Kerala NGO Union

സംസ്ഥാന ജീവനക്കാർക്കായി കേരള എൻ.ജി.ഒ.യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയും, റെഡ്സ്റ്റാർ എൻ.ജി.ഒ.കലാവേദിയും ചേർന്ന് സർഗ്ഗോൽസവം 2023 എന്ന പേരിൽ ജില്ലാ കലോൽസവം സംഘടിപ്പിച്ചു. ആലപ്പുഴ ഗവ: മുഹമ്മദൻസ് ഹയർ സെക്കൻ്ററി സ്കൂൾ ഉൾപ്പെടെ ഏഴ് വേദികളിലായി സംഘടിപ്പിച്ച കലോൽസവം ദലീമ ജോ ജോ എം.എൽ.എ. ഉദ്ഘാടനം ചെയ്തു .ഉദ്ഘാടന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് പി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ഉഷാകുമാരി, എൽ.മായ ,പി.സി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ് സ്വാഗതവും, റെഡ്സ്റ്റാർ എൻ.ജി.ഒ.കലാവേദി കൺവീനർ ബൈജു പ്രസാദ് കൃതഞ്ജതയും രേഖപ്പെടുത്തി. കുട്ടനാട് ഏരിയാ കമ്മിറ്റിയും ,ആലപ്പുഴ ടൗൺ ഏരിയാ കമ്മിറ്റിയും ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു. മെഡിക്കൽ കോളേജ് ഏരിയാ കമ്മിറ്റി രണ്ടാം സ്ഥാനവും, ചേർത്തല ഏരിയാ കമ്മിറ്റി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ദില്ലി മാർച്ച് യാത്രയയപ്പ് നൽകി പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന കരാർ – ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ജീവനക്കാർ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ മൂന്നിന് നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ് നൽകി. ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനംചെയ്തു. കെ ജി എൻ എ സംസ്ഥാന സെക്രട്ടറി എൽ ദീപ കെ ജി ഒ എ ജില്ലാ ട്രഷറർ റെനി സെബാസ്റ്റ്യാൻ എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറി കെ.ആർ ബിനു ജില്ലാ കമ്മറ്റിയംഗം കെ സതീഷ് എന്നിവർ സംസാരിച്ചു.

കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. ആലപ്പുഴ പുന്നപ്ര വയലാർ സ്മാരക ഹാളിൽ നടന്ന പരിപാടി ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബദൽ ഉയർത്തുന്ന കേരളം എന്ന വിഷയത്തെ ആസ്പദമാക്കി സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രഘുനാഥൻ പ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി സന്നിഹിതയായിരുന്നു യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി, എൽ മായ, പി സി ശ്രീകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാല്‍ നന്ദിയും പറഞ്ഞു

ആരോഗ്യവകുപ്പിൽ ജെ.പി.എച്ച്.എൻ. വിഭാഗത്തിൽപ്പെട്ട 519 ജീവനക്കാർക്ക് പി.എച്ച്.എൻ. തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയ എൽ.ഡി.എഫ്.സർക്കാരിന് അഭിവാദ്യമർപ്പിച്ച് കേരള എൻ.ജി.ഒ.യൂണിയൻ്റെ നേത്യത്ത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ ജില്ലാ സെക്രട്ടറി ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി.സജിത്ത്, കെ. ഇന്ദിര, എം.എസ്. പ്രിയലാൽ എന്നിവർ സംസാരിച്ചു. എൻ ജി ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ നടന്ന പ്രകടനം ജില്ലാ സെക്രട്ടറി ബി.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം സാമ്രാജ്യത്ത യുദ്ധവെറിക്കെതിരെ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എഫ് എസ് ഇ ടി ഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യദാർഢ്യ സദസ്സ് നടത്തി. ആലപ്പുഴ നഗര ചത്വരത്തിൽ നടന്ന ഐക്യദാർഢ്യം ആലപ്പുഴ എം എൽ എ പി പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു എഫ് എസ് ഇ ടി ഒ ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അധ്യക്ഷനായി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ ബഷീർ കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി കെ ഷിബു, കെ ജി എൻ എ സംസ്ഥാന സെക്രട്ടറി എൽ ദീപ, പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജു എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു.

ജി ശശിധരനെ അനുസ്മരിച്ചു. കേരള എൻ ജി ഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയും കെ ജി ഒ എ മുൻ സംസ്ഥാന കമ്മറ്റിയംഗവും കേരള സ്റ്റേറ്റ് പെർഷനേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റിയംഗവുമായിരുന്ന ജി ശശിധരനെ എഫ് എസ് ഇ ടി ഒ ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ അനുസ്മരിച്ചു. എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന പരിപാടി സി.ഐ ടി യു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ പരമേശ്വരൻ സംസ്ഥാന സെക്രട്ടറി പി.പി സന്തോഷ് കെ ജി ഒ എ സംസ്ഥാന സെക്രട്ടറി എം ഷാജഹാൻ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ആർ സോമനാഥപിള്ള എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ എ ബഷീർ സ്വാഗതവും ട്രഷറർ രമേഷ് ഗോപിനാഥ് നന്ദിയും പറഞ്ഞു

പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന കരാർ – ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ജീവനക്കാർ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 2023 നവംബർ മൂന്നിന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ക്യാപ്റ്റനും കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് വൈസ് ക്യാപ്റ്റനുമായ വാഹന ജാഥ ആലപ്പുഴ ജില്ലയിൽ പര്യടനം പൂർത്തീകരിച്ചു. ആലപ്പുഴയിൽ നടന്ന സ്വീകരണ പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ അധ്യക്ഷത വഹിച്ചു കെ എസ് ടി എ ജില്ലാ സെക്രട്ടറി പി ഡി ജോഷി സ്വാഗതം പറഞ്ഞു. അമ്പലപ്പുഴയിൽ മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സി ഷാംജി അധ്യക്ഷത വഹിച്ച സ്വീകരണ പരിപാടിയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ മായ സ്വാഗതം പറഞ്ഞു. ഹരിപ്പാട്ട് കർഷകസംഘം ജില്ലാ സെക്രട്ടറി സി എസ് ശ്രീകുമാർ ഉണ്ണിത്താൻ അധ്യക്ഷനായിരുന്നു കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് സ്വാഗതം പറഞ്ഞു. കായംകുളത്ത് സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് സ്വാഗതം പറഞ്ഞു. മാവേലിക്കരയിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ അധ്യക്ഷത വഹിച്ചു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി ജ്യോതി കുമാർ സ്വാഗതം പറഞ്ഞു. ചെങ്ങന്നൂരിൽ സി ഐ ടി യു ഏരിയാ സെക്രട്ടറി എം .കെ മനോജ് എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം പി സി ശ്രീകുമാർ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ പരിപാടിയിൽ ജാഥ ക്യാപ്റ്റൻ എം വി ശശിധരൻ, വൈസ് ക്യാപ്റ്റൻ ഡി സുധീഷ്, മാനേജർ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയിസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം പി സി സതീഷ് ജാഥ അംഗങ്ങളായ എ കെ ജി സി ടി സംസ്ഥാന സെക്രട്ടറി ഡോക്ടർ വിനു ഭാസ്കർ, കോൺഫിഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം വി കൃഷ്ണകുമാർ, എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി ഏലിയാമ്മ എന്നിവർ സംസാരിച്ചു. ജാഥ പരിപാടി വൻ വിജയമാക്കിയ അധ്യാപകർക്കും ജീവനക്കാർക്കും എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷിയും സെക്രട്ടറി എ എ ബഷീറും നന്ദി രേഖപ്പെടുത്തി.

പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന കരാർ – ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ജീവനക്കാർ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 2023 നവംബർ മൂന്നിന് പാർലമെന്റ് മാർച്ച് നടത്തുന്നു. ഇതിന്റെ പ്രചാരണാർത്ഥം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ക്യാപ്റ്റനും കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് വൈസ് ക്യാപ്റ്റനുമായ വാഹന ജാഥ ഒക്ടോബർ 9,10 തീയതികളിൽ ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തുന്നു. ചേർത്തലയിൽ നിന്നും പര്യടനം ആരംഭിക്കുന്ന മേഖലാജാഥയുടെ ഉദ്ഘാടനം മുൻസിപ്പൽ മൈതാനിയിൽ സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് സി എസ് സുജാത ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, വൈസ് ക്യാപ്റ്റൻ കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ടി സുധീഷ്, മാനേജർ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയിസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം പി സി സതീഷ് ജാഥ അംഗങ്ങളായ എ കെ ജി സി ടി സംസ്ഥാന സെക്രട്ടറി ഡോക്ടർ വിനു ഭാസ്കർ, കേരള ലെജിസ്ലേറ്റീവ് സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി കെ അജീഷ് കുമാർ, കോൺഫിഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം വി കൃഷ്ണകുമാർ, എൻ ജി ഓ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി ഏലിയാമ്മ എന്നിവർ സംസാരിച്ചു. ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷയായിരുന്നു എൻ ജി യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി എൻ ആർ സീത നന്ദിയും പറഞ്ഞു.

പ്രതിഷേധ സദസ്സ് നടത്തി സഹകരണ മേഖലയെ തകർക്കാനുള്ള സംഘടിത ശ്രമത്തിന് എതിരായി ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധ കൂട്ടയ്മ നടത്തി. എൻ ജി ഒ യൂണിയൻ ഹാളിൽ ചേർന്ന കൂട്ടായ്മ കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്ഘാടനം ചെയ്തു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ കെ എസ് ടി എ ജില്ലാ സെക്രട്ടറി പി ഡി ജോഷി എൻ ജി ഒ യൂണിയൻ ജില്ലാ സെകട്ടറി ബി സന്തോഷ് കെ ജി ഒ എ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ബാബു പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എം സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

*സംഘാടക സമിതി രൂപീകരിച്ചു* പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന കരാർ – ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ജീവനക്കാർ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 2023 നവംബർ മൂന്നിന് നടക്കുന്ന പാർലമെന്റ് മാർച്ച് നടത്തുന്നു. ഇതിന്റെ പ്രചാരണാർത്ഥം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ക്യാപ്റ്റനും കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് വൈസ് ക്യാപ്റ്റനുമായ വാഹന ജാഥ ഒക്ടോബർ 9,10 തീയതികളിൽ ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തുന്നു. ഒക്ടോബർ 10 ന് കായംകുളം പാർക്ക്‌ മൈതാനിയിൽ എത്തിച്ചേരുന്ന ജാഥക്ക് സ്വീകരണം നൽകുന്നതിനായി നടന്ന സംഘാടക സമിതി രൂപീകരണ യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗോപീകൃഷ്ണൻ അധ്യക്ഷനായി. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സജിത്ത്, കെ ജി ഒ എ ഏരിയ ട്രഷറർ പി ബാബു, റ്റി എ നാസർ എന്നിവർ സംസാരിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഐ അനീസ് നന്ദിയും പറഞ്ഞു.