Kerala NGO Union

ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ. നേത്യത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ കളക്ട്രേറ്റിനു സമീപം നടന്ന പ്രതിഷേധ പരിപാടി കെ.എസ്.ടി.എ . സംസ്ഥാന പ്രസിഡൻ്റ് ഡി.സുധീഷ് ഉദ്ഘാടനം ചെയ്തു. കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി ബി.സന്തോഷ് , കെ എസ് ടി എ ജില്ലാ സെക്രട്ടറി പി.ഡി. ജോഷി, കെ.എസ്.രാജേഷ് എന്നിവർ സംസാരിച്ചു. ചേർത്തലയിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എൽ.മായ ഉദ്ഘാടനം ചെയ്തു. എൻ ആർ സീത , എൽ ജ്യോതിഷ്കുമാർ എന്നിവർ സംസാരിച്ചു. കുട്ടനാട്ടിൽ എസ്. ഉഷാകുമാരി ഉദ്ഘാടനംചെയ്തു. ബൈജു പ്രസാദ്, റോബർട്ട് എന്നിവർ സംസാരിച്ചു.ഹരിപ്പാട്ട് കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം സിജി സോമരാജ് ഉദ്ഘാടനം ചെയ്തു. എസ്. സത്യജ്യോതി ,പി പി അനിൽകുമാർ എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി.സജിത്ത് ഉദ്ഘാടനം ചെയ്തു. ആർ. രാജീവ്, കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി.സി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജേക്കബ് മാത്യു , ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു

കേരള എൻജിഒ യൂണിയൻ ആലപ്പുഴ ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനറായി ടെസ്സി എബ്രഹാമിനെയും ജോയിന്റ് കൺവീനറായി വിനീത റെഡ്ഢിയേയും ആലപ്പുഴയിൽ നടന്ന വജ്ര ജൂബിലി സമ്മേളനം തിരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങൾ രമ്യ, പി ലേഖ, ധന്യ, മോളി കെ പുതുക്കാട്, ജെ ലക്ഷ്മി, വി ആര്‍ ചിത്രലേഖ, കെ ആർ ഷൈനി, ടി എം ഷൈജ, വി ഡി വൃന്ദമ്മ, പി ഐ ഷിഫാ ബീവി, ഒ സ്മിത, വിനിഷ വി വി, എസ് ജയന്തി, ജി സന്ധ്യാദേവി, ശാലിനി ആർ, എസ് സുബിമോൾ, ആർ ജോളി, എസ് ധന്യ, നിള എം, ടി ധന്യ, എ ഷംനാസ്, എൽ അനിലകുമാരി, സുഷമ ജി നായർ, ജി സിന്ധു, റ്റി ഒ ജലജകുമാരി, അനില പി എസ്, അമ്പിളി പി, അമ്പിളി രാജേഷ്

പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, എൻ പി എസ് പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സംസ്ഥാന സർവീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ നികത്തുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയും സ്വകാര്യവൽക്കരണവും അവസാനിപ്പിക്കുക, മരവിപ്പിച്ച ക്ഷാമബത്ത ഉൾപ്പെടെ മുഴുവൻ ക്ഷാമബത്തയും അനുവദിക്കുക, ആശ്രിത നിയമനത്തിലെ തടസ്സങ്ങൾ നീക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കോൺഫഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷന്റെയും ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷന്റെയും സംയുക്ത അഭിമുഖ്യത്തിൽ മാർച്ച്‌ 14ന് നടക്കുന്ന പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്ര സംസ്ഥാന ജീവനക്കാർ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനം നടത്തി. ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രകടനം കെ എസ് ടി എ ജില്ലാ സെക്രട്ടറി പി ഡി ജോഷി ഉദ്ഘാടനം ചെയ്തു കോൺഫെഡറേഷൻ നേതാവ് സിഗ്ന അധ്യക്ഷത വഹിച്ച യോഗത്തിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ്, പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ രാജു, കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി അനിത, ജില്ലാ പ്രസിഡന്റ്‌ വിജയലക്ഷ്മി, എൻ ജി ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ, എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി എൻ അരുൺകുമാർ എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി താലൂക്കിൽ നടന്ന പ്രകടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി കെ ഷിബു ഉദ്ഘാടനം ചെയ്തു എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് പി പി അനിൽകുമാർ അഭിവാദ്യം ചെയ്തു കുട്ടനാട്ടിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ ബൈജു പ്രസാദ്, കെ എസ് ടി എ സബ്ജില്ലാ സെക്രട്ടറി റോബർട്ട് അഭിവാദ്യം ചെയ്തു. മാവേലിക്കരയിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് ഉദ്ഘാടനം ചെയ്തു കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സി ജ്യോതി കുമാർ അഭിവാദ്യം ചെയ്തു ചെങ്ങന്നൂരിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു കെ ജി ഒ എ ജില്ലാ വൈസ് പ്രസിഡന്റ് ഡോക്ടർ ശ്രീകല അഭിവാദ്യം ചെയ്തു. എൻ എഫ് പി ടി എ നേതാവ് ശശികുമാർ അധ്യക്ഷത വഹിച്ചു. ചേർത്തലയിൽ കോൺഫഡറേഷൻ ജില്ലാ സെക്രട്ടറി വി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ മായ, എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറർ സി സിലീഷ്, കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെസി പ്രഭ എന്നിവർ സംസാരിച്ചു.

കേരള എൻജിഒ യൂണിയൻ വെജ്ര ജൂബിലി ആലപ്പുഴ ജില്ലാ സമ്മേളനം സുഹൃദ് സമ്മേളനത്തോടെ സമാപിച്ചു. സംഘടനാ റിപ്പോർട്ടിന്മേൽ വിവിധ ഏരിയകളിൽ നിന്നുള്ള ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി ആർ സാജൻ മറുപടി പറഞ്ഞു ഉച്ചയ്ക്കുശേഷം നടന്ന സുഹൃത്ത് സമ്മേളനം സി ഐ ടി യു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതം ആശംസിച്ചു. കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം സി ജ്യോതി കുമാർ, കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ്, കെ എം സി എസ് യു ജില്ലാ സെക്രട്ടറി വി കൃഷ്ണകുമാർ, കെ ജി എൻ എ ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി, കെ എസ് എസ് പി യു ജില്ലാ സെക്രട്ടറി കെ സോമനാഥ പിള്ള, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി പി എം പ്രമോദ്, കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം റെജി മോഹൻ, എൽഐസി എംപ്ലോയീസ് യൂണിയൻ ആലപ്പുഴ ബ്രാഞ്ച് സെക്രട്ടറി ജയറാം, വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ ജില്ലാ സെക്രട്ടറി ബി എസ് ബെന്നി, ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി ആര്‍ ഷാജിമോൻ എന്നിവർ അഭിവാദ്യം ചെയ്തു Expect ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ നന്ദി പറഞ്ഞു

രാജ്യത്ത് ജനാധിപത്യവും മതേതരത്വവും അപകടകരമാംവിധം വെല്ലുവിളി നേരിടുമ്പോൾ ജനദ്രോഹനയങ്ങളിലൂടെയും കോർപ്പറേറ്റ് പ്രീണനത്തിലൂടെയും രാജ്യത്തെ കൊള്ളയടിക്കലാണ് കേന്ദ്രസർക്കാർ സമീപനം എന്ന് അഡ്വക്കേറ്റ് എ എം ആരിഫ് എംപി പറഞ്ഞു. ആലപ്പുഴയിൽ ആരംഭിച്ച കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലി ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിന്യായവ്യവസ്ഥയെ പോലും വെല്ലുവിളിച്ച് ആർ എസ് എസ് അജണ്ട നടപ്പാക്കാനാണ് കേന്ദ്രം പരിശ്രമിക്കുന്നത്. സ്വന്തമായി വിമാന സർവീസ് പോലുമില്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റി. റെയിൽവേ സ്റ്റേഷനുകൾ അടക്കം സ്വകാര്യവൽക്കരിക്കുകയാണ് കേന്ദ്രസർക്കാർ. സാമ്പത്തിക പ്രതിസന്ധിയിലായ അദാനിയെ സംരക്ഷിക്കാൻ എൽഐസിയുടെയും എസ്ബിഐയുടെയും പണം വിനിയോഗിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എ എം ആരിഫ് ഓർമ്മപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷനായി ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതം ആശംസിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയിസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി വി കൃഷ്ണകുമാർ എന്നിവർ അഭിവാദ്യം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി ,എൽ മായ, പി സി ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ ട്രഷറർ സി സിലീഷ് നന്ദി പറഞ്ഞു. രാവിലെ 9 30ന് പ്രസിഡന്റ് പി സി ശ്രീകുമാർ പതാക ഉയർത്തി. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ബി. സന്തോഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ സി സിലീഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു തുടർന്ന് നടന്ന ചർച്ചയിൽ സനൂജ എസ് (ചേർത്തല) ജയലക്ഷ്മി (സിവിൽ സ്റ്റേഷൻ) ഷിഫാബീവി പി ഐ (ടൗൺ) ഒ സ്മിത (മെഡിക്കൽ) അമൽരാജ് (കുട്ടനാട്) എസ് ധന്യ (ഹരിപ്പാട്) ടി ധന്യ (കായംകുളം) എൻ ശാലിനി (മാവേലിക്കര) എം പി സുരേഷ് കുമാർ (ചെങ്ങന്നൂർ) എന്നിവർ പങ്കെടുത്തു. രണ്ടാം ദിവസം രാവിലെ 9 30ന് പൊതു ചർച്ച ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സുഹൃദ് സമ്മേളനം സി ഐ ടി യു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടന നേതാക്കൾ അഭിവാദ്യം ചെയ്യും. വൈകിട്ട് 5 മണിക്ക് സമ്മേളനം സമാപിക്കും

പി സജിത്ത് പ്രസിഡന്റ് ബി സന്തോഷ് സെക്രട്ടറി കേരള എൻജിഒ യൂണിയൻ ആലപ്പുഴ ജില്ലാ പ്രസിഡണ്ടായി പി സജിത്തിനെയും ജില്ലാ സെക്രട്ടറിയായി ബി സന്തോഷിനെയും ആലപ്പുഴയിൽ നടന്ന വെജ്ര ജൂബിലി സമ്മേളനം തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ കെ ഇന്ദിര, പി പി അനിൽകുമാർ (വൈസ് പ്രസിഡന്റുമാർ) ടി കെ മധുപാല്‍, ബൈജു പ്രസാദ് (ജോയിന്റ് സെക്രട്ടറിമാർ) സി സിലീഷ് (ട്രഷറർ).

സാർവ്വദേശീയ വനിതാദിനത്തോടനുബന്ധിച്ച് എഫ് എസ് ഇ ടി ഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമത്വം, സ്വാതന്ത്ര്യം, വികസനം എന്ന മുദ്രാവാക്യമുയർത്തി സെമിനാർ നടത്തി. ആലപ്പുഴ എൻ ജി ഒ യൂണിയൻ ഹാളിൽ നടന്ന പരിപാടി ഡോക്ടർ. എൻ. രേണുക ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി അനിത അധ്യക്ഷത വഹിച്ചു. കെ ജി എൻ എ സംസ്ഥാന സെക്രട്ടറി എൽ ദീപ, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോക്ടർ സിജി കെ എസ് ടി എ ജില്ലാ സെക്രട്ടറി പി ഡി ജോഷി എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എൽ. മായ എന്നിവർ സംസാരിച്ചു. എഫ് എസ് ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ സ്വാഗതവും ജില്ലാ വനിതാ സബ്കമ്മിറ്റി കൺവീനർ എസ് ഉഷാകുമാരി നന്ദിയും പറഞ്ഞു

2023 മാർച്ച് 10, 11 തീയതികളിലായി ആലപ്പുഴ മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി വർത്തമാന കാല ഇൻഡ്യ ,ബദലുയർത്തുന്ന കേരളം എന്ന വിഷയത്തെ അധികരിച്ച് എൻ.ജി.ഒ.യൂണിയൻ ഹാളിൽ ഡോ. സി. ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.അനിൽകുമാർ സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് പി.സി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ് സ്വാഗതവും, ജില്ലാ ട്രഷറർ സി.സിലീഷ് കൃതഞ്ജതയും രേഖപ്പെടുത്തി.

ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ ജീവനക്കാരും അദ്ധ്യാപകരുംഎഫ്.എസ്.ഇ.ടി.ഒ. ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സായാഹ്ന്നധർണ്ണകൾ സംഘടിപ്പിച്ചു. ആലപ്പുഴ ബോട്ട്ജെട്ടിക്ക് സമീപം നടന്ന ധർണ്ണ കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡൻ്റ് എസ്.വിജയലക്ഷ്മി, കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.വേണുക്കുട്ടൻ, എം.എസ്. പ്രിയലാൽ ,കെ.ആർ.ബിനു എന്നിവർ സംസാരിച്ചു.കൊമ്മാടി ജംഗ്ഷനിൽ നടന്ന ആലപ്പുഴ മേഖലാ ധർണ്ണ കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.കെ.ഷിബു, പി.എസ്.സി.എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.കെ.രാജു, ബൈജു പ്രസാദ്, എൻ.അരുൺകുമാർ, എസ്.രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കുട്ടനാട്ടിൽ നടന്ന ധർണ്ണ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വി എം റോബർട്ട്, ജെനിമോൻ ,ജയശങ്കർ കെ ഫൈസൽ എന്നിവർ സംസാരിച്ചു. ഹരിപ്പാട് മേഖലയിൽ നടന്ന സായാഹ്ന ധർണ്ണ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ .മായ ഉദ്ഘാടനം ചെയ്തു. ലക്ഷ്മി എസ് ചന്ദ്രൻ, ബി ബിനു ,ജൂലി എസ് ബിനു എന്നിവർ സംസാരിച്ചു. കായംകുളത്ത് സായാഹ്ന ധർണ്ണ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി അനിത ഉദ്ഘാടനം ചെയ്തു. ടി കെ മധുപാല്‍, ഐ അനീസ് ഗോപികൃഷ്ണൻ എം എസ് വിനോദ് എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ നടന്ന ധർണ്ണ കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം ടി ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. പി പി അനിൽകുമാർ എൻ ഓമനക്കുട്ടൻ ജി അനിൽ എന്നിവർ സംസാരിച്ചു. അരൂർ മേഖലയിൽ നടന്ന ധർണ്ണ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ സി സിലീഷ് ഉദ്ഘാടനം ചെയ്തു. ജെ എ അജിമോൻ ,ദേവരാജ് കർത്ത കുമാരി സൽജ ,പി ഗിരീഷ് എന്നിവർ സംസാരിച്ചു. ചേർത്തലയിൽ കെഎസ്ടിഎ ജില്ലാ സെക്രട്ടറി പിഡി ജോഷി ഉദ്ഘാടനം ചെയ്തു. കെ ഇന്ദിര, പി എസ് വിനോദ് എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിൽ കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജോസഫ് മാത്യു ,എം പി സുരേഷ് കുമാർ ,സുരേഷ് പി ഗോപി എന്നിവർ സംസാരിച്ചു

1973ലെ ഐതിഹാസിക സമരത്തിന് 50 വയസ്സ്. സമരവീര്യം1973ലെ ഐതിഹാസി സമരത്തിന് 50 വയസ്സ്. സമരവീര്യം കൊണ്ട് സമാനതകളില്ലാതെ ജ്വലിച്ച 54 ദിനരാത്രങ്ങൾ. കരുത്തുറ്റ സമരം മുന്നേറ്റം, പോരാട്ടത്തിന്റെ വീറിൽ, ഭരണാധികാരത്തിന്റെ ഹുങ്കിനെതിരെ നെഞ്ചുവിരിച്ച് പൊരുതി കയറിയ പണിമുടക്കിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര നേതൃസംഗമം നടത്തി. അര നൂറ്റാണ്ട് പിന്നിട്ട സമര പോരാട്ടത്തിന്റെ തീഷ്ണത അണഞ്ഞിട്ടില്ല. പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി അന്നത്തെ സമര സേനാനികൾ ഒത്തുചേർന്നു. ജീവനക്കാരും അധ്യാപകരും പങ്കെടുത്ത ഐതിഹാസിക സമരത്തിന്റെ 54 ദിനരാത്രങ്ങൾ പിന്നെയും ഉയിർത്തു. സമയബന്ധിത ശമ്പള പരിഷ്കരണത്തിനും ഇടക്കാല ആശ്വാസത്തിനും വേണ്ടി ജീവനക്കാരും അധ്യാപകരും നടത്തിയ ഈ പണിമുടക്ക് അറസ്റ്റും സസ്പെൻഷനും കൊണ്ട് തകർക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ പിന്മാറാൻ തയ്യാറായില്ല. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച സമര നേതൃസംഗമം എഫ് എസ് സി ടി ഒ മുൻസംസ്ഥാന പ്രസിഡന്റ് കെ വി ദേവദാസ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ അഭിവാദ്യം അർപ്പിച്ചു. സമര സേനാനികളായിരുന്ന മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ പരമേശ്വരൻ മുനിസിപ്പൽ ജീവനക്കാരുടെ സംഘടനാ നേതാവായിരുന്ന മാലൂർ ശ്രീധരൻ എന്നിവർ സമരാനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. ഐതിഹാസിക സമരത്തിൽ പങ്കെടുത്തവരെ ചടങ്ങിൽ ആദരിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ്‌ പി ഡി ജോഷി അധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ സ്വാഗതവും ജില്ലാ ട്രഷറർ രമേശ് ഗോപിനാഥ് നന്ദിയും പറഞ്ഞു സമാനതകളില്ലാതെ ജ്വലിച്ച 54 ദിനരാത്രങ്ങൾ. കരുത്തുറ്റ സമരം മുന്നേറ്റം, പോരാട്ടത്തിന്റെ വീറിൽ, ഭരണാധികാരത്തിന്റെ ഹുങ്കിനെതിരെ നെഞ്ചുവിരിച്ച് പൊരുതി കയറിയ പണിമുടക്കിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര നേതൃസംഗമം നടത്തി. അര നൂറ്റാണ്ട് പിന്നിട്ട സമര പോരാട്ടത്തിന്റെ തീഷ്ണത അണഞ്ഞിട്ടില്ല. പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി അന്നത്തെ സമര സേനാനികൾ ഒത്തുചേർന്നു. ജീവനക്കാരും അധ്യാപകരും പങ്കെടുത്ത ഐതിഹാസിക സമരത്തിന്റെ 54 ദിനരാത്രങ്ങൾ പിന്നെയും ഉയിർത്തു. സമയബന്ധിത ശമ്പള പരിഷ്കരണത്തിനും ഇടക്കാല ആശ്വാസത്തിനും വേണ്ടി ജീവനക്കാരും അധ്യാപകരും നടത്തിയ ഈ പണിമുടക്ക് അറസ്റ്റും സസ്പെൻഷനും കൊണ്ട് തകർക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ പിന്മാറാൻ തയ്യാറായില്ല. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച സമര നേതൃസംഗമം എഫ് എസ് സി ടി ഒ മുൻസംസ്ഥാന പ്രസിഡന്റ് കെ വി ദേവദാസ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ അഭിവാദ്യം അർപ്പിച്ചു. സമര സേനാനികളായിരുന്ന മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ പരമേശ്വരൻ മുനിസിപ്പൽ ജീവനക്കാരുടെ സംഘടനാ നേതാവായിരുന്ന മാലൂർ ശ്രീധരൻ എന്നിവർ സമരാനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. ഐതിഹാസിക സമരത്തിൽ പങ്കെടുത്തവരെ ചടങ്ങിൽ ആദരിച്ചു എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ സ്വാഗതവും ജില്ലാ ട്രഷറർ രമേശ് ഗോപിനാഥ് നന്ദിയും പറഞ്ഞു