Kerala NGO Union

സാര്‍വ്വദേശീയ വനിതാ ദിനം -സെമിനാര്‍

സാര്‍വ്വദേശീയ വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2022 മാര്‍ച്ച് 8ന് ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. മലപ്പുറം കെ.എസ്.ടി.എ.ഹാളില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ്പ്രസിഡന്‍റ് പി.കെ.സൈനബ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ. സംസ്ഥാന വൈസ്പ്രസിഡന്‍റ് ഇ.ടി.ബിന്ദു, കെ.ജി.എന്‍.എ.സംസ്ഥാന പ്രസിഡന്‍റ് സി.ടി.നുസൈബ, കെ.എസ്.ടി.എ.സംസ്ഥാന കമ്മിറ്റിയംഗം കെ.ഗീത എന്നിവര്‍ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ.ജില്ലാപ്രസിഡന്‍റ് പി.എ.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും  യൂണിയന്‍ ‍ജില്ലാ വൈസ്പ്രസിഡന്‍റ് എം.പി.കൈരളി നന്ദിയും പറഞ്ഞു.

ദ്വിദിന ദേശീയ പണിമുടക്ക്-ജില്ലാ കണ്‍വെന്‍ഷന്‍

2022 മാര്‍ച്ച 28,29 തിയ്യതികളില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്ക് വിജയിപ്പിക്കുന്നതിനായി മലപ്പുറം ബസ് സ്റ്റാന്‍റ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൌണ്‍സില്‍ ജില്ലാ കണ്‍വീനര്‍ കെ.വിജയകുമാര്‍  സ്വാഗതം പറഞ്ഞു. എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.രാജചന്ദ്രന്‍, വിനോദ് എന്‍ നീക്കാമ്പുറത്ത്, […]

സര്‍വ്വീസ് സെന്‍റര്‍ ആരംഭിച്ചു.

ജില്ലാ കമ്മിറ്റി ഓഫീസില്‍ സര്‍വ്വീസ് സെന്‍റര്‍ ആരംഭിച്ചു. ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ സംശയനിവാരണത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനുമായി ജീവനക്കാര്‍ക്ക് സമീപിക്കാവുന്ന തരത്തിലാണ് സെന്‍ററിന്‍റെ പ്രവര്‍ത്തനം സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ജില്ലാ ജോയിന്‍റ് സെക്രട്ടറി പി.വേണുഗോപാല്‍ നന്ദിയും പറഞ്ഞു.  

ജില്ലാ മീഡിയ റൂം തുറന്നു.

യൂണിയന്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മീഡിയറൂം തുറന്നു. 2022 ഫെബ്രുവരി 14ന് മലപ്പുറം യൂണിയന്‍ ഹാളില്‍ നടന്ന പരിപാടി ദേശാഭിമാനി അസിസ്റ്റന്‍റ് എഡിറ്റര്‍ എന്‍.എസ്.സജിത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത ആശംസയര്‍പ്പിച്ചു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും മീഡിയ കണ്‍വീനര്‍ എന്‍.കെ.ശിവശങ്കരന്‍ നന്ദിയും പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പുതിയ തസ്തികകള്‍-ആഹ്ലാദപ്രകടനം നടത്തി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പുതിയ തസ്തികള്‍ അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ പ്രകടനം നടത്തി. 2022 ഫെബ്രുവരി 10ന് മഞ്ചേരി മെഡിക്കല്‍ കോളേജിനു മുമ്പില്‍ നടന്ന പ്രകടനം യൂണിയന്‍ ജില്ലാ വൈസ്പ്രസിഡന്‍റ് എം.പി.കൈരളി ഉദ്ഘാടനം ചെയ്തു. കെ.ജിതേഷ്കുമാര്‍, സന്തോഷ് ഇല്ലിക്കല്‍, കെ.ശരത്ബാബു എന്നിവര്‍ സംസാരിച്ചു.

റവന്യൂ വകുപ്പില്‍ സ്ഥലംമാറ്റങ്ങള്‍ മാനദണ്ഡപ്രകാരം നടപ്പാക്കുക.

റവന്യൂ വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ പൊതുമാനദണ്ഡപ്രകാരം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ലാന്‍റ് റവന്യൂ കമ്മീഷണറേറ്റ്, ജില്ലാ കലക്ടറേറ്റുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവക്കു മുമ്പില്‍ 2022 ഫെബ്രുവരി 9ന്  പ്രകടനം നടത്തി. 2017ലെ സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ ഭേദഗതി ഉത്തവരവ് കൊണ്ടു വന്ന് സ്ഥലംമാറ്റങ്ങള്‍ അട്ടിമറിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.മലപ്പുറം കലക്ടറേറ്റിനു മുമ്പില്‍ ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ പ്രകടനം ഉദ്ഘാടനം ചെയ്തു.

28 പുതിയ ഫാസ്റ്റ് ട്രാക്ക് കോടതികള്‍-ജീവനക്കാര്‍ ആഹ്ലാദപ്രകടനം നടത്തി.

സംസ്ഥാനത്ത് പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഫാസ്റ്റ് ട്രാക്ക് കോടതികളും ആവശ്യമായ തസ്തികകളും അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ കോടതികള്‍ക്കു മുമ്പില്‍ പ്രകടനം നടത്തി. കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ മാറ്റമുണ്ടാക്കനും സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കാനും ഇതോടെ സാധ്യമാകും. മലപ്പുറം സി.ജെ.എം.കോടതിക്കു മുമ്പില്‍ യൂണിയന്‍ ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന്‍ പ്രകടനം ഉദ്ഘാടനം ചെയ്തു.

ജനവിരുദ്ധ കേന്ദ്രബജറ്റ്- ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു.

രാജ്യത്തെ ജനങ്ങളെ മറന്ന് കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി അവതരിപ്പിച്ച കേന്ദ്രബജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ ജീവനക്കാരും അദ്ധ്യാപകരും ഓഫീസ് കേന്ദ്രങ്ങളില്‍ 2022 ഫെബ്രുവരി 2ന് പ്രതിഷേധപ്രകടനം നടത്തി. എല്‍.ഐ.സി. ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനും കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവുകള്‍ നല്‍കുന്നതുമാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍. കേരളത്തെ പൂര്‍ണ്ണമായു അവഗണിക്കുകയും എയിംസ്, കെ-റെയില്‍ എന്നിവയെക്കുറിച്ച് മൌനം പാലിക്കുകയും ചെയ്യുന്നു. പാചകവാതകത്തിന് സബ്സിഡി നിര്‍ത്തലാക്കിയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയും ജനങ്ങളുടെ മേല്‍ അധികഭാരം നല്‍കുന്നതാണ് കേന്ദ്രബജറ്റ്. മലപ്പുറം ഡി.ഡി.ഇ.ഓഫീസിനു മുമ്പില്‍ നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ.ജില്ലാ […]

വൈദ്യുതി സ്വകാര്യവല്‍ക്കരണത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് എഫ്.എസ്.ഇ.ടി.ഒ.ഐക്യദാര്‍ഢ്യം.

വൈദ്യുതി മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ വൈദ്യുതി മേഖലയിലെ ജീവനക്കാരും തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഫ്.എസ്.ഇ.ടി.ഒ.നടത്തിയ പ്രകടനം മലപ്പുറത്ത് എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. (2022 ഫെബ്രുവരി 1)

കര്‍ഷക-തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം

കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ ഒരു വര്‍ഷം നീണ്ട സമരത്തിന്‍റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ 2022 ജനുവരി 31ന് നടത്തിയ വഞ്ചനാ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തില്‍ നടത്തിയ പ്രകടനം മലപ്പുറത്ത് എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു