ജനവിരുദ്ധ, കേരള വിരുദ്ധ കോർപ്പറേറ്റനുകൂല കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന ജീവനക്കാരും, അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി.

ജനവിരുദ്ധ, കേരള വിരുദ്ധ കോർപ്പറേറ്റനുകൂല കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന ജീവനക്കാരും, അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി.പത്തനംതിട്ടയിൽ നടന്ന ധർണ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.കെ ജി.ഒ.എ സംസ്ഥാന കമ്മിറ്റി അoഗം ഡോ. ജാനകിദാസ്, കെ.ജി.എൻ. എ ജില്ലാ സെക്രട്ടറി ദീപ ജയപ്രകാശ് എന്നിവർ അഭിവാദ്യം ചെയ്തു.എഫ് എസ് ഇ ടി ഒ […]
ഏരിയ ജനറൽ ബോഡി

ആഗസ്റ്റ് രണ്ടിന് റാന്നി ഏരിയ ജനറൽ ബോഡിയിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റഗം സിവി സുരേഷ് കുമാർ,ടൗൺ ഏരിയ ജനറൽ ബോഡിയിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് ലക്ഷ്മി ദേവി, മല്ലപ്പള്ളി ഏരിയ ജനറൽബോഡിയിൽ ജില്ലാ സെക്രട്ടറി ആർ പ്രവീൺ എന്നിവർ സംസ്ഥാന സമ്മേളന തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു
ഏരിയ ജനറൽബോഡികൾക്ക് തുടക്കമായി

ഏരിയ ജനറൽബോഡികൾക്ക് തുടക്കമായി.ആഗസ്റ്റ് ഒന്നിന് തിരുവല്ല ഏരിയ ജനറൽ ബോഡിയിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റഗം സിവി സുരേഷ് കുമാർ,അടൂർ ഏരിയ ജനറൽ ബോഡിയിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് ലക്ഷ്മി ദേവി,സിവിൽ സ്റ്റേഷൻ ഏരിയ ജനറൽബോഡിയിൽ ജില്ലാ സെക്രട്ടറി ആർ പ്രവീൺ,കോന്നി ഏരിയ ജനറൽ ബോഡിയിൽ ജില്ലാ പ്രസിഡൻറ് സഖാവ് ജി ബിനു കുമാർ എന്നിവർ സംസ്ഥാന സമ്മേളന തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു
സമഗ്ര ശിഷാ കേരള യിലെ അനധികൃത ഡെപ്യൂട്ടേഷൻ നിയമനത്തിനെതിരെയുള്ള അനിശ്ചിതകാല സമരം തുടരുന്നു.

പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ആഫീസിന് മുന്നിൽ ഇന്ന് നടന്ന പ്രതിഷേധ പ്രകടനം. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന്ന സെക്രട്ടറിയേറ്റ് അംഗം സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുന്ന പോരാട്ടങ്ങളിൽ പങ്കാളികളാവുക- കേരള എൻ.ജി.ഒ യൂണിയൻ.

സംസ്ഥാന സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുന്ന പോരിടങ്ങളിൽ എല്ലാ ജീവനക്കാരും പങ്കാളികളാകണമെന്ന് കേരളാ എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.ഉദാരവൽക്കരണ സ്വകാര്യവൽക്കരണ നയങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന കേരള സർക്കാരിനോട് കേന്ദ്രസർക്കാർ സാമ്പത്തിക അവഗണനയും, വിവേചനവും തുടരുകയാണ്.ജീവനക്കാർക്ക് ഡി എ അടക്കം നിരവധി സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാനുണ്ട്. കേന്ദ്ര സർക്കാരിൻ്റെ സിവിൽ സർവീസിന് ഇല്ലാതാക്കുന്ന നിലപാടും, സാമ്പത്തിക വിവേചനവും മൂലം സാമ്പത്തിക ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിയാത്ത സാഹചര്യം സംജാതമായിരിക്കുകയാണ്. രാജ്യത്ത്ആകെ […]
വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മകൾ സംഘടിപ്പിച്ചു

കേരളത്തിലെ സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ചാൻസലർ നീതിയും നിയമവും പാലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പത്തനംതിട്ട ജില്ലയിലെ എല്ലാ കോളേജ് ക്യാമ്പസുകളിലും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മകൾ സംഘടിപ്പിച്ചു.എ കെ പി സി ടി എ, എസ് എഫ് ഐ, കെ എൻ ടി ഇ ഒ, കേരള എൻജിഒ യൂണിയൻ, കെ എസ് ടി എ , എ കെ ജി സി ടി എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മകൾ സംഘടിപ്പിച്ചത്.സർവ്വകലാശാല […]
കേരള എൻജിഒ യൂണിയൻ പ്രകടനം നടത്തി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സമഗ്ര ശിക്ഷ കേരള (SSK) യുടെ പ്രോജക്ട് ഡയറക്ടറേറ്റിലും കാസർഗോഡ് കണ്ണൂർ എറണാകുളം ഇടുക്കി ആലപ്പുഴ എന്നീ ജില്ലാ ഓഫീസുകളിലും നിലവിലുള്ള അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് കീഴ് വഴക്കങ്ങളും ഡെപ്യൂട്ടേഷൻ വ്യവസ്ഥകളും ലംഘിച്ചുകൊണ്ട് സെക്രട്ടറിയേറ്റിൽ നിന്നും അണ്ടർ സെക്രട്ടറി തസ്തികയിലുള്ള ജീവനക്കാരെ നിയമിച്ചു. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ഓഫീസർ കേഡറിൽ പെട്ട ജീവനക്കാരെയാണ് എസ്.എസ്.കെ.യിൽ അക്കൗണ്ട്സ് ഓഫീസറായി നിയമിച്ചു വന്നിരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് പതിറ്റാണ്ടുകളായി ലഭിച്ചുകൊണ്ടിരിക്കുന്ന പ്രമോഷൻ അവസരത്തെ […]
സാബു ജോർജ് അനുസ്മരണം നടത്തി.

കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗമായിരുന്ന സാബു ജോർജ് ജൂൺ 9 ന് ആകസ്മികമായി നിര്യാതനായി. മല്ലപ്പള്ളി ഏരിയാ പ്രസിഡൻ്റ് പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗം യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സാബു ജോർജ്ജ് പങ്കാളിത്തപെൻഷൻ പദ്ധതിയെക്കതിരായി 2013 ൽ നടന്ന പണിമുടക്കിൽ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. മരിക്കുമ്പോൾ അദ്ദേഹം വള്ളിക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അനുശോചനം പ്രകടിപ്പിച്ചു കൊണ്ട് കേരള എൻജിഒ യൂണിയൻ പത്തനംതിട്ടജില്ലാ കമ്മറ്റിയുടെ […]
കേരള എൻ.ജി.ഒ.യൂണിയൻ പത്തനംതിട്ട ടൗൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

കേരള എൻ.ജി.ഒ.യൂണിയൻ പത്തനംതിട്ട ടൗൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.ചെന്നീർക്കര ഗവ.ഐ.ടി.ഐ.പരിസരത്ത് വൃക്ഷത്തൈ നട്ടു കൊണ്ട് വാർഡ് മെമ്പർ ശ്രീ എം.ആർ.മധു ഉദ്ഘാടനം നിർവഹിച്ചു.
നാം ഇന്ത്യയിലേ ജനങ്ങൾ : കലാകാരന്മാരേ ആദരിച്ചു

പത്തനംതിട്ട:കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലയുടെ കലാകായിക സമിതിയായ പ്രോഗ്രസീവ് ആർട്ട്സിൻ്റെ നേതൃത്വത്തിൽ 2024 ഫെബ്രുവരി 25 മുതൽ 28 വരെയുള്ള തീയതികളിൽ നാം ഇന്ത്യയിലെ ജനങ്ങൾ എന്ന കലാജാഥ നടത്തി. ഭരണഘടനാ മൂല്യങ്ങളും സ്ഥിതി സമത്വവും മതനിരപേക്ഷ ചിന്തകളും തച്ചുതകർക്കുന്ന വർത്തമാനകാല ഇന്ത്യയിൽ ചോദ്യങ്ങൾ ഉയർത്തി ജനങ്ങളുമായി സംവദിച്ചു കൊണ്ടാണ് കലാ ജാഥ നടത്തിയത്. അക്രമത്തിനും അനീതിക്കുമെതിരേ ശബ്ദിക്കുന്നവരേ അടിച്ചമർത്തുന്ന ഈ കാലഘട്ടത്തിൽ വർഗീയതയെ മറയാക്കി ജനകീയ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ച് വിട്ട് അധികാരം […]