Skip to main content

Kerala NGO Union

ജില്ലാ കലോത്സവം – സർഗ്ഗോത്സവ് 22 – സിവിൽ സ്റ്റേഷൻ ജേതാക്കൾ

സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള NGO യൂണിയൻ കലാ കായിക സമിതിയായ സംഘസംസ്കാര സംഘടിപ്പിച്ച ജില്ലാ കലോത്സവത്തിൽ സിവിൽ സ്റ്റേഷൻ ഏര്യ ഓവറോൾ ചാമ്പ്യൻമാരായി.തൃപ്പുണിത്തുറ, ആലുവ എന്നീ ഏര്യകളാണ് രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സർഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് നിർവ്വഹിച്ചു. ആറ് വേദികളിലായി പത്തൊൻപത് മത്സരയിനങ്ങളിൽ മുന്നൂറിലധികം ജീവനക്കാർ മാറ്റുരച്ചു.സംഘാടക സമിതി ചെയർമാൻ സി.ആർ. ജനാർദ്ദനൻ അദ്ധ്യക്ഷത […]

കുഞ്ചിപ്പാറ കോളനിയിലെ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ കേരള NGO യൂണിയൻ അനുമോദിച്ചു.

സാന്ത്വന പ്രവർത്തനത്തിന്റെ ഭാഗമായി കേരള NGO യൂണിയൻ ഏറ്റെടുത്തിട്ടുള്ള കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ നിന്നും ഇക്കഴിഞ്ഞ SSLC,+2 പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ജില്ലാ കമ്മിറ്റി അനുമോദിച്ചു.സാന്ത്വന പ്രവർത്തനത്തിന്റെ ഭാഗമായി മുൻ കാലങ്ങളിൽ നിരവധി പ്രവർത്തനങ്ങളാണ് സംഘടന ഏറ്റെടുത്തിട്ടുള്ളത്. അശരണരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആദിവാസി മേഖലയിലെ കുട്ടികളെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്താൻ NGO യൂണിയൻ സ്ഥാപിച്ച ധീര രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുള്ള ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്.ഉന്നത വിജയം കരസ്ഥമാക്കിയ 17 കുട്ടികൾക്കും മറ്റു കുട്ടികൾകൾക്കുമുള്ള […]

GST നിരക്ക് വർദ്ധന എഫ്.എസ്.ഇ.ടി.ഒ. പ്രതിഷേധം

അവശ്യ വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ GST നിരക്ക് പിൻവലിക്കുക,വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങളുയർത്തി അദ്ധ്യാപകരും ജീവനക്കാരും എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. നിത്യോപയോഗ സാധനങ്ങളായ അരിക്കും, ഗോതമ്പിനും,പാലിനും, പാലുത്പന്നങ്ങൾക്കും,മറ്റ് ഗാർഹിക ഉപകരണങ്ങൾക്കും ജി.എസ്.ടി. ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.പെട്രോളിനും,ഡീസലിനും,പാചക വാതകത്തിനും അനിയന്ത്രിതമായി വില വർദ്ധിപ്പിക്കുന്നതിന് പുറമെ നിത്യോപയോഗ സാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയത് ഇരുട്ടടിയാണ്.സമ്പന്നരെ പ്രീണിപ്പിക്കാൻ ആഡംബര വസ്തുക്കൾക്ക് 28% ജി.എസ്.ടി. എന്നത് കേന്ദ്രം പലതവണയായി കുറച്ചിരുന്നു. വരുമാനം കൂട്ടാൻ […]

ജില്ലാ തല ചെസ്സ്-കാരംസ് ചാമ്പ്യൻഷിപ്പ്

കേരള NGO യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ കലാകായിക സമിതിയായ സംഘസംസ്കാരയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി സംഘടിപ്പിച്ച ചെസ്സ് കാരംസ് ചാമ്പ്യൻഷിപ്പിൽ കടവന്ത്രയും ആലുവയും ജേതാക്കളായി.ചെസ്സ് മത്സരത്തിൽ കടവന്ത്ര ഏര്യയിൽ നിന്നും വി.സാജൻ ഒന്നാം സ്ഥാനവും പെരുമ്പാവൂരിൽ നിന്നും കെ.ആർ.ധനുലാൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കാരംസിൽ ആലുവയിൽ നിന്നുള്ള എൻ. എസ്.ഷിജിത്ത്&പി.വി.രതീഷ് ഒന്നാം സ്ഥാനവും പെരുമ്പാവൂരിൽ നിന്ന് ഹൈസിൽ ഡിക്രൂസ്&ആർ.ശ്രീകുമാർ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കേരള NGO യൂണിയൻ ജില്ലാ കമ്മിറ്റി ഹാളിൽ നടന്ന മത്സരങ്ങൾ സ്റ്റേറ്റ് […]

അഗ്നിപഥ് പദ്ധതി പിൻവലിക്കുക -FSETO പ്രകടനം

സൈന്യത്തിലും കരാർവത്കരണം നടത്തുന്ന അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് FSETO എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. 8 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ കെ.എസ്.ടി.എ.സംസ്ഥാന വൈ:പ്രസിഡന്റ് കെ.വി.ബെന്നി,കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.സുനിൽകുമാർ,FSETO ജില്ലാ സെക്രട്ടറി ജോഷി പോൾ,കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ,സംസ്ഥാന കമ്മിറ്റിയംഗം രാജമ്മ രഘു,ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ,കെ.ജി.ഒ.എ. ജില്ലാ പ്രസിഡന്റ് ഡോ.ബോബി പോൾ, എ.കെ.ജി.സി.ടി.സംസ്ഥാന സെക്രട്ടറി സന്തോഷ് ടി.വർഗ്ഗീസ്, കെ.എസ്.ടി.എ. […]

LDF സർക്കാരിന് അഭിവാദ്യം

വിശേഷാൽ ചട്ടം അംഗീകരിച്ച് തദ്ദേശ സ്വയം ഭരണ പൊതു സർവീസ് യാഥാർത്ഥ്യമാക്കിയ LDF സർക്കാരിന് അഭിവാദ്യമർപ്പിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു മുന്നിലും FSETO യുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി.വിവിധ കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന കമ്മിറ്റി അംഗം എൽ.മാഗി, കെ.എസ്.ടി.എ.സംസ്ഥാന വൈ:പ്രസിഡന്റ് കെ.വി.ബെന്നി,കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.സുനിൽകുമാർ, കെ.ജി.ഒ.എ.സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡയന്യൂസ് തോമസ്, എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി ജോഷി പോൾ, പ്രസിഡന്റ് ഏലിയാസ് മാത്യു, കേരള NGO […]

ജനാധിപത്യ സംരക്ഷണ സദസ്സ്

പണിമുടക്ക് അവകാശം തൊഴിലവകാശം എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ്-അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഓഫീസുകളിലും വിദ്യാലയങ്ങളിലുമായി നൂറ് കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് ആക്ഷൻ കൗൺസിൽ നേതാക്കളായ എൽ.മാഗി, ടി.എൻ.മിനി,കെ.കെ.സുനിൽകുമാർ, ഡയന്യൂസ് തോമസ്,കെ.എ.അൻവർ,ജോഷി പോൾ,കെ.ജി.അശോകൻ,രാജമ്മ രഘു ,ഏലിയാസ് മാത്യു, കെ.എസ്.ഷാനിൽ,സന്തോഷ് ടി.വർഗ്ഗീസ്,ആർ.സാജൻ,കെ.വി.വിജു, പി.നരേന്ദ്രൻ എന്നിവരും സമരസമിതി നേതാക്കളായ സി.എ.അനീഷ്,ബിന്ദു രാജൻ,പി.അജിത്ത്,ഹുസൈൻ പുതുവന,ശ്രീജി തോമസ്, എ.ജി.അനിൽകുമാർ തുടങ്ങിയവരും സംസാരിച്ചു.16 ജൂൺ 2022

മുഖ്യമന്ത്രിക്കെതിരെയുള്ള അതിക്രമത്തിൽ പ്രതിഷേധം

മുഖ്യമന്ത്രിക്കെതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ.എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും ഓഫീസുകളിലും വിദ്യാലയങ്ങളിലും പ്രകടനം നടത്തി.വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ FSETO ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു കെ.ജി.ഒ.എ.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡയന്യൂസ് തോമസ്,ജില്ലാ സെക്രട്ടറി എം.എം.മത്തായി,കേരള NGO യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ സജി പോൾ,ടി.വി.വാസുദേവൻ,കെ.കെ.സുശീല ,കെ.സി.സുനിൽകുമാർ,കെ.കെ.അനി,എൻ.എം.രാജേഷ്,കെ.എ.ശ്രീക്കുട്ടൻ,പി.കെ.മണി,എൻ.കെ.സുജേഷ്,വി.എ.ജിജിത്ത്,വി.ബി.വിനോദ്കുമാർ,കെ.എം.മുകേഷ്,കെ.ആർ.റെജുമോൻ,സഞ്ജു മോഹനൻ,ഇ.കെ.രതീഷ്,സുമബാബു,കെ.എസ്.ഹരിദാസ്,ഗിരിജ എൻ.എം.,ടി.വി.സിജിൻ,സി.പി.സൈജു, എം.എ.ദീപ, കെ.എം.സി.എസ്.യു.ജില്ലാ കമ്മിറ്റിയംഗം എൻ.ഇ.സൂരജ് എന്നിവർ സംസാരിച്ചു.14 ജൂൺ 2022.­

ജലസേചന വകുപ്പ് – പ്രകടനം

ജലസേചന വകുപ്പിലെ മിനിസ്റ്റീരിയൽ ടെക്നിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക,അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക, താല്ക്കാലിക തസ്തികൾക്ക് തുടർച്ചാനുമതി നല്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക,ജില്ലാതല തസ്തികകളുടെ നിയമനാംഗീകാരം, പ്രൊബേഷൻ,സ്ഥലം മാറ്റം എന്നിവ ജില്ലാ തലത്തിൽ നടപ്പിലാക്കാൻ അധികാരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള NGO യൂണിയന്റെ ആഭിമുഖ്യത്തിൽ ഡിവിഷണൽ ഓഫീസുകൾക്കു മുന്നിൽ പ്രകടനം നടത്തി.വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.സുനിൽകുമാർ,ജില്ലാ സെക്രട്ടറി കെ.എ.അൻവർ ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു,ജോഷി […]

അഖിലേന്ത്യാ അവകാശ ദിനം

അഖിലേന്ത്യാ അവകാശ ദിനം പി.എഫ്.ആർ.ഡി.എ.നിയമം പിൻവലിക്കുക; നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,കരാർ – പുറം കരാർ നിയമനം അവസാനിപ്പിക്കുക,പൊതുമേഖലാ സ്വകാര്യവത്കരണവും സേവനമേഖലാ പിൻമാറ്റവും അവസാനിപ്പിക്കുക. ദേശീയ ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക,വർഗ്ഗീയതയെ ചെറുക്കുക;മതനിരപേക്ഷത സംരക്ഷിക്കുക.,ജീവനക്കാർക്ക് ട്രേഡ് യൂണിയൻ ജനാധിപത്യ- അവകാശങ്ങൾ ഉറപ്പു വരുത്തുക; ഭരണഘടനയുടെ  310,311 ( 2 ),(എ), (ബി), (സി) വകുപ്പുകൾ റദ്ദാക്കുക.,ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക.,വിലക്കയറ്റം തടയുക;പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് […]