Kerala NGO Union

പശ്ചിമ ബംഗാൾ ജീവനക്കാരുടെ ഏകദിന പണിമുടക്ക്

പശ്ചിമ ബംഗാൾ ജീവനക്കാരുടെ ഏകദിന പണിമുടക്ക് സമ്പൂർണ്ണം …. അഭിവാദ്യങ്ങൾ …. പശ്ചിമബംഗാളിലെ മമതാ ബാനർജി സർക്കാർ കുടിശ്ശികയാക്കിയ 32% ക്ഷാമബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ജീവനക്കാരുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയും പഞ്ചായത്ത് ജൗഥ കമ്മിറ്റിയും 2023 മാർച്ച് 10 ന് ആഹ്വാനം ചെയ്ത ഏകദിന പണിമുടക്ക് സമ്പൂർണ്ണ വിജയമായി. മമതാ ബാനർജി സർക്കാർ അധികാരത്തിൽ വന്നശേഷം പശ്ചിമ ബംഗാളിൽ സ്ഥിര നിയമനങ്ങൾ ഏതാണ്ട് പൂർണ്ണമായി നിർത്തിവച്ചു. ഒഴിവുകളിലേക്ക് ഭരണകക്ഷിയുടെ ക്രിമിനൽ സ്വഭാവമുള്ള പ്രവർത്തകരെ കരാർ അടിസ്ഥാനത്തിൽ പിൻ […]

കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ സംയുക്ത പ്രക്ഷോഭം

“കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ സംയുക്ത പ്രക്ഷോഭം” പാർലമെന്റ് ധർണ്ണയിലും സംസ്ഥാനങ്ങളിലെ പ്രകടനങ്ങളിലും അണിനിരന്ന് പതിനായിരങ്ങൾ …… കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2023 മാർച്ച് 14ന് സംഘടിപ്പിച്ച പാർലമെന്റ് ധർണ്ണയിലും സംസ്ഥാനങ്ങളിലെ പ്രകടനങ്ങളിലും പതിനായിരക്കണക്കിന് ജീവനക്കാർ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാര്‍ അതിതീവ്രമായി നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങള്‍ രാജ്യത്തെ തൊഴിലെടുക്കുന്നവരും സാധാരണക്കാരുമായ മഹാഭൂരിപക്ഷത്തിന്‍റെ ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ നയങ്ങളുടെ കടന്നാക്രമണം കൂടുതല്‍ തീക്ഷ്ണമായി ഏറ്റുവാങ്ങേണ്ടി വന്ന മേഖലയാണ് സിവില്‍ സര്‍വീസ്. ഏറ്റവും ആകര്‍ഷണീയമായൊരവകാശമായിരുന്ന നിര്‍വചിക്കപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പായ […]

ഏരിയ സമ്മേളനങ്ങൾ

കേരള എൻജി ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തിനു മുന്നോടിയായി 141 ഏരിയ സമ്മേളനങ്ങളും ഫെബ്രുവരി 15 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ചേർന്നു. രാവിലെ 9 മണിക്ക് തുടങ്ങി അരദിവസമായാണ് സമ്മേളനങ്ങൾ നിശ്ചയിച്ചിരുന്നത്. സംഘടനാ പ്രവർത്തനങ്ങളിൽ കാലോചിതമായ മാറ്റം വരുത്തുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സമ്മേളന കാലം മുതൽ നിശ്ചിത എണ്ണം സമ്മേളനങ്ങൾ അവധി ദിവസം നടത്തണമെന്ന് സംഘടന തീരുമാനിച്ചിരുന്നു. ഇക്കൊല്ലം 40% സമ്മേളനങ്ങളെങ്കിലും അവധി ദിവസം നടത്തണമെന്നാണ് തീരുമാനിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ -__ […]

ജനപക്ഷ ബജറ്റിൽ ആഹ്ളാദം

ഫെഡറൽ സംവിധാനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് കേന്ദ്രസർക്കാർ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്ക് നടുവിലും ജനങ്ങൾക്ക് ആശ്വാസവും കരുതലും നാടിന്റെ വികസന മുന്നേറ്റവും ഉറപ്പു വരുത്തുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റിൽ നിന്നും ഭിന്നമായി സാധാരണ ജനങ്ങൾക്ക് ക്ഷേമ പദ്ധതികൾക്കുള്ള വിഹിതം വർധിപ്പിച്ചു. കേവല ഭാരിദ്ര്യ നിർമ്മാർജ്ജനവും കാർഷിക വ്യാവസായിക മേഖലകളുടെ ശാക്തീകരണവും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു. നവലിബറൽ നയങ്ങൾക്ക് ബദലായി സിവിൽ സർവ്വീസിന്റെ സംരക്ഷണവും ശാക്തീകരണവും നാടിന്റെ വികസന മുന്നേറ്റവുമായി ഇഴ ചേർക്കുന്നതാണ് ബജറ്റിന്റെ […]

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ പ്രകടനം

രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങ പരിഹരിക്കുന്നതിനുള്ള വ്യക്തമായ പദ്ധതികൾ ഇല്ലാതെയും തൊഴിലാളികളേയും യുവാക്കളേയും കർഷകരേയും പൂർണ്ണമായും അവഗണിച്ചു കൊണ്ടുമുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. രൂക്ഷമായ പണപ്പെരുപ്പവും വിലക്കയറ്റവും വർധിച്ചു വരുന്ന തൊഴിലില്ലായ്മയും പരിഹരിക്കുന്നതിന് ഫലപ്രദമായ പദ്ധതികൾ ഒന്നും ബജറ്റ് മുന്നോട്ടുവയ്ക്കുന്നില്ല. കേന്ദ്ര സർക്കാർ പിന്തുടരുന്ന കോർപറേറ്റ് അനുകൂല നയങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണ് ധനമന്ത്രി. വർധിച്ചു വരുന്ന സമ്പത്തിന്റെ കേന്ദ്രീകരണത്തിനിടയിലും സമ്പന്നർക്കുമേൽ നികുതി ചുമത്തുവാനോ നിലവിലുള്ള നികുതികളിൽ കാലികമായ വർധനവ് വരുത്തുവാനോ […]

1973 ഐതിഹാസിക പണിമുടക്കത്തിന്റെ 50-ാം വാർഷികം – സമരനേതൃസംഗമം

ഐതിഹാസിക സമരത്തിന്റെ അൻപതാം വാർഷികത്തിൽ പോരാട്ട ദിനങ്ങളുടെ ഓർമ്മ പുതുക്കാൻ അവരെത്തി …… സിരകളിൽ സമരാവേശത്തിന്റെ അഗ്‌നി പടർത്തിയ  തീഷ്ണമായ ആ പോരാട്ട ദിനങ്ങളുടെ അമ്പതാം വാർഷികത്തിലും സമര നേതൃസംഗമത്തിലും  ഭാഗഭാക്കാകണമെന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ സമര ഐക്യ പ്രസ്ഥാനമായ എഫ്.എസ്.ഇ.ടി.ഒ യുടെ ക്ഷണം പ്രായത്തിന്റെ അവശതകൾ മറന്നും ഏറ്റെടുത്ത് എത്തിയതായിരുന്നു മുൻകാല സമര സഖാക്കൾ….❤️❤️❤️ മറവിയുടെ മാറാലകൾ ചികഞ്ഞ് ഓർമകളുടെ പാളങ്ങളിലൂടെ പിറകിലേക്ക് സഞ്ചരിക്കുമ്പോൾ  മുൻകാല നേതാക്കളുടെ മുഷ്ടികൾ താനെ ഉയർന്നു…. ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടികൾക്ക് മുന്നിൽ […]

ജനപക്ഷ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ ജീവനക്കാരും മുന്നോട്ടു വരണം; മുഖ്യമന്ത്രി

ജനപക്ഷ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ ജീവനക്കാരും മുന്നോട്ടു വരണം; മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരിന്‍റെ ജനപക്ഷ ബദല്‍ നയങ്ങളുടെ നടത്തിപ്പില്‍ അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസിന് പ്രധാന പങ്കാണ് ഉള്ളതെന്നും എന്നാല്‍ ഈ രംഗത്ത് ഇനിയും മുന്നോട്ടുപോകാന്‍ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള എന്‍ജിഒ യൂണിയന്‍റെ വജ്ര ജൂബിലി എറണാകുളം  ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള എന്‍.ജി.ഒ. യൂണിയന്‍ അടക്കമുള്ള സംഘടനകളുടെ ഇടപെടലിന്‍റെ ഭാഗമായി സിവില്‍ സര്‍വീസിന്‍റെ കാര്യക്ഷമത വളരെയേറെ മെച്ചപ്പെടുത്താനായി. കേന്ദ്രസര്‍ക്കാര്‍ […]

ദ്രോഹ നയങ്ങള്‍ക്ക്‌ താക്കീതായി പതിനായിരങ്ങൾ അണിചേർന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും രാജ്ഭവൻ/ ജില്ലാമാര്‍ച്ച്‌

ദ്രോഹ നയങ്ങള്‍ക്ക്‌ താക്കീതായി പതിനായിരങ്ങൾ അണിചേർന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും രാജ്ഭവൻ/ ജില്ലാമാര്‍ച്ച്‌ സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നതുമായ കേന്ദ്രസര്‍ക്കാര്‍ നയ ങ്ങള്‍ക്കെതിരായ ശക്തമായ താക്കീതായി ജീവനക്കാരുടെയും അധ്യാപകരുടെയും രാജ്ഭവന്‍ /ജില്ലാ മാര്‍ച്ച്‌ മാറി. പി..എഫ്‌.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക; സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്ന കേന്ദ്ര സർക്കാർ നയങ്ങള്‍ തിരുത്തുക, ഫെഡറലിസം സംരക്ഷിക്കുക, ദേശീയവിദ്യാഭ്യാസനയം പിന്‍വലിക്കുക, സര്‍വ്വകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, വര്‍ഗ്ഗീയതയെ ചെറുക്കുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ്‌ […]

രാജ്ഭവൻ മാർച്ചിൻ്റെ ഭാഗമായുള്ള “ജില്ലാ കൺവെൻഷൻ” -FSETO

  “ജില്ലാ കൺവെൻഷൻ” ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ രാജ്ഭവനിലേയ്ക്ക് മാർച്ച് ഡിസംബർ 20 ന് നടക്കുകയാണ് . രാജ്ഭവൻ മാർച്ചിൻ്റെ ഭാഗമായുള്ള “ജില്ലാ കൺവെൻഷൻ” FSETO സംസ്ഥാന ജനറൽ സെക്രട്ടറി സ.എം.എ.അജിത് കുമാർ BTR ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കെജിഒഎ സംസ്ഥാന സെക്രട്ടറി സ.എം.ഷാജഹാൻ, മറ്റു ഘടക സംഘടനാ നേതാക്കന്മാർ പങ്കെടുത്തു സംസാരിച്ചു.  

കൃഷി വകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനം

കൃഷി വകുപ്പിലെ സ്ഥലം മാറ്റങ്ങൾ മാനദണ്ഡം പാലിച്ച് നടപ്പിലാക്കണം എന്ന മുദ്രാവാക്യമുയർത്തി കൃഷി വകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനം സംസ്ഥാന സെക്രട്ടറി സ. ആർ സാജൻ ഉദ്ഘാടനം ചെയ്തു.