Kerala NGO Union

ആംബുലൻസ് കൈമാറി കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൻ ജി ഓ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി നൽകുന്ന ആംബുലൻസ് മാവേലിക്കര അഭയം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറി. ആലപ്പുഴ എൻ ജി ഒ യൂണിയൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആർ നാസറിൽ നിന്നും അഭയം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വേണ്ടി ചെയർമാൻ ജി ഹരിശങ്കർ ആംബുലൻസ് ഏറ്റുവാങ്ങി.. ഇതോടനുബന്ധിച്ചു നടന്ന യോഗം ആർ നാസർ ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ സംസാരിച്ചു. എൻ ജി ഓ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും ജില്ലാ ട്രഷറർ സി സിലീഷ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി, എൽ മായ എന്നിവർ പങ്കെടുത്തു

എൻജിഒ യൂണിയൻ പ്രകടനവും യോഗവും നടത്തി കാർഷിക വിവരശേഖരണ പദ്ധതികളെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ പിൻവലിക്കുക, ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രസർക്കാർ നടപടികൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻ ജി ഓ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടന്ന യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ സി സിലീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ, വിമൽ വി ദേവ് എന്നിവർ സംസാരിച്ചു.

തദ്ദേശസ്വയംഭരണ പൊതു സർവീസ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക ഓഫീസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക ജോലിഭാരത്തിനനുസരിച്ച് പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻജിഒ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ പൊതു സർവീസ് ജോയിന്റ് ഡയറക്ടർ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി പ്രകടനത്തിന് ശേഷം നടന്ന യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ നന്ദിയും പറഞ്ഞു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി, എൽ മായ എന്നിവർ സംസാരിച്ചു.

എൻ ജി ഒ യൂണിയൻ ജില്ലാ കായിക മേള ടൗൺ ഏരിയ ചാമ്പ്യൻമാർ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കായികമേളക്ക് മുന്നോടിയായുള്ള ജില്ലാ കായികമേള കലവൂർ പ്രീതികുളങ്ങര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ആലപ്പുഴ ടൗൺ ഏരിയാ കമ്മറ്റി ഒന്നാം സ്ഥാനവും കുട്ടനാട് ഏരിയാ കമ്മിറ്റി രണ്ടാം സ്ഥാനവും മെഡിക്കൽ കോളേജ് ഏരിയാ കമ്മിറ്റി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ സമ്മാനങ്ങൾ വിതരണം ചെയ്തു. രാവിലെ കായിക മത്സരം ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അദ്ധ്യഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി സന്തോഷ് സംസ്ഥാന കമ്മറ്റിയംഗങ്ങളായ എസ് ഉഷാകുമാരി എൽ മായ പി സി ശ്രീകുമാർ ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ് എന്നിവർ സംസാരിച്ചു.

സംസ്ഥാന ജീവനക്കാരും അധ്യാപകരും ധർണ്ണ നടത്തി കേന്ദ്രസർക്കാർ വെട്ടിക്കുറച്ച കേരളത്തിന് അവകാശപ്പെട്ട സാമ്പത്തീക വിഹിതം അനുവദിക്കുക. പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക കുടിശ്ശിക ക്ഷാമബത്ത ഉടൻ അനുവദിക്കുക ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെ നേത്യത്വത്തിൽ ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ നടത്തി. ആലപ്പുഴ കളക്ട്രേറ്റിന് സമീപം ചേർന്ന ധർണ്ണ കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അദ്ധ്യക്ഷത വഹിച്ചു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജു ആക്ഷൻ കൗൺസിൽ താലൂക്ക് സെക്രട്ടറി എൻ അരുൺ കുമാർ എന്നിവർ സംസാരിച്ചു.

മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ പ്രകടനം നടത്തി. മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്ഥാനക്കയറ്റ തസ്തികകൾ സംരക്ഷിക്കുക ഒഴിവുള്ള തസ്തികകളിൽ സമയബന്ധിതമായി സ്ഥാനക്കയറ്റം നടത്തുക പൊതുമാനദണ്ഡം പാലിച്ച് സ്ഥലം മാറ്റം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ആർ ടി ഒ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. വിമൽ വി ദേവ് കെ ആർ ബിനു എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൽ കൃഷി ഓഫീസിന് മുന്നിൽ പ്രകടനം നടത്തി സ്ഥലം മാറ്റങ്ങൾക്ക് പൊതുമാനദണ്ഡം പാലിക്കുക. വകുപ്പിനെ ശാക്തീകരിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഓഫീസുകൾക്ക് മുന്നിൽ എൻ ജി ഒ യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കളക്ട്രേറ്റിൽ നിന്നും ആരംഭിച്ച പ്രകടനം പ്രിൻസിപ്പൽ കൃഷിയാഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി സന്തോഷ് സംസ്ഥാന കമ്മറ്റിയംഗം എൽ മായ ജില്ലട്രഷറർ സി സിലീഷ് എന്നിവർ സംസാരിച്ചു.

ജില്ലാ കൺവൻഷർ ഡിസംബർ 17 ന് നടക്കുന്ന കേരള ഫാർമസി കൗൺസിൽ തെരഞ്ഞെടുപ്പിൽ യു ടി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കൺവൻഷൻ ചേർന്നു. ആലപ്പുഴ എൻ ജി ഒ യൂണിയൻ ഹാളിൽ ചേർന്ന കൺവൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ കെ പി പി എ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ജെ റിയാസ് ജില്ലാ സെക്രട്ടറി എ അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പി.ഷാജു സ്വാഗതവും എം.എസ് പ്രിയലാൽ നന്ദിയും പറഞ്ഞു. സ്ഥാനാർത്ഥികളുടെ വിജയത്തിനായി ബി സന്തോഷ് (ചെയർമാൻ) പി സജിത്ത് എ പി ബാബു (വൈസ് ചെയർമാൻ മാർ ) പി ഷാജു ക്രൺവീനർ) എം എസ് പ്രിയ ലാൽ നിമ്മി അന്നാ പോൾ (ജോയിന്റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

റെയിൽവേ സ്റ്റേഷന് മുന്നിൽ ജീവനക്കാരും അദ്ധ്യാപകരും ധർണ്ണ നടത്തി റെയിൽവേ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, യാത്ര ദുരിതം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ് എസ് ഇ ടി ഒ നേത്യത്വത്തിൽ ജീവനക്കാരും അധ്യാപകരും ആലപ്പുഴ റെയിൽവേ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ എച്ച് സലാം എം എൽ എ ധർണ്ണ ഉദ്ഘാടനം ചെയ്തു.. എൻ ജി ഒ യൂണിയൻ സംസ്ഥാനെ ക്രട്ടറിയേറ്റംഗം എ എ ബഷീർ ജില്ലാ സെക്രട്ടറി ബി സന്തോഷ് കെ എസ് ടി എ സംസ്ഥാനെ എക്സിക്യൂട്ടീവ് അംഗം വി അനിത ടീച്ചർ ജില്ലാ സെക്രട്ടറി പി ഡി ജോഷി കെ ജി ഒ എ സംസ്ഥാനെ ക്രട്ടറിയേറ്റംഗം സി കെ ഷിബു ജില്ല സെക്രടറി രമേഷ് ഗോപിനാഥ് കെ ജി എൻ എ സംസ്ഥാനെ സെക്രട്ടറി എൽ ദീപ പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ്പ്രസിഡന്റ് വി.കെ രാജു എന്നിവർ സംസാരിച്ചു .

ദില്ലി മാർച്ച് സമര ഭടൻമാർ യാത്ര തിരിച്ചു. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ 3 ന് ദില്ലിയിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കുന്ന 105 പേരിൽ ആദ്യ സംഘം ഇന്ന് ആലപ്പുഴയിൽ നിന്നും യാത്ര തിരിച്ചു. മാർച്ചിൽ പങ്കെടുക്കുന്നവർക്ക് ആലപ്പുഴ കായംകുളം റെയിൽവേ സ്റ്റേഷനിൽ വിവിധ സംഘടനകളുടെ നേത്യത്വത്തിൽ യാത്രയയപ്പ് നൽകി. പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക കേന്ദ്ര സർവീസിൽ ഒഴിവുള്ള തസ്തികകൾ നികത്തുക, വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ദില്ലി മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. One attachment • Scanned by Gmail