Kerala NGO Union

സാർവ്വദേശീയ മഹിളാദിനം – സെമിനാർ – 08.03.2022

സാർവ്വദേശീയ മഹിളാദിനം, എഫ്.എസ്.ഇ.റ്റി.ഒ. സെമിനാർ സംഘടിപ്പിച്ചു സാർവ്വദേശീയ മഹിളാ ദിനത്തോടനുബന്ധിച്ച് ‘അണിചേരാം സ്‌ത്രീപക്ഷ നവകേരളത്തിനായി’ എന്ന മുദ്രാവാക്യമുയർത്തി എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന പരിപാടികളുടെ ഭാഗമായി ജില്ലാതലത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടന്ന സെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് റ്റി. ഗീനാകുമാരി ഉദ്ഘാടനം ചെയ്‌തു. കെ.ജി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.എൻ. മിനി വിഷയാവതരണം നടത്തി. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്. […]

ദേശീയ പണിമുടക്ക് – താലൂക്ക് കൺവെൻഷനുകൾ ചേർന്നു

ദേശീയ പണിമുടക്ക് – താലൂക്ക് കൺവെൻഷനുകൾ ചേർന്നു ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി തൊഴിലാളി സംഘടനകളും കേന്ദ്ര, സംസ്ഥാന സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷനുകളും മാർച്ച് 28, 29 തീയ്യതികളിൽ ആഹ്വാനം ചെയ്തിട്ടുള്ള ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ താലൂക്ക് കൺവെൻഷനുകൾ ചേർന്നു. കൊല്ലം താലൂക്ക് കൺവെൻഷൻ കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ എൻ.ജി.ഒ. യൂണിയൻ […]

റെഡ് ബുക്ക് ദിനാചരണം – പ്രഭാഷണം – 25.02.2022

റെഡ് ബുക്ക് ദിനാചരണം പ്രഭാഷണവും അനുമോദനവും സംഘടിപ്പിച്ചു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരണത്തിന്റെ 175-ാം വാഷികത്തോടനുബന്ധിച്ചുള്ള റെഡ് ബുക്ക് ദിനാചരണത്തിന്റെ ഭാഗമായി ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ – പെണ്ണിടം, മതം, മാർക്‌സിസം’ എന്ന വിഷയത്തിൽ എൻ.ജി.ഒ. യൂണിയൻ കലാ കായിക സമിതി ജ്വാലയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ ഗോപൻ പ്രഭാഷണം നടത്തി.  എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, […]

അനുമോദനം – 25.02.2022

എൻ.ജി.ഒ. യൂണിയൻ അനുമോദിച്ചു. ‘സാമൂഹിക നിലപാടുകളും ആരോഗ്യ സംരക്ഷണ സംസ്‌കാരവും’ എന്ന വിഷയത്തിൽ കണ്ണൂരിലെ മുസ്ലീം സമൂഹത്തെക്കുറിച്ചുള്ള പഠന വിഷയത്തിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്‌ടറേറ്റ് നേടിയ ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ജെ. സിസീനയെ എൻ.ജി.ഒ. യൂണിയൻ കലാ കായിക സമിതി ജ്വാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉപഹാര സമർപ്പണം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, സംസ്ഥാന കമ്മിറ്റി […]

മോട്ടോർ വാഹന വകുപ്പിലെ സ്പെഷ്യൽ റൂൾ ഭേദഗതി – പ്രകടനം – 17.02.2022

മോട്ടോർ വാഹന വകുപ്പിലെ സ്പെഷ്യൽ റൂൾ ഭേദഗതി – എൻ.ജി.ഒ. യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി. മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് ജോയിന്റ് ആർ.റ്റി.ഒ. തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിന് സ്പെഷ്യൽ റൂളിൽ നിലവിലുണ്ടായിരുന്ന വ്യവസ്ഥ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. മോട്ടോർ വാഹന നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതിയെ തുടർന്നാണ് ഡിപ്ലോമ യോഗ്യതയുള്ള മിനിസ്റ്റീരിയൽ ജീവനക്കാരെ മാത്രം ജോയിന്റ് […]

മോട്ടോർ വാഹന വകുപ്പിലെ സ്പെഷ്യൽ റൂൾ ഭേദഗതി – എൻ.ജി.ഒ. യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി.-17-02-2022

മോട്ടോർ വാഹന വകുപ്പിലെ സ്പെഷ്യൽ റൂൾ ഭേദഗതി – എൻ.ജി.ഒ. യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി. മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് ജോയിന്റ് ആർ.റ്റി.ഒ. തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിന് സ്പെഷ്യൽ റൂളിൽ നിലവിലുണ്ടായിരുന്ന വ്യവസ്ഥ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. മോട്ടോർ വാഹന നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതിയെ തുടർന്നാണ് ഡിപ്ലോമ യോഗ്യതയുള്ള മിനിസ്റ്റീരിയൽ ജീവനക്കാരെ മാത്രം ജോയിന്റ് […]

കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്.ഇ.റ്റി.ഒ. ധർണ്ണ – 15.02.2022

ജനവിരുദ്ധ കേന്ദ്രബജറ്റിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.റ്റി.ഒ. സായാഹ്ന ധർണ്ണകൾ സംഘടിപ്പിച്ചു ജനവിരുദ്ധ കോർപ്പറേറ്റ് പ്രീണന കേന്ദ്ര ബജറ്റ് നിർദ്ദേശങ്ങളിലും കേരളത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജില്ലയിൽ 11 മേഖലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണകൾ സംഘടിപ്പിച്ചു. കൊല്ലത്ത് ചിന്നക്കടയിൽ നടന്ന ധർണ്ണ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.റ്റി.എ. ജില്ലാ ട്രഷറർ ആദർശ്, കെ.ജി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗം മിനിമോൾ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഖുശീ ഗോപിനാഥ്, […]

ദേശീയ പണിമുടക്ക് – ജില്ലാ കൺവെൻഷൻ – 15.02.2022

ദേശീയ പണിമുടക്ക് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ജില്ലാ കൺവെൻഷൻ ചേർന്നു 2022 മാർച്ച് 28, 29 തീയ്യതികളിൽ നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കുന്നതിനായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ കൺവെൻഷൻ ചേർന്നു. കൊല്ലം സി.ഐ.റ്റി.യു. ഭവനിലെ ഇ. കാസിം സ്‌മാരക ഹാളിൽ ചേർന്ന കൺവെൻഷൻ സി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, കെ.എസ്.റ്റി.എ. സംസ്ഥാന വൈസ് […]

പുതിയ പോക്സോ കോടതികൾ – പ്രകടനം – 03.02.2022

28 പുതിയ പോക്‌സോ കോടതികൾ – എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി. സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക്  സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിൽ ആദ്ലാദം പ്രകടിപ്പിച്ചും സംസ്ഥാന സർക്കാരിനെ അഭിവാദ്യം ചെയ്തും എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കോടതികൾക്ക് മുന്നിൽ പ്രകടനം നടത്തി. ജില്ലാ ജഡ്ജ്, സീനിയര്‍ ക്ലാര്‍ക്ക്, ബഞ്ച് ക്ലാര്‍ക്ക് എന്നിവരുടെ ഓരോ തസ്തികകള്‍ വീതം ഓരോ കോടതികളിലും പുതിയതായി സൃഷ്ടിക്കും. […]

റവന്യൂ വകുപ്പിലെ പൊതുസ്ഥലംമാറ്റം ഉടൻ നടപ്പിലാക്കുക – പ്രകടനം – 03.02.2022

റവന്യൂ വകുപ്പിൽ പൊതുസ്ഥലംമാറ്റം നടപ്പിലാക്കുക – എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി. റവന്യൂ വകുപ്പിലെ പൊതുസ്ഥലംമാറ്റ ഉത്തരവുകൾ അടിയന്തരമായി പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജില്ലാ കളക്‌ടറേറ്റ്, താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2017 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതിനനുസരിച്ച് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും റവന്യൂ വകുപ്പിൽ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കുവാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കൊല്ലം ജില്ലാ കളക്‌ടറേറ്റിന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം […]