Kerala NGO Union

എൻ.ജി.ഒ.യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ രൂപീകരിച്ചു (18.02.2020)

കണ്ണൂർ: കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിലെ ഗവൺമെന്റ് സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പരിയാരം മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി കേരള എൻ.ജി.ഒ.യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ രൂപീകരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചേർന്ന ഏരിയാ രൂപീകരണ കൺവെൻഷൻ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി.മനോജ് കുമാർ അധ്യക്ഷനായിരുന്നു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി.ശശിധരൻ, ജില്ലാ സെക്രട്ടറി എ.രതീശൻ, എ.എം.സുഷമ, പി.ജനാർദ്ദനൻ ,പി.ആർ.ജിജേഷ് എന്നിവർ സംസാരിച്ചു.. ഭാരവാഹികളായി കെ.ജയകൃഷ്ണൻ (പ്രസിഡന്റ്), പി.ബാലകൃഷ്ണൻ, സന്തോഷ് […]

പുസ്തക പ്രകാശനം (07.02.2020)

  സാഹിത്യകാരൻമാർക്ക് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ സംസാരിക്കുവാൻ ഒരിക്കലും സാധിക്കുകയില്ലെന്ന് പ്രശസ്ത സാഹിത്യകാരൻ കുരീപ്പുഴ ശ്രീകുമാർ. കേരള എൻ ജി ഒ യൂണിയൻ ടി കെ ബാലൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എൻ ജി ഒ യൂണിയൻ പ്രവർത്തകരായ ബാബുരാജ് മലപ്പട്ടത്തിന്റെ ” ഉടൽ മുറിവുകളുടെ വേനൽ ”, ഷാജു പാറക്കലിന്റെ “നിശബ്ദതയുടെ താരാട്ട് ” എന്നീ പുസ്തകങ്ങളുടെ പ്രകാശനം കണ്ണൂർ എൻ ജി ഒ യൂണിയൻ ഓഫീസ് പരിസരത്ത്  നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യകാരൻമാർ എന്നും അനീതിക്കും […]

ബംഗാള്‍ ഐക്യദാര്‍ഢ്യ പ്രകടനം-കണ്ണൂര്‍-28.03.2017

കണ്ണൂരില്‍ എസ് ഇ ടി ഒ നേതൃത്വത്തില്‍ ബംഗാള്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ടും ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുംവേണ്ടി ബംഗാളിലെ ജീവനക്കാരും അധ്യാപകരും ജനസമൂഹവും നടത്തുന്ന ചെറുത്തുനില്‍പ്പ് പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യാ സ്റ്റേറ്റ് ഗവമെന്‍റ് എംപ്ലോയീസ് ഫെഡറേഷന്‍ രാജ്യവ്യാപകമായി നടത്തു പരിപാടിയുടെ ഭാഗമായി എഫ് എസ് ഇ ടി ഒ കണ്ണുര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം […]

കൂട്ടധര്‍ണ്ണ 23.03.2017

എന്‍ ജി ഒ യൂണിയന്‍ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാര്‍ കൂട്ടധര്‍ണ്ണ നടത്തി ജനപക്ഷ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളെ പിന്തുണയ്ക്കുക, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കുക, സിവില്‍ സര്‍വ്വീസ് കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള എന്‍ ജി ഒ യൂണിയന്‍ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാര്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ കൂ’ധര്‍ണ്ണ നടത്തി. കണ്ണൂര്‍ കലക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന കൂട്ട ധര്‍ണ്ണ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ ജോയന്റ് […]

കണ്ണൂര്‍ ചരിത്രം

കണ്ണൂര്‍ ജില്ല                  1957 ജനുവരി ഒന്നിനാണ് കണ്ണൂര്‍ ജില്ല രൂപം കൊള്ളുന്നത്. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയും കാസര്‍ ഗോഡ് താലൂക്കുകളും  ചേ ര്‍ത്ത് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ മൂന്ന് ജില്ലകള്‍ രൂപീകരിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ കാസര്‍ഗോഡ്, ചിറക്കല്‍ , കോട്ടയം, കുറുന്ത്രനാട് താലൂക്കുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ജില്ല രൂപംകൊണ്ടത്. ആദ്യകാലത്ത് കാസര്‍ഗോഡ് ഹോസ്ദുര്‍ഗ്ഗ്, തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, വടക്കേ വയനാട്, തെക്കേ വയനാട് എന്നിങ്ങനെ ഏഴ് താലൂക്കുകളും രണ്ട് റവന്യൂ ഡിവിഷനുകളുമാണ് […]