Kerala NGO Union

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ പ്രകടനം – 02.02.2022

ജനവിരുദ്ധ കേന്ദ്രബജറ്റിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.റ്റി.ഒ. പ്രകടനം നടത്തി ജനവിരുദ്ധ കോർപ്പറേറ്റ് പ്രീണന കേന്ദ്ര ബജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും ഓഫീസ് കോംപ്ലക്സുകൾക്ക് മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ പ്രകടനം നടത്തി.  എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, ജില്ലാ സെക്രട്ടറി വി.ആർ. അജു, ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ, കെ.എസ്.റ്റി.എ. ജില്ലാ സെക്രട്ടറി ജി.കെ. ഹരികുമാർ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എസ്. […]

ആർ. ചന്ദ്രശേഖരൻ നായർ അനുസ്മരണം – 02.02.2022

ആർ. ചന്ദ്രശേഖരൻ നായർ അനുസ്‌മരണം  കേരള എൻ.ജി.ഒ. യൂണിയൻ മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ആർ. ചന്ദ്രശേഖരൻ നായർ അനുസ്മരണം യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, മുൻ സംസ്ഥാന സെക്രട്ടറി വി. പി. ജയപ്രകാശ് മേനോൻ, യൂണിയൻ സംസ്ഥാന […]

ചത്തീസ്‌ഗഡ് വൈദ്യുതി സമരത്തിന് ഐക്യദാർഡ്യം – 01.02.2022

ചത്തീസ്‌ഗഡ് വൈദ്യുതി സമരത്തിന് എഫ്.എസ്.ഇ.റ്റി.ഒ. ഐക്യദാർഡ്യം സ്വകാര്യവത്കരണത്തിനെതിരായി ചത്തീസ്‌ഗഡ് വൈദ്യുതി ബോർഡ് ജീവനക്കാർ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഡ്യം അർപ്പിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജില്ലയിൽ 80 കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രകടനം നടത്തി. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം റ്റി.ആർ. മഹേഷ് കുമാർ, കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ, എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് […]

കർഷകസമര ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാത്തതിനെതിനെതിരെ വഞ്ചനാദിനാചരണം – 31.01.2022

എഫ്.എസ്.ഇ.റ്റി.ഒ. വഞ്ചനാദിനം ആചരിച്ചു കർഷകസമര ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാത്ത കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജീവനക്കാരും അദ്ധ്യാപകരും ജില്ലയിൽ 121 കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, ജില്ലാ സെക്രട്ടറി വി.ആർ. അജു, എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ, എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, […]

‘സ്ത്രീപക്ഷ കേരളം, സുരക്ഷിത കേരളം’ – എൻ.ജി.ഒ. യൂണിയൻ വെബിനാർ സംഘടിപ്പിച്ചു.17-01-2022

‘സ്ത്രീപക്ഷ കേരളം, സുരക്ഷിത കേരളം’ – എൻ.ജി.ഒ. യൂണിയൻ വെബിനാർ സംഘടിപ്പിച്ചു. ‘സ്ത്രീപക്ഷ കേരളം, സുരക്ഷിത കേരളം’ എന്ന വിഷയത്തെ ആസ്പദമാക്കി എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടന്ന വെബിനാർ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷൻ അംഗം അഡ്വ. സബിതാ ബീഗം ഉദ്ഘാടനം ചെയ്തു. 50 ശതമാനത്തിലേറെ വനിതകൾ ജോലി ചെയ്യുന്ന സംസ്ഥാന സിവിൽ സർവ്വീസിൽ കുടുംബത്തിന്റെയും തൊഴിലിടങ്ങളിലെയും ഉത്തരവാദിത്തങ്ങൾ ഒരുപോലെ നിർവ്വഹിക്കേണ്ടിവരുന്ന വനിതകൾ ഒട്ടേറെ […]

മെഡിസെപ് യാഥാർത്ഥ്യമായി – പ്രകടനം – 23.12.2021

മെഡിസെപ് ഉത്തരവായി – എഫ്.എസ്.ഇ.റ്റി.ഒ. പ്രകടനം നടത്തി സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും ആശ്രിതർക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന മെഡിസെപ് പദ്ധതി 2022 ജനുവരി 1 മുതൽ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും സംസ്ഥാന സർക്കാരിനെ അഭിവാദ്യം ചെയ്തും എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ, താലൂക്ക്, ഏരിയാ കേന്ദ്രങ്ങളിലും ഓഫീസുകൾക്ക് മുന്നിലും പ്രകടനവും യോഗവും നടത്തി. കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ ജില്ലാ […]

എല്ലാം വിറ്റുതുലയ്‌ക്കുന്ന കേന്ദ്രസർക്കാർ നപടികൾക്കെതിരെ തൊഴിലാളികളുടെ ഐക്യസമരങ്ങൾ ശക്തിപ്പെടണം – കെ.എൻ. ബാലഗോപാൽ- 12-12-2021

എല്ലാം വിറ്റുതുലയ്‌ക്കുന്ന കേന്ദ്രസർക്കാർ നപടികൾക്കെതിരെ തൊഴിലാളികളുടെ ഐക്യസമരങ്ങൾ ശക്തിപ്പെടണം – കെ.എൻ. ബാലഗോപാൽ എല്ലാം വിറ്റുതുലയ്‌ക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കെതിരെ തൊഴിലാളി ഐക്യ സമരങ്ങൾ ശക്തിപ്പെടുത്തണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. കേരള എൻ.ജി.ഒ. യൂണിയൻ 58-ാമത് കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കൊല്ലം മംഗല്യ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ മോണിട്ടൈസേഷൻ പൈപ്പ്‌ലൈൻ പോളിസിയിലൂടെ 6 ലക്ഷം കോടി രൂപയുടെ ആസ്തികൾ വിൽക്കുവാനാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടുള്ളത്. റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, […]

കർഷക സമര വിജയം തൊഴിലാളി വർഗ്ഗ പോരാട്ടങ്ങൾക്ക് കരുത്തു പകരും – എസ്. ജയമോഹൻ08-12-2021

കർഷക സമര വിജയം തൊഴിലാളി വർഗ്ഗ പോരാട്ടങ്ങൾക്ക് കരുത്തു പകരും – എസ്. ജയമോഹൻ ഒരു വർഷം നീണ്ടുനിന്ന കർഷക സമരത്തിന്റെ ഐതിഹാസിക വിജയം തൊഴിലാളി വർഗ്ഗ പോരാട്ടങ്ങൾക്ക് കരുത്തു പകരുമെന്ന് സി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ. കേരള എൻ.ജി.ഒ. യൂണിയൻ 58-ാം കൊല്ലം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ‘കർഷക സമരവും സമകാലിക ഇന്ത്യൻ രാഷ്ട്രീയവും’ എന്ന വിഷയത്തെ ആസ്പദമാക്കി കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ പ്രഭാഷണം  നടത്തുകയായിരുന്നു അദ്ദേഹം. കാർഷിക നിയമങ്ങൾക്കെതിരെ ഇടതുപക്ഷം പാർലമെന്റിനകത്തും […]

ജനകീയാസൂത്രണം എൻ.ജി.ഒ. യൂണിയൻ രജത ജൂബിലി സ്മാരകം ഉദ്ഘാടനം ചെയ്തു – 06-12-2021

ജനകീയാസൂത്രണം എൻ.ജി.ഒ. യൂണിയൻ രജത ജൂബിലി സ്മാരകം ഉദ്ഘാടനം ചെയ്തു 1996 ൽ ആരംഭിച്ച മഹത്തായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സ്മാരകമായി എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ആശ്രാമത്ത് ട്രഷറി കോംപ്ലക്‌സിൽ വിശ്രമകേന്ദ്രം നിർമ്മിച്ചു നൽകി. വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം എൻ.ജി.ഒ. യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കെ. വരദരാജൻ നിർവ്വഹിച്ചു. നാടിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനകീയാസൂത്രണ പ്രസ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് ലോക ശ്രദ്ധ ആകർഷിക്കുന്നതാണ്. അധികാര വികേന്ദ്രീകരണവും […]

സർക്കാർ വാഗ്ദാനം പാലിച്ചു; എൻ.ജി.ഒ. ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിന് 26.85 കോടി രൂപ അനുവദിച്ചു – എൻ.ജി.ഒ. യൂണിയൻ ആഹ്ലാദപ്രകടനം നടത്തി, 01-12-2021

സർക്കാർ വാഗ്ദാനം പാലിച്ചു; എൻ.ജി.ഒ. ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിന് 26.85 കോടി രൂപ അനുവദിച്ചു – എൻ.ജി.ഒ. യൂണിയൻ ആഹ്ലാദപ്രകടനം നടത്തി എൻ.ജി.ഒ.മാരായ സർക്കാർ ജീവനക്കാർക്ക് കൊല്ലം സിവിൽ സ്റ്റേഷന് സമീപം ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് 26.85 കോടി രൂപ അനുവദിച്ച് സർക്കാർ ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചു. 01.12.2021 ലെ 1070/2021/പി.ഡബ്ല്യു.ഡി. സർക്കാർ ഉത്തരവ് പ്രകാരമാണ് നിർമ്മാണത്തിന് ഭരണാനുമതി നൽകിയിട്ടുള്ളത്. നിലവിലെ എൻ.ജി.ഒ. ക്വാർട്ടേഴ്‌സുകൾക്ക് പകരം അതേ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ ഫ്ലാറ്റ് സമുച്ചയം ജീവനക്കാർക്കായി […]