Kerala NGO Union

എന്‍.ജി.ഒ. യൂണിയന്‍ 1000 കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി

കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, സംസ്ഥാന സര്‍ക്കാരിന്‍റെ ജനപക്ഷ ബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക, പി. എഫ്. ആര്‍. ഡി. എ. നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധനാ സമിതി റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക, ജനോന്മുഖ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കുക, സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന കമ്മിറ്റി യുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. പാലക്കാട്‌ ജില്ലയില്‍ 81 യൂണിറ്റ് കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ വച്ച് […]

ജീവനക്കാർ ആഹ്ളാദ പ്രകടനം നടത്തി

കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസും, ഉത്സവബത്തയും, അഡ്വാൻസും നൽകുവാൻ തീരുമാനിച്ച എൽ.ഡി.എഫ് സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജീവനക്കാർ സിവിൽ സ്‌റ്റേഷനിൽ പ്രകടനം നടത്തി. സിവിൽ സ്‌റ്റേഷൻ പോർട്ടിക്കോവിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ല സെക്രട്ടറി കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം പി. സെയ്തലവി സംസാരിച്ചു. PSCEU സംസ്ഥാന കമ്മിറ്റി അംഗം മനേഷ് എം കൃഷ്ണ അധ്യക്ഷത വഹിച്ചു. FSETO താലൂക്ക് സെക്രട്ടറി വി […]

റവന്യൂ വകുപ്പിലെ മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റ ഉത്തരവുകൾ റദ്ദ് ചെയ്യണമെന്ന്  ആവശ്യപ്പെട്ട് കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി.

റവന്യൂ വകുപ്പിലെ മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റ ഉത്തരവുകൾ റദ്ദ് ചെയ്യണമെന്ന്  ആവശ്യപ്പെട്ട് കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ല കളക്ടറുടെ കാര്യാലയത്തിനു മുമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. കാറ്റഗറി സംഘടനകളുടെയും, വ്യക്തികളുടെയും താൽപര്യത്തിനനുസരിച്ച് ജീവനക്കാരെ സ്ഥലം മാറ്റുന്ന നടപടി പിൻവലിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ ജില്ല സെക്രട്ടറി കെ സന്തോഷ് കുമാർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ദീപ, ജില്ല വൈസ് പ്രസിഡൻ്റ് വി ഉണ്ണികൃഷ്ണൻ, […]

ആരോഗ്യവകുപ്പിൽ പുതിയതായി 300 തസ്തികകൾ – എൻ.ജി.ഒ യൂണിയൻ ആഹ്ലാദ പ്രകടനം നടത്തി.

ആരോഗ്യ വകുപ്പിൽ 300 തസ്തികകൾ അനുവദിച്ച എൽ.ഡി.എഫ് സർക്കാരിൻ്റെ തീരുമാനത്തിൽ ആഹ്ലാദം  പ്രകടിപ്പിച്ച് കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല മെഡിക്കൽ ഓഫീസിന് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി.  കേരള എൻ.ജി.ഒ യൂണിയൻ ജില്ല വൈസ് പ്രസിഡൻ്റ് വി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ സുകു കൃഷ്ണൻ, പരമേശ്വരി എന്നിവർ സംസാരിച്ചു. ഏരിയ ട്രഷറർ ജി സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗമായ പി.കെ.രാമദാസ് സ്വാഗതവും, യൂണിയൻ […]

ജനപക്ഷ സിവിൽ സർവ്വീസിനായി അണിനിരക്കുക – എൻ.ജി.ഒ യൂണിയൻ

നവകേരള സൃഷ്ടിക്കുള്ള ഭരണനിർവ്വഹണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പര്യാപ്തമായ ജനോന്മുഖമായ സിവിൽ സർവീസിനെ രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും തൊഴിൽപരമായ ഉത്തരവാദിത്തം നിർവ്വഹിക്കാനും എല്ലാ ജീവനക്കാരും തയ്യാറാകണമെന്ന് എൻ.ജി.ഒ യൂണിയൻ ജില്ല കൗൺസിൽ യോഗം അഭ്യർത്ഥിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.അനിൽകുമാർ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് ഇ മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി കെ സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  യൂണിയൻ സംസ്ഥാന സെക്രട്ടേറിയേറ്റംഗം സി.വി.സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ […]

ഓർഡനൻസ് ഫാക്ടറി ജീവനക്കാരുടെ പണിമുടക്കിന് FSETO ഐക്യദാർഡ്യം.

സ്വകാര്യവൽക്കരണത്തിനെതിരെ ഓർഡനൻസ് ഫാക്ടറി ജീവനക്കാർ ജൂലൈ 26 മുതൽ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് എഫ്.എസ്.ഇ. ടി.ഒ നേതൃത്വത്തിൽ ജീവനക്കാർ സിവിൽ സ്‌റ്റേഷനിൽ ഐക്യദാർഡ്യ പ്രകടനം നടത്തി. പ്രകടനം കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.എ.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ല ട്രഷറർ പി. ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. നൗഷാദലി, പി സെയ്തലവി, സുകു കൃഷ്ണൻ എന്നിവർ സംസാരിച്ചു. FSETO താലൂക്ക് സെക്രട്ടറി വി.ഉണ്ണിക്കൃഷ്ണൻ സ്വാഗതവും എൻ വിശ്വംഭരൻ നന്ദിയും പറഞ്ഞു. ചിറ്റൂരിൽ കെ.എസ്.ടി.എ […]

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധ യോഗം

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ കേരള എൻജിഒ യൂണിയന്റെയും കെ ജി ഓ എ യുടേയും നേതൃത്വത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ നടന്ന ജീവനക്കാരുടെ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സഖാവ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.കെ.ജി.ഒ.എ നേതാവ് സഖാവ് ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയൻ ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ  വി ഉണ്ണികൃഷ്ണൻ , കെ പരമേശ്വരി, യൂണിയൻ ഏരിയ സെക്രട്ടറി പി രഘു തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശിക സാഹാഹ്ന സദസ്സുകൾ നടത്തി

സൗജന്യവും, സാർവത്രികവുമായ കോവിഡ് വാക്സിനേഷൻ അടിയന്തിരമായി പൂർത്തീകരിക്കുക, വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക, വിദ്യാഭ്യാസത്തെ കവി വൽക്കരിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുക, സംസ്ഥാന സർക്കാരിൻ്റെ സ്ത്രീപക്ഷ നയങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ സായാഹ്ന സദസ്സുകൾ നടത്തി. സ്റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് നടന്ന സദസ്സ് എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി ഇ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. FSETO താലൂക്ക് പ്രസിഡൻ്റ് V P ശശികുമാർ, താലുക്ക് സെക്രട്ടറി വി ഉണ്ണിക്കൃഷ്ണൻ, […]

30 ലക്ഷം രൂപയുടെ ഡിജിറ്റൽ പഠനോപകരണങ്ങളുമായി എൻ.ജി.ഒ യൂണിയൻ

റിസർവ്വ് ബാങ്ക് നയം ജനതാൽപര്യം പാലിക്കാതെ – എം.ബി.രാജേഷ് വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ വിടവ് പരിഹരിക്കാൻ പലിശരഹിത വായ്പ നൽകി പഠനോപകരണങ്ങൾ സ്വന്തമാക്കാനുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യത്തിനെതിരാണ്, കേരള ബാങ്കിനെ പലിശരഹിത വായ്പ നൽകുന്നത് വിലക്കിക്കൊണ്ടുള്ള റിസർവ്വ് ബാങ്ക് നടപടിയെന്ന്, കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ല കമ്മിറ്റി സമാഹരിച്ച 30 ലക്ഷം രൂപയുടെ ടാബ് വിതരണം ഉദ്ഘാടനം ചെയ്ത് ബഹു: സ്പീക്കർ ശ്രീ.എം.ബി.രാജേഷ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട്, വിദ്യാർത്ഥികളെ സഹായിക്കാൻ നവീനമായ […]

അഖിലേന്ത്യ പ്രതിഷേധ ദിനം സംഘടിപ്പിച്ചു.

*കാലതാമസം ഒഴിവാക്കി സാർവ്വത്രികവും സൗജന്യവുമായി വാക്സിൻ നൽകുക, *സർവ്വീസ് മേഖലയെ ശാക്തീകരിക്കുക, *കരാർ – കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, *പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട പെൻഷൻ എല്ലാവർക്കും ബാധകമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് FSETO നേത്യത്വത്തിൽ ഓഫീസ് കേന്ദ്രങ്ങളിൽ പ്രതിഷേധ ദിനം നടത്തി. സിവിൽ സ്‌റ്റേഷനിൽ നടന്ന പ്രതിഷേധം  FSETO ജില്ല സെക്രട്ടറി ഇ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. KGOA ഏരിയ സെക്രട്ടറി മധു ടി കെ അധ്യക്ഷത വഹിച്ചു. KGOA ജില്ല ജോയിൻ്റ് […]