എം.ടി. അനുസ്മരണം നടത്തി.

പത്തനംതിട്ട സി.എച്ച് അശോകൻ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എം.ടി. അനുസ്മരണം നടത്തി. ഇ.പത്മനാഭൻ സ്മാരക മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ഭാഷാ ഇൻസ്റ്റിട്യൂട്ട് ഡയറക്റ്റർ ബോർഡംഗം അഡ്വ: സുധീഷ് വെൺപാല എം.ടി അനുസ്മരണ പ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ട്രഷറർ അനിത ദിവോദയം എം.ടിയെ അനുസ്മരിച്ച് കവിതാലാപനം നടത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ, സംസ്ഥാന കമ്മറ്റിയംഗം എസ്. ലക്ഷ്മീദേവി എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻ്റ്.ജി. ബിനുകുമാർ […]
വയനാട് ദുരന്തം – കേന്ദ്ര അവഗണനക്കെതിരേ പ്രതിഷേധ സദസ്സ് നടത്തി

വയനാട് പ്രകൃതി ദുരന്തമുണ്ടായി നാല്മാസം കഴിഞ്ഞിട്ടും ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനുമായി കേരളത്തിന് യാതൊരു സഹായവും ചെയ്യുവാൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല. പ്രകൃതി ദുരന്തത്തിൽ സർവ്വസ്വവും നഷ്ടപ്പെട്ടവർക്ക് യാതൊന്നും നൽകാനാവില്ല എന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.ഫെഡറൽ തത്വങ്ങൾ അട്ടിമറിച്ച് തങ്ങളുടെ നയങ്ങൾ പിൻതുടരുന്ന സംസ്ഥാനങ്ങൾക്ക് മാത്രം സഹായമെത്തിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ജീവനക്കാർ പ്രതിഷേധ സദസ് നടത്തി. പത്തനംതിട്ട മിനി […]
കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സ്പോർട്സ് മീറ്റ് : സിവിൽ സ്റ്റേഷൻ ഏരിയ ഓവറാൾ ചാമ്പ്യന്മാർ

കേരളാ എൻ.ജി.ഒ യൂണിയൻ ജില്ലാ കലാ-കായിക വേദിയായ പ്രോഗ്രസീവ് ആർട്ട്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി നടത്തിയ ജില്ലാ സ്പോർട്സ് മീറ്റിൽ സിവിൽ സ്റ്റേഷൻ ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. സ്ത്രീകൾക്കും പുരുഷന്മാർക്കും സീനിയർ, സൂപ്പർ സീനിയർ, മാസ്റ്റേഴ്സ് വിഭാഗങ്ങളായി നടന്ന മത്സരങ്ങളിൽ സീനിയർ വിഭാഗത്തിൽ സുധീഷ് കുമാർ കെ.എസ് (ജില്ലാ ആശുപത്രി ,കോഴഞ്ചേരി, കാവ്യ കൃഷ്ണൻ(F HC പ്രമാടം) , സൂപ്പർ സീനിയർ വിഭാഗത്തിൽ അബ്ദുൾ കരീം കെ (ഗവ. പോളിടെക്നിക്ക് കോളേജ്, അടൂർ) സുമി സോമൻ( […]
ജീവനക്കാരുടെയും അധ്യാപകരുടെയും ഉജ്ജ്വല മാർച്ച്

വിവിധ ആവശ്യങ്ങളുന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും മാർച്ചും ധർണ്ണയും നടത്തി..പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക ,നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത ശമ്പള പരിഷകരണ കുടിശികകൾ ഉടൻ അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക, ക്ഷാമബത്തയ്ക്കും ശമ്പള പരിഷ്കരണത്തിനും ആവശ്യമായ തുകയ്ക്ക് ആനുപാതികമായി കേന്ദ്ര വിഹിതം അനുവദിക്കുക, ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, […]
ജീവനക്കാർ ആഹ്ലാദപ്രകടനം നടത്തി

ആരോഗ്യ വകുപ്പിൽ 30 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2,ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ കോന്നി ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 ഡ്രഗ് അനലിസ്റ്റ് തസ്തികകൾ സൃഷ്ടിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ജില്ലയിലേ ആരോഗ്യ സ്ഥാപനങ്ങൾക്ക് മുന്നിൽ കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എസ് ലക്ഷ്മീദേവി, ജില്ലാ വൈസ് […]
എഫ് എസ്. ഇ.ടി.ഒ പ്രതിഷേധപ്രകടനം നടത്തി

ഭിന്നശേഷി ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ശനിയാഴ്ച വയനാട് കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണയിൽ യാതൊരു പ്രകോനവും ഇല്ലാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തി.ധർണയുടെ ഉദ്ഘാടകനും യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ. വിജയകുമാറിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.ധർണ്ണയിൽ പങ്കെടുത്തു കൊണ്ടിരുന്ന വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ കൈയേറ്റം ചെയ്തു.യൂത്ത് കോൺഗ്രസ് ആക്രമത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.പത്തനംതിട്ട ടൗണിൽ നടന്ന പ്രകടനം എൻ.ജി.ഓ യൂണിയൻ […]
ഭിന്നശേഷി ജീവനക്കാരുടെ ആവശ്യങ്ങൾ – ജീവനക്കാർ കൂട്ട ധർണ്ണ നടത്തി

പ്രത്യേക പരിഗണന ലഭിക്കേണ്ട വിഭാഗം എന്ന നിലയിൽ ഭിന്നശേഷി ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ ആവശ്യപ്പെട്ടു. മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനം എന്ന ലക്ഷ്യത്തിനായി എല്ലാ മേഖലകളിലും മാതൃകാപരമായ പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കേരളത്തിലെ സർക്കാർ സർവീസിലെത്തിയ ഭിന്നശേഷി ജീവനക്കാരുടെ നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാരിന് കഴിഞ്ഞെങ്കിലും ഇനിയും പരിഗണിക്കപ്പെടേണ്ടതായ വിഷയങ്ങൾ ബാക്കി നിൽക്കുന്നു. യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് സൂപ്പർന്യൂമററിയായി നിയമിച്ച ഭിന്നശേഷി ജീവനക്കാരെ റഗുലറൈസ് ചെയ്യുന്നതിനുള്ള […]
പത്തനംതിട്ട സിവിൽ സ്റ്റേഷൻ ഏരിയ ജനറൽബോഡിയിൽ ചേർന്നു

കേരള NGO യൂണിയൻ പത്തനംതിട്ട സിവിൽ സ്റ്റേഷൻ ഏരിയ ജനറൽബോഡിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. സി വി സുരേഷ് കുമാർ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ചു
കർഷക- തൊഴിലാളി പ്രക്ഷോഭം – എഫ് എസ് ഇ ടി ഒ പത്തനംതിട്ട നേതൃത്വത്തിൽ നൽകിയ അഭിവാദ്യം.

സംയുക്ത കർഷക- തൊഴിലാളി പ്രക്ഷോഭം അഭിവാദ്യം , പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചപ്പോൾ എഫ് എസ് ഇ ടി ഒ പത്തനംതിട്ട നേതൃത്വത്തിൽ നൽകിയ അഭിവാദ്യം .
ജോയിൻ്റ് ഡയറക്ടർ ഓഫീസിന് മുന്നിൽ ജീവനക്കാർ പ്രകടനം നടത്തി

തദ്ദേശ സ്വയംഭരണ പൊതു സർവീസ് ജീവനക്കാരുടെ വിവിധ സർവ്വീസ് പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ പത്തനംതിട്ട ജോയിൻ്റ് ഡയറക്ടർ ഓഫീസിനു മുന്നിൽ പ്രകടനം നടത്തി.തദ്ദേശ പൊതു സർവീസിൽ ഉൾപ്പെട്ട വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പള വിതരണം ഏകീകരിരിച്ച് സ്പാർക്ക് വഴിയാക്കുക, പൊതുസർവീസ് രൂപീകരിച്ച് നാല് വർഷം പിന്നിട്ടെങ്കിലും ഏകീകൃത പെൻഷൻ വിതരണം ഇനിയും സാദ്ധ്യമായിട്ടില്ല. സംയോജിത വകുപ്പിലെ നഗരസഭ , പഞ്ചായത്ത് ജീവനക്കാരേ ജനറൽ പ്രോവിഡൻ്റ് ഫണ്ടിലേക്ക് മാറ്റുക, […]