Kerala NGO Union

മട്ടന്നൂര്‍ ഏരിയാ സമ്മേളനം – 2021 നവംബര്‍ 10

നിർദ്ദിഷ്ട ഇരിട്ടി റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ ജി ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.  പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി എ ലെനിഷ് പ്രവർത്തനറിപ്പോർട്ടും, ട്രഷറർ എം മനോജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ രാജേഷ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി എ ലെനിഷ് (സെക്രട്ടറി), കെ രാജേഷ് […]

പയ്യന്നൂര്‍ ഏരിയാ സമ്മേളനം – 2021 നവംബര്‍ 9

പയ്യന്നൂർ താലൂക്കിന്‍റെ ആസ്ഥാനമായി നിർമ്മിക്കാനുദ്ദേശിക്കുന്ന പുതിയ താലൂക്ക് ഓഫീസ് നിർമ്മാണ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ പയ്യന്നൂർ ഏരിയ 39ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ ചേർന്ന ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.കെ. വസന്ത ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രജനീഷ് വി.പി. റിപ്പോർട്ടും, ട്രഷറർ സി.പി. മുരളീധരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.  എം. രേഖ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം രേഖ (പ്രസിഡണ്ട് ),  എ […]

കണ്ണൂര്‍ നോര്‍ത്ത് ഏരിയാ സമ്മേളനം – 2021 നവംബര്‍ 9

കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ നോർത്ത് ഏരിയ 58-ാം വർഷിക സമ്മേളനം കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ ചേർന്നു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ഉഷാകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് വി വി വനജാക്ഷി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി എം സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. കേരള സർക്കാറിന്‍റെ ജനപക്ഷ നയങ്ങൾക്ക് കരുത്ത് പകരുക, ഇന്ധന വില നിർണ്ണയാധികാരം സർക്കാരിൽ നിക്ഷിപ്തമാക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ […]

പയ്യന്നൂര്‍ ഏരിയ സെന്‍റര്‍ ഉദ്ഘാടനം – 2021 നവംബര്‍ 17 ന്

                 ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടങ്ങളുടെ വിളനിലമായിരുന്ന പയ്യന്നൂരിൽ കേരള എൻ.ജി.ഒ യൂണിയന് ഒരു ഓഫീസ് കെട്ടിടം പൂർത്തിയായിരിക്കുകയാണ്. പയ്യന്നൂരിലെ ജീവനക്കാരുടെയും വിവിധ വർഗ്ഗ ബഹുജന സംഘടനാ പ്രവർത്തകരുടെയും ഏറെ കാലത്തെ ആഗ്രഹത്തിന്‍റെ സഫലീകരണം കൂടിയാണിത്.                  സംസ്ഥാന സർക്കാരിന്‍റെ ജനപക്ഷ ബദൽ നിലപാടുകളും പദ്ധതികളും ജനങ്ങളിലെത്തിക്കേണ്ടതും കേന്ദ്ര ഭരണാധികാരികളുടെ  ജനവിരുദ്ധ വർഗ്ഗീയ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതുമായ […]

കേരള എന്‍ ജി ഒ യൂണിയന്‍ ഏരിയാ സമ്മേളനങ്ങള്‍

സംസ്ഥാന ജീവനക്കാരുടെ അവകാശ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കാര്യക്ഷമവും ജനപക്ഷവുമായ സിവിൽ സർവ്വീസിനായുളള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, സാമൂഹ്യ പ്രതിബദ്ധയോടെ വിവിധ പ്രവർത്തനങ്ങളില്‍ പങ്കാളികളായി മാതൃക സൃഷ്ടിക്കുകയും ചെയ്ത കേരള എന്‍.ജി.ഒ യൂണിയന്‍റെ കണ്ണൂര്‍ ജില്ലയിലെ ഏരിയാ സമ്മേളനങ്ങൾ ആരംഭിച്ചു. 2021 നവംബർ 9 ന് കണ്ണൂർ നോർത്ത് ഏരിയ, പയ്യന്നൂർ ഏരിയാ സമ്മേളനങ്ങളും, നവംബർ 10 ന് കണ്ണൂർ ഏരിയ, മട്ടന്നൂർ ഏരിയാ സമ്മേളനങ്ങളും, നവംബർ 11 ന് കണ്ണൂർ സൗത്ത് ഏരിയ, ശ്രീകണ്ഠാപുരം […]

കേരള എൻ ജി ഒ.യൂണിയൻ രക്തം നൽകി.

കോവിഡ് – 19 ൻ്റെ പാശ്ചാലത്തിൽ കേരള എൻ.ജി.ഒ യൂണിയൻ കണ്ണർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി.യൂണിയൻ ജില്ലാ സെക്രട്ടറി എ.രതീശൻ രക്തം നൽകി ക്യാമ്പ് ഉൽഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി.ശശിധരൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.പി.സന്തോഷ് കുമാർ, ടി.വി.പ്രജീഷ്, കെ.പി.വിനോദൻ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ തലശ്ശേരി ജനറൽ ആശുപത്രി, പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ രക്തദാന ക്യാമ്പുകൾ നടത്തും

ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ (17.03.2020)

കോവിഡ് – 19 ന്റെ വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ നടത്തി.  ഇതിന്റെ ഭാഗമായി ജില്ലയിലെ 100 പ്രധാന കേന്ദ്രങ്ങളിൽ സാനിറ്റെസറുകൾ സ്ഥാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം   കണ്ണൂർ പഴയ മുൻസിപ്പൽ ബസ് സ്റ്റാൻറിൽ  വെച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ: കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് സ: കെ വി മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. […]

കൊറോണ: ഭീതി വേണ്ട ജാഗ്രത മതി (12.03.2020)

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് കോംപ്ലക്സുകളിൽ സാനിറ്റൈസർ സ്ഥാപിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാ കലക്ടർ ശ്രീ. ടി വി സുഭാഷ് നിർവ്വഹിച്ചു.  യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട്  സ: എം വി ശശിധരൻ,  സംസ്ഥാന കമ്മറ്റി അംഗം എ എം സുഷമ, ജില്ലാ സെക്രട്ടറി എ രതീശൻ, ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ ജില്ലാ ട്രഷറി ഓഫീസർ […]

മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം 08.03.2020

മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം – പ്രഭാഷണം നടത്തി (08.03.2020) സാർവ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് എഫ് എസ് ഇ ടി ഒ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “നീതി, തുല്യത, ഭരണഘടന” എന്ന വിഷയത്തിൽ പി കെ ശ്രീമതി ടീച്ചർ പ്രഭാഷണം നടത്തി. കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കെ ഗീത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ എം […]

57 ാം കണ്ണൂര്‍ ജില്ലാ സമ്മേളനം (29.02.2020-01.03.2020)

കേരള എന്‍.ജി.ഒ യൂണിയന്‍ 57 ാം കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനം മുന്‍ എ.എല്‍.എ. പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു കേരള എന്‍.ജി.ഒ യൂണിയന്‍ 57 ാം കണ്ണൂര്‍ ജില്ലാ സമ്മേളനം 2020 ഫെബ്രുവരി 29, മാര്‍ച്ച് 1 തീയതികളിലായി പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സമ്മേളത്തിന് തുടക്കം കുറിച്ച് ഫിബ്രവരി 29 ന് രാവിലെ 9.30 ന് പ്രസിഡണ്ട് കെ വി മനോജ് കുമാര്‍ പതാക ഉയര്‍ത്തി. പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന […]