Kerala NGO Union

കോടതികൾക്ക് മുന്നിൽ ആഹ്ളാദ പ്രകടനം നടത്തി

** *സംസ്ഥാനത്ത് 7 കുടുംബകോടതികളിലായി 147 വിവിധ തസ്തികകൾ സൃഷ്ടിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കോടതികൾക്കു മുന്നിൽ പ്രകടനം നടത്തി.* *ജില്ലാ കോടതിക്ക് മുന്നിൽ നടത്തിയ പ്രകടനം NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. കെ മഹേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി സ. ബി രാജേഷ് എന്നിവർ സംസാരിച്ചു. യൂണിയൻ ടൗൺ ഏരിയ സെക്രട്ടറി സ.എ കെ മുരുകദാസ് അദ്ധ്യക്ഷത വഹിച്ചു. യൂനിയൻ […]

പണിമുടക്ക് പൂർണ്ണം – സർക്കാർ ഓഫീസുകൾ അടഞ്ഞു കിടന്നു.

 *കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തിയ്യതികളിൽ നടത്തുന്ന പണിമുടക്കിൽ, ആദ്യ ദിവസം – ഭൂരിഭാഗം സർക്കാർ ഓഫീസുകളും അടഞ്ഞുകിടന്നു. പലക്കാട് കളക്ട്രേറ്റിലെ മുഴുവൻ ജീവനക്കാരും പണിമുടക്കി.  സിവിൽ സ്‌റ്റേഷനിലെ പ്രിൻസിപ്പൽ കൃഷി ഓഫീസ്, ജില്ലാ മെഡിക്കൽ ഓഫിസ്, ജില്ലാ എംപ്ലോയ്‌മെൻ്റ് ഓഫീസ്, ജോയിൻ്റ് രജിസ്ട്രാർ ഓഫിസ്, ജില്ലാ വ്യവസായ കേന്ദ്രം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം തുടങ്ങിയ ഓഫീസുകളും, ഒറ്റപ്പാലത്ത്, ബ്ലോക്ക് ഓഫീസ്, സപ്ലേ ഓഫീസ്, എ.ഇ.ഒ, വില്ലേജ് ഓഫീസുകൾ, മണ്ണാർക്കാട് […]

കേരള എൻ ജി ഒ യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം

സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്രത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ്‌ സർക്കാരിനെ ദുർബലപ്പെടുത്താൻ കേന്ദ്രവും കേരളത്തിലെ പ്രതിപക്ഷവും ഒന്നിക്കുന്നു. സാമ്പത്തികനയവും ഫെഡറൽ തത്വങ്ങളും അട്ടിമറിച്ച് കേരളത്തെ വേട്ടയാടുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ ഉദ്‌ഘാടനം ചെയ്തു. എസ് ദീപ അധ്യക്ഷയായി. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് എം എ അരുൺകുമാർ, കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി സി കൃഷ്ണദാസ്, യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ്, […]

കേരള എൻ.ജി.ഒ. യൂണിയൻ  അമ്പത്തിയെട്ടാം പാലക്കാട് ജില്ലാ സമ്മേളനം താരേക്കാട്  ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു

ഇടതു പക്ഷ സർക്കാരിൻറെ ജനപക്ഷ ബദൽ നയങ്ങൾ സംരക്ഷിക്കുക – കേരള എൻജിഒ യൂണിയൻ കേരളത്തിലെ ഇടതു പക്ഷസർക്കാരിൻറെ ജനപക്ഷബദൽ നയങ്ങൾ സംരക്ഷിക്കണമെന്ന് കേരള  എൻ.ജി.ഒ.  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ. യൂണിയൻ  അമ്പത്തിയെട്ടാം പാലക്കാട് ജില്ലാ സമ്മേളനം താരേക്കാട്  ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസിഡണ്ട് ഇ.മുഹമ്മദ് ബഷീർ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ കെ മഹേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു […]