Kerala NGO Union

സംസ്ഥാന ബജറ്റ് എഫ് എസ് ഇ ടി ഒ ആഹ്ലാദ പ്രകടനം നടത്തി

എല്ലാ രംഗങ്ങളിലും കേരളത്തെ പുരോഗതിയിലേക്ക് നയിക്കാൻ പര്യാപ്തമായ സംസ്ഥാന ബജറ്റിനെ അഭിവാദ്യം ചെയ്തു കൊണ്ട് എഫ് എസ് ഇ ടി ഒ പ്രകടനം നടത്തി.ജനവിരുദ്ധ സാമ്പത്തിക നയങ്ങളും ക്രൂരമായ അവഗണനയും കൊണ്ട് കേരളത്തിൻെറ ദൈനംദിന പ്രവർത്തനങ്ങൾ പോലും കേന്ദ്രസർക്കാർ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബജറ്റ്എല്ലാ വിഭാഗം ജനങ്ങൾക്കും പ്രതീക്ഷ നൽകുന്നതാണ്.ജനക്ഷേമവും സാമൂഹ്യ സുരക്ഷയും വികസനവും ഒരുപോലെ പ്രാവർത്തികമാക്കാനുള്ള നിർദ്ദേശങ്ങളാണ് സംസ്ഥാന ബജറ്റിൽ ഉള്ളത് വിവിധ വകുപ്പുകളുടെ ഓഫീസുകൾക്ക് അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. സ്പാർക്കിന്റെ നവീകരണം, […]

ഐതിഹാസിക സമരത്തിന്റെ അൻപതാം വാർഷികം

ഐതിഹാസിക സമരത്തിന്റെ അൻപതാം വാർഷികത്തിൽ പോരാട്ട ദിനങ്ങളുടെ ഓർമ്മ പുതുക്കാൻ അവരെത്തി.സിരകളിൽ സമരാവേശത്തിന്റെ അഗ്‌നി പടർത്തിയ തീഷ്ണമായ ആ പോരാട്ട ദിനങ്ങളുടെ അമ്പതാം വാർഷികത്തിലും സമര നേതൃസംഗമത്തിലും ഭാഗഭാക്കാകണമെന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ സമര ഐക്യ പ്രസ്ഥാനമായ എഫ്.എസ്.ഇ.ടി.ഒ യുടെ ക്ഷണം പ്രായത്തിന്റെ അവശതകൾ മറന്നും ഏറ്റെടുത്ത് എത്തിയതായിരുന്നു മുൻകാല സമര സഖാക്കൾ.മറവിയുടെ മാറാലകൾ ചികഞ്ഞ് ഓർമകളുടെ പാളങ്ങളിലൂടെ പിറകിലേക്ക് സഞ്ചരിക്കുമ്പോൾ മുൻകാല നേതാക്കളുടെ മുഷ്ടികൾ താനെ ഉയർന്നു.ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടികൾക്ക് മുന്നിൽ ഒരിഞ്ച് പിന്നോട്ട് പോകാത്ത , […]

കല കായിക താരങ്ങൾക്ക് അനുമോദനം

  കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച കായിക-കലാമത്സരങ്ങളിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് വിജയികളായവരെയും നാടക മത്സരത്തിൽ പങ്കെടുത്ത കലാകാരന്മാരെയും ജില്ലാ കമ്മറ്റിയുടെ കലാ-കായിക വിഭാഗമായ പ്രോഗ്രസീവ് ആർട്സ് ന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അനുമോദന യോഗം കേരള ഫോക് ലോർ അക്കാദമി അംഗം അഡ്വ. സുരേഷ് സോമ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എസ് ബിനു അധ്യക്ഷൻ ആയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റഗം സി വി സുരേഷ്‌കുമാർ ആശംസപ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി ഡി സുഗതൻ സ്വാഗതവും […]

കേരള എൻ ജി ഒ യൂണിയൻ ലാന്റ് റവന്യു കമ്മീഷണറേറ്റ്, ജില്ലാ കളക്ടറേറ്റ്, താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി

വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ കാലോചിതവും ശാസ്ത്രീയവുമായി പുന:സംഘടിപ്പിക്കുക, ഗ്രൂപ്പ് വില്ലേജ് ഓഫീസുകളെ സ്വതന്ത്ര വില്ലേജുകളാക്കുക, റവന്യൂവകുപ്പിലെ പൊതുജന സമ്പർക്കമുള്ള എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക,വില്ലേജ് ഓഫീസർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികകളുടെ പദവിയും ചുമതലയും ഉയർത്തി നിശ്ചയിക്കുക,പൊതുസ്ഥലം മാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക; ജില്ലയ്ക്കകത്തുള്ള പൊതുസ്ഥലംമാറ്റത്തിന് നടപടി സ്വീകരിക്കുക. എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ ജി ഒ യൂണിയൻ ലാന്റ് റവന്യു കമ്മീഷണറേറ്റ്, ജില്ലാ കളക്ടറേറ്റ്, താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ […]

ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി

സംസ്ഥാന ജീവനക്കാർക്ക്    ലീവ് സറണ്ടർ അനുകൂല്യം അനുവദിച്ച എൽ ഡി എഫ് സർക്കാർ തീരുമാനിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു  ആക്ഷൻ കൌൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ  ജില്ലയിൽ  ആഹ്ലാദപ്രകടനം നടത്തി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ ആക്ഷൻ കൌൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & റ്റീച്ചേഴ്സ് ജില്ലാ കൺവീനർ  ഡി സുഗതൻ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം  എസ് ലക്ഷ്മി ദേവി,  എൽ അഞ്ചു, പി ബി […]

എഫ് എസ് ഇ ടി ഓ ആഹ്ലാദപ്രകടനം നടത്തി

  സംസ്ഥാനത്തെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അക്കൗണ്ടസ്, ആരോഗ്യ വിഭാഗങ്ങൾ ശക്തിപ്പെടുത്തുന്നതിന് 354 അധിക തസ്തികൾ സൃഷ്ടിക്കാൻ എൽ ഡി എഫ് സർക്കാർ തീരുമാനിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിലും നഗരസഭകൾക്ക് മുൻപിലും ആഹ്ലാദ പ്രകടനം നടത്തി.പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിൽ നടന്ന യോഗം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ എം […]