Kerala NGO Union

വജ്ര ജൂബിലി കണ്ണൂർ ജില്ലാ സമ്മേളനം – 2023 മാർച്ച് 18, 19

മാധ്യമ രംഗത്തെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക, മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തുക ഗുരുതര പ്രതിസന്ധി നേരിടുന്ന വർത്തമാനകാല ഇന്ത്യൻ സാമൂഹിക സാംസ്കാരിക  രാഷ്ട്രീയ പരിസരത്ത് കാലഘട്ടം ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിന് മഹത്തായ ജനാധിപത്യത്തിന്റെ നാലാം തൂണായി വർത്തിക്കേണ്ടുന്ന മാധ്യമങ്ങൾക്ക് സ്വതന്ത്രവും ഭയരഹിതവുമായ മാധ്യമപ്രവർത്തനം രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഉറപ്പാക്കാൻ ആകണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ല വജ്ര ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. രാവിലെ 9.30 ന് പ്രസിഡന്റ് എൻ.സുരേന്ദ്രൻ പതാക ഉയർത്തിയോടുകൂടിയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. ചടങ്ങിൽ സെക്രട്ടറി […]

എൻ.ജി.ഒ.യൂണിയൻ ജില്ലാ സമ്മേളനം – പ്രഭാഷണം നടത്തി. 2023 മാർച്ച് 14

മാർച്ച് 18,19 തീയ്യതികളിൽ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ വെച്ച് നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് “വർത്തമാന കാല ഇന്ത്യ ബദൽ ഉയർത്തുന്ന കേരളം എന്ന വിഷയത്തിൽ SFI അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് നിധീഷ് നാരായണൻ പ്രഭാഷണം നടത്തി. കണ്ണർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പരിപാടിയിൽ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ.എ.ബഷീർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എ.. എം. സുഷമ, കെ.രഞ്‌ജിത്ത്, എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി […]

സാർവദേശീയ വനിതാദിനം ആചരിച്ചു. – 2023 മാർച്ച് 8

സാർവദേശീയ വനിതാദിനം ആചരിച്ചു. എഫ് എസ് ഇ ടി ഒ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവദേശീയ വനിത ദിനം ആചരിച്ചു. കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ നടന്ന പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ദീക്ഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി ഉഷ അഭിവാദ്യം ചെയ്തു . എ.എം.സുഷമ, കെ.വി. പുഷ്പജ, ടി വി സിന്ധു, മറിയം മമ്മിക്കുട്ടി […]

സമരനേതൃസംഗമം – 2023 മാർച്ച് 4

പുതുതലമുറയ്ക്ക് ആവേശമായി എഫ്.എസ്.ഇ.ടി.ഒ സമരനേതൃസംഗമം  1973 ൽ ജീവനക്കാരും അധ്യാപകരും നടത്തിയ 54 ദിവസത്തെ പണിമുടക്കിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എഫ്.എസ്.ഇ.ടി. ഒ  നേതൃത്വത്തിൽ  സമര നേതൃസംഗമം നടത്തി.  കണ്ണൂർ മുനിസിപ്പൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണൻ ഉൽഘാടനം ചെയ്തു. പി .വി . പ്രദീപൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പരിമിതമായ അവകാശങ്ങളും പരിതാപകരമായ വേതന വ്യവസ്ഥയും നിലനിന്ന കാലത്ത് 100 രൂപ ഇടക്കാലാശ്വാസവും സമയബന്ധിത ശമ്പള പരിഷകരണവും ആവശ്യപ്പെട്ട് 1973 ജനുവരി 10 […]

കണ്ണൂർ സൗത്ത് ഏരിയ സമ്മേളനം – 2024 ഫെബ്രുവരി 25

കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടം പുതുക്കി പണിയുക – കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടം പുതുക്കി പണിയണമെന്ന് എൻ ജി ഒ യൂണിയൻ കണ്ണൂർ സൗത്ത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. അഞ്ച് പതിറ്റാണ്ടിലധികം പഴക്കമുള്ള സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർച്ചയുടെ വക്കിലാണ്. നിലവിലെ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടം പുതുക്കി പണിയേണ്ടത് അത്യാവശ്യമാണ്. കണ്ണൂർ ടി കെ ബാലൻ […]

കണ്ണൂർ നോർത്ത് ഏരിയാ സമ്മേളനം – 2024 ഫെബ്രുവരി 24

കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക. *എൻ.ജി.ഒ.യൂണിയൻ*      കേരള ജനതയോട് കേന്ദ്ര സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണന അവസാനിപ്പിക്കണമെന്ന്  കേരള എൻ.ജി.ഒ.യൂണിയൻ കണ്ണൂർ നോർത്ത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. സുനിൽ കുമാർ  ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി റുബീസ് കച്ചേരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷംസീർ.സി.കെ.വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സന്തോഷ്കുമാർ പി പി , കെ രതീശൻ , ഷൈലു ടി കെ  എന്നിവർ സംസാരിച്ചു.   […]

കണ്ണൂർ ഏരിയാ സമ്മേളനം – 2023 ഫെബ്രുവരി 22

*മെമു /പാസഞ്ചർ ട്രെയിൻ സമയം പുനക്രമീകരിക്കുക*  കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലെ സർക്കാർ ഓഫീസുകളുടെ സമയം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെയായി ക്രമീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനാൽ ഭൂരിഭാഗം ജീവനക്കാരും വൈകുന്നേരം മടക്കയാത്രയ്ക്ക് ആശ്രയിക്കുന്ന  5.20ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഷൊർണൂർ മെമു /പാസഞ്ചർ ട്രെയിനിന്റെ സമയം പുന:ക്രമീകരിക്കണമെന്ന് കേരള എൻജിഒ യൂണിയൻ കണ്ണൂർ ഏരിയ വജ്രജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. […]

ബജറ്റ് പ്രഭാഷണം നടത്തി – 2023 ഫെബ്രുവരി 13

കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകളെ അവലോകനം ചെയ്തു കൊണ്ട് എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. എൻ ജി ഒ യൂണിയൻ ബിൽഡിംഗിൽ വെച്ച് നടന്ന പരിപാടിയിൽ എ കെ ജി സി ടി സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ പി. എച്ച് ഷാനവാസ് പ്രഭാഷണം നടത്തി. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എ രതീശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എം സുഷമ, കെ രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് […]

ജനവിരുദ്ധ കേന്ദ്ര ബജറ്റിൽ പ്രതിഷേധം – 2023 ഫെബ്രുവരി 2

രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ ബഡ്ജറ്റ് ഫെബ്രുവരി ഒന്നാം തീയതി പാർലമെന്റിൽ അവതരിപ്പിക്കുകയുണ്ടായി.  കഴിഞ്ഞകാലത്തേതിന് സമാനമായ രീതിയിൽ തന്നെയാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതരാമൻ ഇപ്രാവശ്യവും ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.  കോർപ്പറേറ്റുകൾക്ക് അവരുടെ ലാഭം വർദ്ധിപ്പിക്കുന്നതിനും കുത്തകകളെ സംരക്ഷിക്കുന്നതിനുമുളള നടപടികൾ ബഡ്ജറ്റിൽ ഉൾക്കൊളളിച്ചപ്പോൾ സാധാരണക്കാരെ നിശ്ശേഷം അവഗണിക്കുകയുണ്ടായി.  വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനോ, ജനങ്ങളുടെ ജീവിതഭാരം കുറക്കുന്നതിനോ ഉളള നിർദ്ദേങ്ങളൊന്നും തന്നെ ബഡ്ജറ്റിൽ ഇല്ല.  ആരോഗ്യ വിദ്യാഭ്യാസ മേഖലക്കും തൊഴിലുറപ്പ് പദ്ധതിക്കുമുളള വിഹിതം വെട്ടികുറച്ചിരിക്കുന്നു.  ഭക്ഷ്യ സബ്സിഡി, ഗ്രാമവികസനഫണ്ട്, ഉച്ചഭക്ഷണ പരിപാടി, […]

ജന പക്ഷ കേരള ബജറ്റിന് അഭിവാദ്യം – 2023 ഫെബ്രുവരി 4

വെല്ലുവിളികൾക്കിടയിലും മുന്നേറ്റം സാധ്യമാക്കുന്ന സംസ്ഥാന ബജറ്റ് : എഫ് എസ് ഇ ടി ഒ എല്ലാ രംഗങ്ങളിലും കേരളത്തെ പുരോഗതിയിലേക്ക് നയിക്കാൻ പര്യാപ്തമാണ് സംസ്ഥാന ബജറ്റെന്ന്  എഫ്. എസ് ഇ ടി ഒ . എൽ ഡി എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുന്നിലും ഏരിയാ കേന്ദ്രങ്ങളിലും പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടന്ന പൊതുയോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന […]