Kerala NGO Union

കർഷക_പ്രക്ഷോഭത്തെ_പിന്തുണയ്ക്കുക_ഐക്യദാർഢ്യസദസ്സ്

എറണാകുളം:ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് അധ്യാപക സർവ്വീസ് സംഘടനാ സമരസമിതി സഖാക്കൾ കെ.കെ.സുനിൽകുമാർ,കെ.എ.അൻവർ,രാജമ്മ രഘു,ജോഷി പോൾ,സന്തോഷ് ടി.വർഗ്ഗീസ്,ഡയന്യൂസ് തോമസ്,പി.ഡി.സാജൻ,കെ.വി.ബെന്നി, എൽ.മാഗി,പി.എം.ശിവദാസൻ,എൻ.വി.ജയകുമാർ,ബിന്ദു രാജൻ,സി.എ.അനീഷ്,എൻ.സി. ഹോച്മിൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

ഇ.പി.അനുസ്മരണവും സ്‌മൃതി സംഗമവും.

ഇ.പി.അനുസ്മരണവും സ്‌മൃതി സംഗമവും. കേരള NGO യൂണിയൻ സ്ഥാപക നേതാവായ ഇ.പത്മനാഭൻ്റെ മുപ്പത്തിയൊന്നാം ചരമ വാർഷികം സമുചിതമായി ആചരിച്ചു.ജില്ലാ ആസ്ഥാനത്ത് സെക്രട്ടറി കെ.എ.അൻവറും 12 ഏരിയ കമ്മിറ്റികളിലും ഏരിയ സെക്രട്ടറിമാരും പതാക ഉയർത്തി.ജനോന്മുഖ സിവിൽ സർവീസ് പടുത്തുയർത്തുന്നതിൻ്റെ ഭാഗമായി ജില്ലയിൽ 62 ഓഫീസുകളെ വിവിധ ഓഫീസ് മേലധികാരികൾ കാര്യക്ഷമതാ  ഓഫീസുകളായി പ്രഖ്യാപിച്ചു.ഒന്നാം ഘട്ടത്തിൽ 124 ഓഫീസുകളെ  കാര്യക്ഷമതാ ഓഫീസുകളായി പ്രഖ്യാപിച്ചിരുന്നു.ഇ.പി.അനുസ്മരണത്തിൻ്റെ  ഭാഗമായി ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പഴയകാല സംഘടനാ പ്രവർത്തകരെ ഉൾപ്പെടുത്തി ഓൺലൈൻ സ്‌മൃതി സംഗമം […]

പാചക വാതക വില വർദ്ധനവിൽ പ്രതിഷേധം FSETO എറണാകുളം

പാചക വാതക വില വർദ്ധനവിൽ പ്രതിഷേധം FSETO എറണാകുളം സിവിൽ സ്റ്റേഷനിൽ കെ.ജി.ഒ.എ.ജനറൽ സെക്രട്ടറി ഡോ.എസ്.ആർ.മോഹനചന്ദ്രനും, മൂവാറ്റുപുഴയിൽ കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാറും സംസാരിക്കുന്നു.

കുഞ്ചിപാറ പട്ടിക വർഗ സങ്കേതത്തിലെ സാന്ത്വന പ്രവർത്തനങ്ങൾ

കേരള NGO യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി സാന്ത്വന പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്ത കുഞ്ചിപാറ പട്ടിക വർഗ സങ്കേതത്തിലെ SSLC,+2 പരീക്ഷയയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥി – വിദ്യാർത്ഥിനികളെ യൂണിയൻ ജില്ലാ കമ്മിറ്റിയുടെയും കുഞ്ചിപ്പാറ അഭിമന്യൂ സ്മാരക ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ അനുമോദിച്ചു.കൂടാതെ കുട്ടികൾക്ക് നോട്ട് ബുക്കുകളും കുടകളും, ട്രൈബൽ കോളനിയിലുളള എല്ലാ കുടുംബങ്ങൾക്കും പോഷകാഹാര കിറ്റും വിതരണം ചെയ്തു. കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ പഠനോപകരണങ്ങളുടെയും പോഷകാഹാര കിറ്റിന്റെയും വിതരണ ഉത്ഘാടനം നിർവഹിച്ചു. […]

കേരള NGO യൂണിയൻ -സംസ്ഥാന ജീവനക്കാരുടെ ധർണ്ണ-വിവിധ കേന്ദ്രങ്ങളിൽ @എറണാകുളം.

എറണാകുളം മെഡിക്കൽ കോളേജിലെ കോവിഡ് ഉൾപ്പെടെയുള്ള മുഴുവൻ കിടപ്പു രോഗികൾക്കും കേരള NGO യൂണിയൻ കളമശ്ശേരി ഏര്യാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണസദ്യ നല്കി.യൂണിയൻ ജില്ലാ കമ്മിറ്റിയംഗം സ:സിന്ധുരാജേഷ് നഴ്സിങ് സൂപ്രണ്ടുമാരായ പി.വി.എൽസമ്മയ്ക്കും,ലൈസാ എബ്രഹാമിനും സദ്യ കൈമാറി

എറണാകുളം മെഡിക്കൽ കോളേജ് ജീവനക്കാരുടെ പ്രശ്നങ്ങൾ-പ്രകടനം

എറണാകുളം മെഡിക്കൽ കോളേജ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് NGO യൂണിയൻ-KGOA ആഭിമുഖ്യത്തിൽ നടന്ന പ്രകടനം-കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കേന്ദ്ര സർക്കാരിൻ്റെ ഓർഡനൻസ് ഫാക്ടറി സ്വകാര്യ വത്കരണത്തിനെതിരെ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം -FSETO_എറണാകുളം

കേന്ദ്ര സർക്കാരിൻ്റെ ഓർഡനൻസ് ഫാക്ടറി സ്വകാര്യ വത്കരണത്തിനെതിരെ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം #FSETO_എറണാകുളം

സായാഹ്ന സദസ്സുകൾ

ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കരും 22, 23 തീയതികളിൽ സായാഹ്ന സദസ്സുകൾ സംഘടിപ്പിച്ചു.സൗജന്യവും സാർവത്രികവുമായ കോവിഡ് വാക്സിനേഷൻ അടിയന്തിരമായി പൂർത്തിയാക്കുക, വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ നയങ്ങൾ തിരുത്തുക, വിദ്യാഭ്യാസത്തെ കാവി വൽക്കരിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുക, സംസ്ഥാന സർക്കാരിൻ്റെ സ്ത്രീപക്ഷ നയങ്ങളെ പിന്തുണക്കുക എന്നീ ആവശ്യങ്ങൾ ഉയത്തിയാണ് സദസ്സുകൾ നടത്തിയത്. ജില്ലയിൽ രണ്ട് ദിവസങ്ങളിലായി 140 ഇടങ്ങളിലാണ് എഫ് എസ് ഇ ടി ഒ പ്രാദേശിക സമിതികൾ പരിപാടികൾ നടത്തിയത്. […]

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ പുതിയതായി തസ്തിതികകൾ -പ്രകടനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ പുതിയതായി 153 തസ്തിതികകൾ സൃഷ്ടിക്കുകയും 72 ക്ലാസ് 4 ജീവനക്കാർക്ക് ട്രെയ്ഡ്സ്മാൻ തസ്തികയിലേക്ക് സ്ഥാനക്കയറ്റവും നല്കിയ LDF സർക്കാരിന് അഭിവാദ്യമർപ്പിച്ച് കേരള NGO യൂണിയൻ കളമശ്ശേരി ഏര്യാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനം നടത്തി. കളമശ്ശേരി പോളിടെക്നിക്കുകളിൽ നടന്ന പ്രകടനത്തെ അഭിവാദ്യം ചെയ്ത് ഏര്യാ സെക്രട്ടറി ഡി.പി.ദിപിൻ, ജോ. സെക്രട്ടറി ടി.വി.സിജിൻ, ട്രഷറർ മുഹമ്മദ് അഫ്സൽ, സംസ്ഥാന കൗൺസിൽ അംഗം എം.രാജേഷ് എന്നിവർ സംസാരിച്ചു.