എ. ഷാജഹാൻ, കെ. രാജൻ എന്നിവർക്ക് യാത്രയയപ്പ്
കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റായിരുന്ന എ. ഷാജഹാൻ , ജില്ലാ കമ്മിറ്റി അംഗമായിരുന്ന കെ. രാജൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ആറ്റിങ്ങൽ കലാപ സ്മാരക ഹാളിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണം യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.പി. സുനിൽകുമാർ സംസാരിച്ചു.യൂണിയൻ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.എം.സക്കീർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ് സ്വാഗതവും […]
പരിസ്ഥിതി ദിനാചരണം
കേരള എൻ.ജി.ഒ യൂണിയൻ തിരുവനപുരം നോർത്ത് ജില്ലയിലെ വിവിധ ഓഫീസ് കേന്ദ്രങ്ങളിലും, ഓഫീസുകളിലും ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി . നൂറിലധികം ഓഫീസുകളിൽ വൃക്ഷതൈകൾ നട്ടു . ഫലവൃക്ഷതൈ വിതരണം, പച്ചക്കറി വിത്തു വിതരണം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയും നടന്നു . ഡി.എച്ച് എസ് ഏരിയയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നടന്ന പരിസ്ഥിതി ദിനാചരണ പരിപാടി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസിലും മറ്റ് സ്ഥാപനങ്ങളിലും എത്തുന്ന […]
വേനൽചൂടിന് ആശ്വാസമായി തണ്ണീർപന്തൽ
വേനൽചൂടിന് ആശ്വാസമായി തണ്ണീർപന്തൽ കുംഭ മീന മാസത്തിലെ കനത്ത വേനൽചൂടിൽ വലയുന്ന തലസ്ഥാന നിവാസികൾക്ക് ആശ്വാസമായി ദാഹജലം തണ്ണീർപന്തൽ വഴി നൽകി. തലസ്ഥാനത്തെ ഏറെ തിരക്കുള്ളതും ദീർഘദൂര ബസ്സുകൾക്ക് സ്റ്റോപ്പ് ഉള്ളതുമായ പിഎംജി യിലായിരുന്നു തണ്ണീർപ്പന്തൽ സ്ഥാപിച്ചിരുന്നത് . തണ്ണിമത്തനും സംഭാരവും ശുദ്ധജലവും എത്തുന്നവർക്ക് വിതരണം ചെയ്തു . വഴിയാത്രക്കാരും ബസ് കാത്തു നിൽക്കുന്നവരും ഓട്ടോറിക്ഷ തൊഴിലാളികളും ഉൾപ്പെടെ നിരവധി പേരാണ് തണ്ണീർ പന്തൽ ഉപയോഗപ്പെടുത്തിയത്. നിരവധി സാംസ്കാരിക നായകന്മാരും ജനപ്രതിനിധികളും തണ്ണീർപന്തൽ സന്ദർശിച്ചു . സിപിഎം […]
ഭരണഘടന സംരക്ഷണ സദസ്സ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജീവനക്കാരുടെടെയും അധ്യാപകരുടെയും രാജ്യത്തെ ജനങ്ങളെ വർഗീയമായി വിഭജിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബി.ജെ.പി സർക്കാർ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ് ഈ നിയമ ഭേദഗതി. തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി ഇലക്ട്രൽ ബോണ്ടിലെ അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ഭരണ ഘടന സംരക്ഷണ […]