Kerala NGO Union

കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിചേരുക, കേരളത്തിന്‍റെ ജനകീയ ബദല്‍ ശക്തിപ്പെടുത്തുക-കേരള NGO യൂണിയൻ ജില്ലാ കൗൺസിൽ

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിചേർന്ന് കേരളത്തിന്റെ ജനകീയ ബദല്‍ ശക്തിപ്പെടുത്താൻ ഓരോ ജീവനക്കാരും രംഗത്തിറങ്ങാൻ കേരള NGO യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. എറണാകുളം അധ്യാപക ഭവനിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എ.അൻവർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.സുശീലയും അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചകൾക്ക് ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരനും മറുപടി നല്കി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു, […]

ക്ഷാമബത്തയും ലീവ് സറണ്ടറും അനുവദിക്കുക;എഫ്.എസ്.ഇ.ടി.ഒ. പ്രകടനം.

സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയായ നാല് ഗഡു ക്ഷാമബത്തയും ഗ്രൂപ്പ് ഡി,പാർട്ട്ടൈം സ്വീപ്പർ ഒഴികെയുള്ള ജീവനക്കാർക്ക് ലഭിക്കാനുള്ള ലീവ് സറണ്ടർ ആനുകൂല്യവും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കനാട് സിവിൽ സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി.പ്രകടനത്തിന് ശേഷം നടന്ന യോഗം കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ ഉദ്‌ഘാടനം ചെയ്തു.എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി ജോഷി പോൾ,ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു, കെ.ജി.ഒ.എ. ജില്ലാ ജോ.സെക്രട്ടറി വി.ഐ.കബീർ,കെ.ജി.എൻ.എ.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഉണ്ണി ജോസ്,കേരള എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റി […]

കേരളത്തെ ഭ്രാന്തുല്പാദന കേന്ദ്രമാക്കാൻ ഗൂഢ ശക്തികൾ ശ്രമിക്കുന്നു; പി.കെ.പ്രേംനാഥ്

  നവോത്ഥാന കേരളത്തെ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിൽ ഭ്രാന്തുല്പാദന കേന്ദ്രമാക്കാൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നതായി പി.കെ.പ്രേംനാഥ് അഭിപ്രായപ്പെട്ടു.അന്ധവിശ്വാസം ആപത്ത്; ശാസ്ത്രം പഠിക്കുക, യുക്തിബോധം വളർത്തുക എന്ന വിഷയത്തെ ആസ്പദമാക്കി കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാകായിക സമിതിയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ ആലുവ എഫ്. ബി.ഒ.എ. ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സെക്രട്ടറി കെ.എ.അൻവർ സ്വാഗതവും സംഘസംസ്കാര കൺവീനർ എൻ.ബി.മനോജ് […]

കേരള NGO യൂണിയൻ ജില്ലാ സമ്മേളനം

ലഹരി വിരുദ്ധ ക്യാമ്പയിനിൽ അണിനിരക്കുക; കേരള NGO യൂണിയൻ ജില്ലാ സമ്മേളനം നാടിന്റെ ഭാവിക്കു മേൽ ഇരുൾ മൂടുന്ന മയക്കു മരുന്നെന്ന മഹാവിപത്തിനെ തുടച്ചുനീക്കാനുള്ള ക്യാമ്പയിനിൽ സർക്കാരിനൊപ്പം അണിചേരാൻ കേരള NGO യൂണിയൻ എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ പതാക ഉയർത്തി. 9.30 ന് ആരംഭിച്ച 2021 കൗൺസിൽ യോഗത്തിൽ […]

ജലസേചന വകുപ്പ് – പ്രകടനം

ജലസേചന വകുപ്പിലെ മിനിസ്റ്റീരിയൽ ടെക്നിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക,അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക, താല്ക്കാലിക തസ്തികൾക്ക് തുടർച്ചാനുമതി നല്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക,ജില്ലാതല തസ്തികകളുടെ നിയമനാംഗീകാരം, പ്രൊബേഷൻ,സ്ഥലം മാറ്റം എന്നിവ ജില്ലാ തലത്തിൽ നടപ്പിലാക്കാൻ അധികാരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള NGO യൂണിയന്റെ ആഭിമുഖ്യത്തിൽ ഡിവിഷണൽ ഓഫീസുകൾക്കു മുന്നിൽ പ്രകടനം നടത്തി.വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.സുനിൽകുമാർ,ജില്ലാ സെക്രട്ടറി കെ.എ.അൻവർ ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു,ജോഷി […]

ജില്ലാ മാർച്ചും ധർണ്ണയും

നവകേരള സൃഷ്ടിക്കായി കേരള സർക്കാരിനൊപ്പം മുഴുവൻ ജീവനക്കാരും അണി ചേരുക; കേരള NGO യൂണിയൻ – ജില്ലാ മാർച്ചും ധർണ്ണയും.   വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള എന്‍.ജി.ഒ. യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഉജ്ജ്വല ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടന്നു. കണയന്നൂർ താലൂക്ക് പരിസരത്ത് നിന്ന് ആയിരക്കണക്കിന് ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടന്ന പ്രകടനം മറൈൻ ഡ്രൈവിൽ ധർണ്ണയോടു കൂടി സമാപിച്ചു. ബദൽ നയങ്ങളുമായി നവകേരള സൃഷ്ടിക്കായി മുന്നോട്ടു പോകുന്ന കേരള സർക്കാരിനൊപ്പം അണിചേരാൻ ജീവനക്കാരോട് ആഹ്വാനം […]

പണിമുടക്ക് റാലി

മാർച്ച് 28,29 ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും പണിമുടക്ക് റാലി നടത്തി. കണയന്നൂരിൽ കെ.ജി.ഒ.എഫ്. സംസ്ഥാന സെക്രട്ടറി പി.വിജയകുമാറും,കൊച്ചിയിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ.അനീഷും,പറവൂരിൽ കെ.എസ്.ടി.എ. സംസ്ഥാന വൈ: പ്രസിഡന്റ് കെ.വി.ബെന്നിയും,മൂവാറ്റുപുഴയിൽ കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.സുനിൽകുമാറും,കോതമംഗലത്ത് കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവറും, കുന്നത്തുനാട്ടിൽ കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറി […]

ഔഷധ സസ്യത്തോട്ട നിർമ്മാണം – ജൂൺ 5

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള NGO യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃപ്പുണിത്തുറ പുതിയ കാവ് ആയൂർവേദ ആശുപത്രി അങ്കണത്തിൽ ഔഷധ സസ്യത്തോട്ടം നിർമ്മിച്ചു.തൃപ്പുണിത്തുറ നഗരസഭ ചെയർപേഴ്സൺ രമസന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.സുനിൽകുമാർ,ജില്ലാസെക്രട്ടറി കെ.എ.അൻവർ,പ്രസിഡന്റ് കെ.എസ്.ഷാനിൽ, ജോ.സെക്രട്ടറി പി.പി.സുനിൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ രജിത്ത് പി.ഷാൻ, പാക്സൻ ജോസ്,സി.മനോജ് എന്നിവർ പങ്കെടുത്തു. വിവിധയിനം ഔഷധ സസ്യളുടെ തോട്ടമാണ് നിർമ്മിച്ചിട്ടുള്ളത്.

FSETO പ്രതിഷേധ ജ്വാല

പാചക വാതകത്തിനും പെട്രോൾ ഉല്പന്നങ്ങൾക്കും അനിയന്ത്രിതമായി വില വർദ്ധിപ്പിച്ച് ജനജീവിതം ദു:സഹമാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ അധ്യാപകരും ജീവനക്കാരും എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന കമ്മിറ്റിയംഗം എൽ.മാഗി,കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.സുനിൽകുമാർ, കെ.എസ്.ടി.എ.സംസ്ഥാന വൈ: പ്രസിഡന്റ് കെ.വി.ബെന്നി, കെ.ജി.ഒ.എ.സംസ്ഥാന വൈ: പ്രസിഡന്റ് ടി.എൻ.മിനി, FSETO ജില്ലാ സെക്രട്ടറി ജോഷി പോൾ, പ്രസിഡന്റ് ഏലിയാസ് മാത്യു,കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ,സംസ്ഥാന […]