Kerala NGO Union

കേരള NGO യൂണിയൻ 7-ാമത് ജില്ലാതല കാരംസ് – ചെസ്സ് ചാമ്പ്യൻഷിപ്പ്

കേരള NGO യൂണിയൻ 7-ാമത് ജില്ലാതല കാരംസ് – ചെസ്സ് ചാമ്പ്യൻഷിപ്പ് -സിവിലും,പെരുമ്പാവൂരും വിജയികൾ കേരള NGO യൂണിയൻ എറണാകുളം ജില്ലാ കലാ കായിക സമിതിയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 7-ാമത് ജില്ലാതല കാരംസ് മത്സരത്തിൽ സിവിൽ സ്റ്റേഷൻ ഏര്യാകമ്മിറ്റിയിലെ ടി.മനോജും,കെ.പി.അനിലും ചെസ്സിൽ പെരുമ്പാവൂർ ഏര്യയിലെ പി.കെ.പ്രകാശും വിജയികളായി.കേരള NGO യൂണിയൻ ജില്ലാ കമ്മിറ്റി ഹാളിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ.എ.അൻവർ,പ്രസിഡന്റ് കെ.എസ്.ഷാനിൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ […]

അനുമോദനം KAS

                                 അനുമോദനം KAS ന് മികച്ച വിജയം കരസ്ഥമാക്കിയ ദീപ്തി കെ പി യെ അനുമോദിച്ചു . സിറ്റി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എന്ന പരിപാടി ജില്ലാ സെക്രട്ടറി KA അൻവർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ എസ് ഷാനിൽ ആശംസ അർപ്പിച്ച് സംസാരിച്ചു

കേന്ദ്ര സർക്കാരിന്റെ ഇന്ധന- പാചക വാതക കൊള്ളയ്ക്കെതിരെ പ്രതിഷേധം

കേന്ദ്ര സർക്കാരിന്റെ ഇന്ധന- പാചക വാതക കൊള്ളയ്ക്കെതിരെ പ്രതിഷേധം ഇന്ധന വിലയും പാചക വാതക വിലയും അടിക്കടി വർദ്ധിപ്പിച്ച് സാധാരണ ജനവിഭാഗത്തെ കൊളളയടിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ  എഫ്.എസ്.ഇ.ടി.ഒ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ,താലൂക്ക് കേന്ദ്രങ്ങളിലും ഓഫീസുകളിലും സംസ്ഥാന ജീവനക്കാരും അധ്യാപകരും പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ FSETO സംസ്ഥാന കമ്മിറ്റി അംഗം എൽ. മാഗി,കെ.ജി.ഒ.എ സംസ്ഥാന വൈസ്   പ്രസിഡന്റ്  ടി.എൻ. മിനി, കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ  […]

യാത്രയയപ്പ് സമ്മേളനം

യാത്രയയപ്പ് സമ്മേളനം കേരള NGO യൂണിയന്റെ പ്രവർത്തനപഥത്തിൽ വിവിധങ്ങളായ ചുമതലകൾ നിർവ്വഹിച്ച് 2021 മെയ് 31 ന് വിരമിച്ച 5 നേതാക്കൾക്ക് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി. യൂണിയൻ ജില്ലാ സെക്രട്ടറി,സംസ്ഥാന സെക്രട്ടറി,അഖിലേന്ത്യാ ഫെഡറേഷൻ ഹെഡ്ക്വാർട്ടേഴ്സ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്ന എൻ.കൃഷ്ണപ്രസാദ്,യൂണിയൻ ജില്ലാ സെക്രട്ടറി,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, FSETO ജില്ലാ സെക്രട്ടറി,ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ച സി.എസ്.സുരേഷ് കുമാർ, യൂണിയൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ച സി.കെ.സതീശൻ, […]

പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ-പ്രകടനം

പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റവന്യു വകുപ്പിലെ സ്ഥലം മാറ്റങ്ങൾ ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള NGO യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിലും താലൂക്കാഫീസുകൾക്കു മുന്നിലും പ്രകടനം നടത്തി.ജില്ലാ കേന്ദ്രത്തിൽ നടന്ന പ്രകടനം കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽ കുമാറും വിവിധ താലൂക്ക് ആഫീസുകൾക്ക് മുന്നിൽ ജില്ലാ സെക്രട്ടറി കെ.എ.അൻവർ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു ,ജോഷി പോൾ,ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ, ട്രഷറർ കെ.വി.വിജു,ജോ.സെക്രട്ടറിമാരായ ആർ.ഹരികുമാർ ,എസ്. ഉദയൻ […]

ആരോഗ്യ വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക

  ആരോഗ്യ വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക – കേരള NGO യൂണിയൻ ആരോഗ്യ വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള NGO യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് എറണാകുളം,മാലിപ്പുറം,കുമ്പളങ്ങി,കീച്ചേരി,നെട്ടൂർ,ചേരാനെല്ലൂർ,പിഴല,വരാപ്പുഴ,ഏഴിക്കര,ചെങ്ങമനാട്,അങ്കമാലി,കാലടി,വടവുകോട്,വേങ്ങൂർ,മലയിടം തുരുത്ത്,പണ്ടാരപ്പിള്ളി,വാരപ്പെട്ടി,പല്ലാരിമംഗലം,രാമമംഗലം,പാമ്പാക്കുട എന്നീ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾക്കു മുന്നിലും പ്രകടനം നടത്തി.പ്രകടനങ്ങളെ അഭിവാദ്യം ചെയ്ത് കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ,ജില്ലാ സെക്രട്ടറി കെ.എ. അൻവർ, ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ, സംസ്ഥാന കമ്മിറ്റി […]

FSETO പൊതു വിദ്യാലയങ്ങൾ ശുചീകരിച്ചു.

FSETO പൊതു വിദ്യാലയങ്ങൾ ശുചീകരിച്ചു. ഒന്നര വർഷമായി കോവിഡിന്റെ സാഹചര്യത്തിൽ പൂട്ടിക്കിടക്കുന്ന പൊതു വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി FSETO എറണാകുളം ജില്ലയിലെ പതിനാലു മേഖലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രാദേശികാടിസ്ഥാനത്തിൽ ശുചീകരണം നടത്തി. ശുചീകരണ പ്രവർത്തനങ്ങൾ വിവിധ ജനപ്രതിനിധികൾ ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവർതനത്തോടൊപ്പം വിദ്യാലയങ്ങൾക്ക് ആദ്യ ഘട്ടത്തിൽ ആവശ്യമായ മാസ്ക്, സാനിറ്റൈസർ എന്നിവയും കൈമാറി. വിവിധ കേന്ദ്രങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് FSETO സംസ്ഥാന കമ്മിറ്റിയംഗം എൽ.മാഗി, കേരള NGO യൂണിയൻ സംസ്ഥാന […]

സർവ്വീസ് സെന്റർ ഉദ്ഘാടനം ചെയ്തു.

സർവ്വീസ് സെന്റർ ഉദ്ഘാടനം ചെയ്തു. പൊതു ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ നിന്നും വിവിധങ്ങളായ സേവനങ്ങൾ ലഭ്യമാകുന്നതിനും ജീവനക്കാർക്ക് സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി കേരള NGO യൂണിയൻ ജില്ലാ കമ്മിറ്റി സർവ്വീസ് സെന്റർ പ്രവർത്തനമാരംഭിച്ചു. എറണാകുളം പള്ളിമുക്കിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിൽ ആരംഭിച്ച സെന്ററിന്റെ പ്രവർത്തനോദ്ഘാടനം കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ നിർവ്വഹിച്ചു. കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. സുനിൽകുമാർ അഭിവാദ്യമർപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി […]

ഇന്ധന വിലവർദ്ധന, എയർ ഇന്ത്യ വിൽപ്പന, വൈദ്യുതി സ്വകാര്യവൽക്കരണം -കേന്ദ്ര സർക്കാരിൻ്റെ തീവെട്ടിക്കൊള്ളക്കെതിരെ FSETOപ്രതിഷേധ പ്രകടനം

ഇന്ധന വിലവർദ്ധന, എയർ ഇന്ത്യ വിൽപ്പന, വൈദ്യുതി സ്വകാര്യവൽക്കരണം -കേന്ദ്ര സർക്കാരിൻ്റെ തീവെട്ടിക്കൊള്ളക്കെതിരെ FSETOപ്രതിഷേധ പ്രകടനം ഇന്ധന വില വർദ്ധന , എയർ ഇന്ത്യ വിൽപ്പന , വൈദ്യുതിമേഖല സ്വകാര്യവത്കരണം എന്നീ കേന്ദ്ര സർക്കാരിന്റെ തീവെട്ടിക്കൊള്ളക്കെതിരെ എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും സംസ്ഥാന ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ കെ.ജി.ഒ.എ സംസ്ഥാന വൈസ്   പ്രസിഡന്റ്    ടി.എൻ. മിനി, കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ  സുനിൽകുമാർ, എഫ്.എസ്.ഇ.ടി.ഒ […]

കർഷക വേട്ട – FSETO പ്രതിഷേധം

കർഷക വേട്ട – FSETO പ്രതിഷേധം കർഷകവിരുദ്ധ- കാർഷിക നിയമഭേദഗതികൾക്കെതിരെ കഴിഞ്ഞ പത്ത് മാസക്കാലമായി രാജ്യത്ത് ശക്തമായി തുടരുന്ന കർഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്ര സർക്കാരും, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും കടുത്ത ആക്രമണങ്ങളാണ് അഴിച്ചു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ലംഖിപൂരിലുണ്ടായ കർഷക വേട്ടയിൽ ഒമ്പത് പേർക്കാണ് ജീവൻ നഷ്ടമായത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് കാർ ഓടിച്ച് കയറ്റി 4 പേരെ കൊലപ്പെടുത്തിയത് രാജ്യത്തെ ഞെട്ടിച്ചു. ഇതിൽ പ്രതിഷേധിച്ച ജനനേതാക്കളെ സംഭവസ്ഥലത്തേക്ക് […]