നാം ഒന്ന് സൗഹൃദ കൂട്ടായ്മ

നാം ഒന്ന് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ തീരുമാനപ്രകാരം ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളുടേയും നേതൃത്വത്തിൽ വർഗ്ഗീയതയ്ക്ക് എതിരെ നാം ഒന്ന് സൗഹൃദ കൂട്ടായ്മ നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഇ.പത്മനാഭൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഒന്ന് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. വിക്ടോറിയ കോളേജിലെ ചരിത്രാധ്യാപകൻ ഡോ: പി.ജെ. വിൻസെന്റ് പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കുഞ്ഞൻ മാസ്റ്റർ ആശംസകൾ അറിയിച്ചു. നിർമൽ ദാസ് സ്വാഗതം ശ്രീ അനുപ് കുമാർ നന്ദി രേഖപ്പെടുത്തി. […]

ഔഷധ സസ്യത്തോട്ടം നിർമ്മിച്ച് കേരള എൻ.ജി .ഒ യൂണിയൻ

………………………………………………………. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ല ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ ഔഷധസസ്യത്തോട്ടം നിർമ്മിച്ചു.കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മറ്റിയാണ് നിർമ്മാണം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോൾ ഉദ്ഘാടനം നിർമ്മാണം നിർവ്വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ: റോയ് ബി ഉണ്ണിത്താൻ സീനിയർ മെഡിക്കൽ ഓഫീസർ ഡോ: ഗീത റാണി എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും ജില്ലാ ജോയിൻറ് […]

ജില്ലാ മാർച്ച് 26-05-2022

കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ മാർച്ച് ഇന്ന് ………………………………… കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷബദൽ ഉയർത്തി പിടിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പുനപരിശോദന സമിതി റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുന:സംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചും ധർണ്ണയും ഇന്ന് നടക്കും. […]

FSETO പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

*ജനജീവിതം പൊള്ളിക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ സിവിൽ സ്‌റ്റേഷനിൽ വെച്ച് FSETO നേത്യത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.*  *FSETO ജനറൽ സെക്രട്ടറി സ. എം എ അജിത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. KSTA ജില്ലാ പ്രസിഡൻ്റ് സ. എം ടി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ഇ മുഹമ്മദ് ബഷീർ, സ. കെ സന്തോഷ് കുമാർ, സ. കെ മഹേഷ്, KPSCEU നേതാവ് സ. രമേഷ്  എന്നിവർ സംസാരിച്ചു. FSETO […]

സ: കെ പ്രദീപ് കുമാർ അനുസ്മരണം

കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം യോഗം സംഘടിപ്പിച്ചു.യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ കോങ്ങാട് എം.എൽ.എ അഡ്വ: കെ.ശാന്തകുമാരി, യൂണിയൻ ജനറൽ സെക്രട്ടറി എം എ .അജിത്കുമാർ, യൂണിയൻ മുൻ സംസ്ഥാന പ്രസിഡണ്ട് ഇ.പ്രേംകുമാർ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി കെ.മഹേഷ് കുമാർ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ, യൂണിയൻ മുൻ സംസ്ഥാന സെക്ടറി പി.എം.രാമൻ, യൂണിയൻ മുൻ ജില്ലാ പ്രസ്സിഡണ്ട് എ. സ്വാമിനാഥൻ എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന കമ്മറ്റി […]

കോടതികൾക്ക് മുന്നിൽ ആഹ്ളാദ പ്രകടനം നടത്തി

** *സംസ്ഥാനത്ത് 7 കുടുംബകോടതികളിലായി 147 വിവിധ തസ്തികകൾ സൃഷ്ടിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കോടതികൾക്കു മുന്നിൽ പ്രകടനം നടത്തി.* *ജില്ലാ കോടതിക്ക് മുന്നിൽ നടത്തിയ പ്രകടനം NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. കെ മഹേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി സ. ബി രാജേഷ് എന്നിവർ സംസാരിച്ചു. യൂണിയൻ ടൗൺ ഏരിയ സെക്രട്ടറി സ.എ കെ മുരുകദാസ് അദ്ധ്യക്ഷത വഹിച്ചു. യൂനിയൻ […]

പണിമുടക്ക് പൂർണ്ണം – സർക്കാർ ഓഫീസുകൾ അടഞ്ഞു കിടന്നു.

 *കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തിയ്യതികളിൽ നടത്തുന്ന പണിമുടക്കിൽ, ആദ്യ ദിവസം – ഭൂരിഭാഗം സർക്കാർ ഓഫീസുകളും അടഞ്ഞുകിടന്നു. പലക്കാട് കളക്ട്രേറ്റിലെ മുഴുവൻ ജീവനക്കാരും പണിമുടക്കി.  സിവിൽ സ്‌റ്റേഷനിലെ പ്രിൻസിപ്പൽ കൃഷി ഓഫീസ്, ജില്ലാ മെഡിക്കൽ ഓഫിസ്, ജില്ലാ എംപ്ലോയ്‌മെൻ്റ് ഓഫീസ്, ജോയിൻ്റ് രജിസ്ട്രാർ ഓഫിസ്, ജില്ലാ വ്യവസായ കേന്ദ്രം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം തുടങ്ങിയ ഓഫീസുകളും, ഒറ്റപ്പാലത്ത്, ബ്ലോക്ക് ഓഫീസ്, സപ്ലേ ഓഫീസ്, എ.ഇ.ഒ, വില്ലേജ് ഓഫീസുകൾ, മണ്ണാർക്കാട് […]

എൻ.ജി.ഒ യൂണിയൻ അട്ടപ്പാടി സമഗ്ര ആരോഗ്യ പരിപാടി.

അഗളി: കേരള നേതൃത്വത്തിൽ ഡിസംബർ 20 മുതൽ 23 വരെ സംഘടിപ്പിച്ച സമഗ്ര ആരോഗ്യ പരിപാടിയുടെ ഒന്നാം ഘട്ടം സമാപിച്ചു. സിസം 20 ന് പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.കെ.രാധാകൃഷ്ണനാണ് സമഗ്ര ആരോഗ്യ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. അട്ടപ്പാടിയിലെ രണ്ട് വിദൂര ഊരുകളായ ഇടവാണി, വെള്ളകുളം എന്നിവിടങ്ങളിൽ പാലക്കാട് മെഡിക്കൽ കോളേജിലെയും വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയും പ്രമുഖ ഡോക്ടർമാരുടെ നേതൃത്വത്തിൽ  സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.175 പേർ ക്യാമ്പിൽ ചികിത്സ തേടി .സൗജന്യമായി […]

കേരള എൻ ജി ഒ യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം

സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്രത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ്‌ സർക്കാരിനെ ദുർബലപ്പെടുത്താൻ കേന്ദ്രവും കേരളത്തിലെ പ്രതിപക്ഷവും ഒന്നിക്കുന്നു. സാമ്പത്തികനയവും ഫെഡറൽ തത്വങ്ങളും അട്ടിമറിച്ച് കേരളത്തെ വേട്ടയാടുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ ഉദ്‌ഘാടനം ചെയ്തു. എസ് ദീപ അധ്യക്ഷയായി. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് എം എ അരുൺകുമാർ, കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി സി കൃഷ്ണദാസ്, യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ്, […]

കേരള എൻ.ജി.ഒ. യൂണിയൻ  അമ്പത്തിയെട്ടാം പാലക്കാട് ജില്ലാ സമ്മേളനം താരേക്കാട്  ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു

ഇടതു പക്ഷ സർക്കാരിൻറെ ജനപക്ഷ ബദൽ നയങ്ങൾ സംരക്ഷിക്കുക – കേരള എൻജിഒ യൂണിയൻ കേരളത്തിലെ ഇടതു പക്ഷസർക്കാരിൻറെ ജനപക്ഷബദൽ നയങ്ങൾ സംരക്ഷിക്കണമെന്ന് കേരള  എൻ.ജി.ഒ.  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ. യൂണിയൻ  അമ്പത്തിയെട്ടാം പാലക്കാട് ജില്ലാ സമ്മേളനം താരേക്കാട്  ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസിഡണ്ട് ഇ.മുഹമ്മദ് ബഷീർ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ കെ മഹേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു […]