Kerala NGO Union

അഗ്നിപഥ് പിൻവലിക്കുക – പ്രകടനം

രാജ്യ സുരക്ഷ അപകടരമാവുന്ന വിധത്തിൽ ഇന്ത്യൻ സൈന്യത്തെ കരാർ വൽക്കരിക്കുന്ന കേന്ദ്ര  സർക്കാറിന്റെ അഗ്‌നി പഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അദ്ധ്യാപകരും ജീവനക്കാരും FSETO നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരന്നയോഗവും നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പി സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി രാജീവൻ , KGOA ജില്ലാ ജോസെക്രട്ടറി ടി.ശശികുമാർ ,എൻ.ജി.ഒ യൂനിയൻ […]

ആയിരം കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ്

പണിമുടക്കവകാശം നിയമം മൂലം തൊഴിലവകാശമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആക്ഷൻ കൗൺസിലിന്റേയും, സമരസമിതിയുടേയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 1000  ഓഫീസ് കേന്ദ്രങ്ങളിൽ പണിമുടക്കവകാശ-ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നൂറിലധികം കേന്ദ്രങ്ങളിൽ ജനാധിപത്യ സദസ്സ് നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടത്തിയ പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന  സെക്രട്ടേറിയറ്റ് അംഗം പി.പി സന്തോഷ് ഉദ്ഘാടനം ചെയ്തു. PWD കോംപ്ലക്സിൽ എൻ.ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഹംസാ കണ്ണാട്ടിൽ, GST കോപ്ലക്സിൽ KGOA സംസ്ഥാന വൈസ് […]

മുഖ്യമന്ത്രിക്കെതിരെ നടന്ന അതിക്രമത്തിൽ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും പ്രതിഷേധം

കേരളത്തിൻറെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ചുണ്ടായ അതിക്രമത്തിൽ എഫ്.എസ്.ഇ.ടി.ഒ. ശക്തമായി പ്രതിഷേധിച്ചു.കുറച്ചുനാളായി കേരളത്തിൽ പ്രതിപക്ഷത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അനാവശ്യവും ജനാധിപത്യവിരുദ്ധവുമായ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സിവിൽ സർവീസിനെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തു കൊണ്ട് കേരളത്തിൽ ജനപക്ഷ വികസന നയം നടപ്പിലാക്കുന്ന സർക്കാരിനെതിരെയും അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്കെതിരെയും വ്യാജ പ്രചരണങ്ങൾ നടത്തി അക്രമസമരം അഴിച്ചു വിടാനുള്ള നീക്കം അപലപനീയമാണ്.ഇത് കേരളത്തിൻ്റെ വികസന മുന്നേറ്റത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് മാതൃകാനടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ഒരു അധ്യാപകൻ തന്നെ അക്രമത്തിന് […]

ജലസേചന വകുപ്പ് – പ്രകടനം

മിനി സ്റ്റീരിയൽ, ടെക്നിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക. അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് സ്ഥാനകയറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക, താൽക്കാലിക തസ്തികൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ നടപ്പിക്കുക, ജില്ലാ തല നിയമന തസ്തികളുടെ നിയമനാംഗീകാരം, പ്രൊബേഷൻ, സ്ഥലം മാറ്റം എന്നിവ ജില്ലാ തലത്തിൽ നടപ്പിലാക്കാൻ അധികാരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിലും ഡിവിഷൻ ഓഫീസുകൾക്ക് മുന്നിലും എൻ.ജി.ഒ.യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. കോഴിക്കോട് ഇറിഗേഷൻ […]

അഖിലേന്ത്യാ അവകാശദിനം 2022

aigsf 2022

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ – തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെൻറ് എംപ്ലോയീസ് ഫെഡറേഷൻ മെയ് 28 അഖിലേന്ത്യ അവകാശ ദിനമായി ആചരിച്ചു. *പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക;നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക. * കരാർ – പുറംകരാർ നിയമനം അവസാനിപ്പിക്കുക. *പൊതുമേഖലാ സ്വകാര്യ വൽക്കരണവും സേവനമേഖലാ പിൻമാറ്റവും അവസാനിപ്പിക്കുക;ദേശീയ ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക. * വർഗീയതയെ ചെറുക്കുക; മതനിരപേക്ഷത സംരക്ഷിക്കുക. * ജീവനക്കാർക്ക് ട്രേഡ് […]

വിലക്കയറ്റത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധജ്വാല

പാചക വാതകത്തിന്റേയും , പെട്രോളിന്റേയും ഡീസലിന്റേയും  വില വർദ്ധിപ്പിച്ച് ജനജീവിതം ദു:സ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കോഴിക്കോട് സിവിൽ സ്‌റ്റേഷനിൽ നടന്ന പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. KGOA സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ, KSTA സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.പി രാജീവൻ , എഫ് […]

ജില്ലാ കൗൺസിൽ യോഗം 2022

കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, PFRDA നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിൻ മേൽ തുടർ നടപടി സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക, വർഗ്ഗീയതയെ ചെറുക്കുക  തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് മെയ് 26 ന് നടക്കുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ എൻ.ജി.ഒ യൂണിയൻ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. സംസ്ഥാന ട്രഷറർ എൻ. നിമൽ രാജ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി സുരേഷ് […]

ജനകീയ ബജറ്റിന് അധ്യാപകരുടേയും ജീവനക്കാരുടേയും അഭിവാദ്യം  

കാൽ നൂറ്റാണ്ട് കൊണ്ട് കേരളത്തെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനുള്ള കർമ്മ പരിപാടികൾക്ക് രൂപം നൽകുന്നതാണ് രണ്ടാം എൽ ഡി എഫ് സർക്കാറിന്റെ സമ്പൂർണ്ണ ബജറ്റ് . വൈജ്ഞാനിക സമ്പദ് വ്യവസ്ഥയെ ഉപയോഗപ്പെടുത്തി കൂടുതൽ തൊഴിലും, ഉൽപ്പാദനവും ലക്ഷ്യമിടുന്ന ബജറ്റ്, കൃഷിയ്ക്കും, വ്യവസായത്തിനും പ്രാധാന്യം നൽകുന്നു. എല്ലാ മേഖലയിലും വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കേരള ബജറ്റിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് ജീവനക്കാരും അധ്യാപകരും ആഹ്ലാദ പ്രകാനം നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷൻഷനിൽ നടന്ന പ്രകടനവും വിശദീകരണ യോഗവും, എൻജി […]

അണി ചേരാം സ്ത്രീ പക്ഷ നവകേരളത്തിനായ് – സാർവ്വദേശീയ മഹിളാ ദിനം – ജില്ലാ തല സെമിനാർ

ബി.ജെ പി ഭരണത്തിൽ സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങളും കുറ്റകൃത്യങ്ങളും വർദ്ദിച്ചു വരികയാണ്. അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ കേന്ദ്രസർക്കാറും ചില സംസ്ഥാന സർക്കാറുകളും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. രാജ്യത്ത് സ്ത്രീ സുരക്ഷയിലും ലിംഗ സമത്വത്തിലും ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. സർക്കാർ സ്ഥാപനങ്ങൾ സ്ത്രീ സൗഹൃദമാക്കുന്ന നടപടികൾ പുരോഗമിക്കുന്നു. സ്ത്രീധന-ഗാർഹിക പീഢനങ്ങൾ തടയുന്നതിനായി അപരാജിത പോർട്ടൽ നിലവിൽ വന്നു ഈ വിധം സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തി കേരളം മുന്നോട്ട് പോവുമ്പോഴും സ്ത്രീധന മരണങ്ങളും , ലൈംഗിക അതിക്രമങ്ങളും , […]

റവന്യൂ വകുപ്പിൽ അന്യായ കൂട്ട സ്ഥലം മാറ്റം – എൻജിഒ യൂണിയൻ പ്രക്ഷോഭം ഒരാഴ്ച പിന്നിടുന്നു

കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ അന്യായമായി കൂട്ട സ്ഥലം മാറ്റം നടത്തിയ ജില്ലാ കളക്ടറുടെ ഉത്തരവിൽ എൻജിഒ യൂണിയൻ  പ്രതിഷേധം ഒരാഴ്ചയായി  തുടരുന്നു. പൊതു സ്ഥലം മാറ്റം നടത്തുന്നതിന് മാനദണ്ഢം നിശ്ചയിച്ച് സർക്കാർ ഉത്തരവ് നിലവിലുണ്ട്. സ്ഥലം മാറ്റം ആവശ്യമുള്ളവരിൽ നിന്നും അപേക്ഷ  സ്വീകരിച്ച് കരട് പ്രസിദ്ധീകരിക്കുകയും ജീവനക്കാരുടെ ആക്ഷേപം സ്വീകരിച്ച് ഉത്തരവിറക്കുകയും ചെയ്യുന്നതിന് പകരം തല്പര കക്ഷികളുടെ താല്പര്യത്തിനനുസരിച്ചാണ് കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ തീരുമാനത്തിന് വിരുദ്ധമായി നടന്ന സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്നും, മാനദണ്ഡം പാലിച്ച് […]