Kerala NGO Union

മഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

കേരള എൻ. ജി. ഒ. യൂണിയൻ മഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസ് ആയ വജ്ര ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം സഖാവ് എം. വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി എം. എ. അജിത് കുമാർ ആദ്ധ്യക്ഷത വഹിച്ചു. മഞ്ചേരി വായപ്പാറപ്പടി ഗവണ്മെന്റ് എൽ. പി സ്കൂളിന് സമീപം ആണ് ഓഫീസ് നിർമ്മിച്ചിട്ടുള്ളത്. യൂണിയന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖരായ ഇ പത്മനാഭൻ, സി വിജയഗോവിന്ദൻ എന്നിവരുടെ ഫോട്ടോ അനാഛാദനം യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി […]

വീല്‍ചെയര്‍ നല്‍കി.

കേരള എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ കമ്മിറ്റി ഭിന്നശേഷി ജീവനക്കാര്‍ക്കായി വീല്‍ചെയര്‍ സംഭാവനയായി നല്‍കി. മലപ്പുറം ജില്ലാ പി.എസ്.സി.ഓഫീസില്‍ വരുന്ന ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികളുടെ ഉപയോഗത്തിനു വേണ്ടിയാണ് വീല്‍ചെയര്‍ നല്‍കിയത്. ജില്ലാ പി.എസ്.സി.ഓഫീസിനു സമീപം നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത, ജില്ലാ പി.എസ്.സി.ഓഫീസര്‍ വി.ശശികുമാറിനു വീല്‍ചെയര്‍  കൈമാറി. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന്‍, മനേഷ് എന്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു. (2022 ജൂലൈ 12)

ചെസ്സ്-കാരംസ് ജില്ലാതല മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.

സംസ്ഥാന ജീവനക്കാര്‍ക്കായി യൂണിയന്‍ ജില്ലാ കലാകായിക സാംസ്കാരിക സമിതിയായ  ജ്വാലയുടെ നേതൃത്വത്തില്‍ ജില്ലാ തല ചെസ്സ് കാരംസ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.  മലപ്പുറം എന്‍.ജി.ഒ.യൂണിയന്‍ ഹാളില്‍  ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍  സെക്രട്ടറി എച്ച്.പി.അബ്ദുള്‍മെഹറൂഫ് കരുക്കള്‍ നീക്കി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ജ്വാല കണ്‍വീനര്‍ നന്ദിയും പറഞ്ഞു.ചെസ്സ് മല്‍രത്തില്‍ സി.പ്രസാദ് (താലൂക്ക് ഓഫീസ്, നിലമ്പൂര്‍) ഒന്നാം സ്ഥാനവും, പി.കെ.ഗോപകുമാര്‍ (റീജ്യണല്‍ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്,മലപ്പുറം) രണ്ടാം സ്ഥാനവും […]

മെഡിസെപ് യാഥാര്‍ത്ഥ്യമാക്കിയ എല്‍.ഡി.എഫ്.സര്‍ക്കാരിന് അഭിവാദ്യം

മെഡിസെപ് യാഥാര്‍ത്ഥ്യമാക്കിയ എല്‍.ഡി.എഫ്.സര്‍ക്കാരിന് അഭിവാദ്യം-അദ്ധ്യാപക സര്‍വ്വീസ് സംഘടനകള്‍ മലപ്പുറത്ത് നടത്തിയ പ്രകടനം

മെഡിസെപ്പ്-എഫ്.എസ്.ഇ.ടി.ഒ.ആഹ്ലാദപ്രകടനം നടത്തി.

ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും  2022 ജൂലായ് 1 മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ ഓഫീസുകളിലും സ്കൂളുകളിലും  പ്രകടനം നടത്തി. മലപ്പുറം കലക്ടറേറ്റില്‍ ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍റ് ടീച്ചേഴ്സ് ജില്ലാ കണ്‍വീനര്‍ കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

തദ്ദേശസ്വയംഭരണ വകുപ്പ്-സ്പെഷ്യല്‍റൂള്‍ അംഗീകരിച്ചതില്‍ ആഹ്ലാദപ്രകടനം

തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരണത്തിന്‍റെ ഭാഗമായി സ്പെഷ്യല്‍റൂള്‍ അംഗീകരിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. മലപ്പുറം സിവില്‍സ്റ്റേഷനില്‍ നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.മധുസൂദനന്‍, എന്‍.മുഹമ്മദ് അഷ്റഫ്, പി.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

ജനാധിപത്യസംരക്ഷണ സദസ്സുകള്‍ സംഘടിപ്പിച്ചു.

കേന്ദ്രസര്‍ക്കാരിന്‍റെ കോര്‍പ്പറേറ്റനുകൂല ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യത്തെ ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ പണിമുടക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുന്ന നിലപാടുകള്‍ക്കെതിരെ ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍റ് ടീച്ചേഴ്സിന്‍റെയും അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപകമായി 1000 കേന്ദ്രങ്ങളില്‍ ജനാധിപത്യസംരക്ഷണസദസ്സുകള്‍ സംഘടിപ്പിച്ചു. ജില്ലയില്‍ 104 സദസ്സുകളാണ് സംഘടിപ്പിച്ചത്. മലപ്പുറം ഡി.ഡി.ഇ.ഓഫീസില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സദസ്സ് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിക്കെതിരെ അതിക്രമം-എഫ്.എസ്.ഇ.ടി.ഒ.പ്രതിഷേധിച്ചു

കേരളമുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ വെച്ച് യൂത്തകോണ്‍ഗ്രസ് ഗുണ്ടകള്‍ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഓഫീസ് കേന്ദ്രങ്ങളിലും എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ പ്രകടനം നടത്തി. മലപ്പുറം സിവില്‍സ്റ്റേഷനില്‍ വെച്ച് നടന്ന പ്രകടനം കെ.എസ്.ടി.എ.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍.കെ.ബിനു ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സംസാരിച്ചു.

ഔഷധോദ്യാനം ഉദ്ഘാടനം ചെയ്തു.

ലോകപരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ജില്ലാ കമ്മിറ്റി ഭാരതീയ ചികില്‍സാ വകുപ്പ് ജില്ലാ ഓഫീസ് പരിസരത്ത് ഔഷധോദ്യാനം ഒരുക്കി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.ഷെറോണ റോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസഡന്‍റ് എം.പി.കൈരളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത, ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍, ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

സൈന്യത്തിന്‍റെ കരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക-എഫ്.എസ്.ഇ.ടി.ഒ.പ്രകടനം

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സൈന്യത്തെ കരാര്‍വല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. 17നും 21നും ഇടക്ക് പാരായമുള്ളവരെ 4 വര്‍ഷക്കാലത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ സൈന്യത്തിലെടുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെയായിരുന്നു പ്രതിഷേധം. മലപ്പുറം സിവില്‍സ്റ്റേഷനില് നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് കൊളശ്ശേരി, പി.വിശ്വനാഥന്‍, സുനിത എസ് വര്‍മ്മ എന്നിവര്‍ സംസാരിച്ചു.