ജില്ലാ കൌണ്‍സില്‍ 2022 ഏപ്രില്‍ 21

മെയ് 26ന് നടക്കുന്ന ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കാന്‍ 2022 ഏപ്രില്‍ 21ന് മലപ്പുറത്ത് നടന്ന ജില്ലാ കൌണ്‍സില്‍ യോഗം തീരുമാനിച്ചു. സംസ്ഥാന ട്രഷറര്‍ എന്‍.നിമല്‍രാജ് കൌണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം സീമ എസ് നായര്‍ 58-ാം സംസ്ഥാനസമ്മേളന തീരുമാനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

7 കുടുംബകോടതികളും തസ്തികകളും-ജീവനക്കാര്‍ ആഹ്ലാദപ്രകടനം നടത്തി.

സംസ്ഥാനത്ത് 7 പുതിയ കുടുംബകോടതികളും 147 തസ്തികകളും അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ കോടതികള്‍ക്കു മുമ്പില്‍ പ്രകടനം നടത്തി. മലപ്പുറം കുടുംബകോടതിക്കു മുമ്പില്‍ നടന്ന പ്രകടനം ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. (13.04.22)

തുടര്‍ച്ചാനുമതി-ഇറിഗേഷന്‍ വകുപ്പ് ജീവനക്കാര്‍ പ്രകടനം നടത്തി.

ഇറിഗേഷന്‍ വകുപ്പില്‍ തുടര്‍ച്ചാനുമതി നല്‍കാത്തതിന്‍റെ ഫലമായി ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  മലപ്പുറം മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിനു മുമ്പില്‍ പ്രകടനം നടത്തി.  ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

അഖിലേന്ത്യാ ഫെഡറേഷന്‍ ദേശീയസമ്മേളനം-പതാകദിനം

ആള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവണ്‍മെന്‍റ് എംപ്ലോയീസ് ഫെഡറേഷന്‍ അഖിലേന്ത്യാ സമ്മേളനത്തിന്‍റെ മുന്നോടിയായി ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു. 2022 ഏപ്രില്‍ 13 മുതല്‍ 16 വരെ ബിഹാറിലെ ബഹുസരായില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്. മലപ്പുറത്ത് എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ പതാക ഉയര്‍ത്തി.

പണിമുടക്ക് റാലി നടത്തി.

കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന ജനവിരുദ്ധ,തൊഴിലാളി വിരുദ്ധ നടങ്ങള്‍ക്കെതിരെ 2022 മാര്‍ച്ച് 28,29 തിയ്യതികളില്‍ നടത്തുന്ന പണിമുടക്കിന്‍റെ സന്ദേശം വിളിച്ചോതിക്കൊണ്ട് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും 2022 മാര്‍ച്ച് 25ന് പണിമുടക്ക് റാലി നടത്തി. ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍റ് ടീച്ചേഴ്സിന്‍റേയും അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെയും നേതത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. ജോയിന്‍റ് കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറി എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത, ആക്ഷന്‍ കൌണ്‍സില്‍ ജില്ലാ കണ്‍വീനര്‍ […]

കെ.എം.ജി.പണിക്കര്‍ അനുസ്മരണം നടത്തി.

കേരള എന്‍.ജി.ഒ.യൂണിയന്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖനും എന്‍.ജി.ഒ.പ്രസ്ഥാനത്തിന്‍റെ സമരചരിത്ര ഗ്രന്ഥകാരനുമായ കെ.എം.ജി.പണിക്കരുടെ 16-ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2022 മാര്‍ച്ച് 25ന് നടന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ജില്ലാ വൈസ്പ്രസിഡന്‍റ് എം.പി.കൈരളി നന്ദിയും പറഞ്ഞു.

റവന്യൂ വകുപ്പില്‍ പൊതുസ്ഥലം മാറ്റം നടപ്പിലാക്കുക-ധര്‍ണ്ണ നടത്തി.

റവന്യൂ വകുപ്പില്‍ മാനദണ്ഡപ്രകാരം പൊതു സ്ഥലംമാറ്റം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ജില്ലാ കേന്ദ്രത്തില്‍ 2022 മാര്‍ച്ച് 21ന് ധര്‍ണ്ണ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ജില്ലാ ജോയിന്‍റ് സെക്രട്ടറി പി.വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

വികസനോന്‍മുഖ സംസ്ഥാന ബജറ്റ്-ആഹ്ലാദപ്രകടനം

വികസനോന്‍മുഖ സംസ്ഥാനബജറ്റിന് അഭിവാദ്യമര്‍പ്പിച്ച് എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. മലപ്പുറത്ത് കെ.എസ്.ടി.എ.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍.കെ.ബിനു ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍, കെ.മധുസൂദനന്‍, പി.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

പണിമുടക്ക് നോട്ടീസ് നല്‍കി

2022 മാര്‍ച്ച് 28,29 തിയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിനു മുന്നോടിയായി ജില്ലാ കലക്ടര്‍ക്കും താലൂക്കുകളില്‍ തഹസില്‍ദാര്‍മാര്‍ക്കും നോട്ടീസ് നല്‍കി. മലപ്പുറം സിവില്‍സ്റ്റേഷനില്‍ നടന്ന പരിപാടി യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൌണ്‍സില്‍ ജില്ലാ കണ്‍വീനര്‍ കെ.വിജയകുമാര്‍, കെ.എസ്.ടി.എ.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍.കെ.ബിനു, എച്ച്.വിന്‍സന്‍റ്, പി.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.