Kerala NGO Union

കേരള എൻ ജി ഒ യൂണിയൻ – സ. രാജൻ റാവുത്തർ അനുസ്മരണം നടത്തി

കേരള എൻജിഒ യൂണിയൻ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു സ. രാജൻ റാവുത്തർ 2025 മാർച്ച് 25ന് നിര്യാതനായി. സർവീസിന്റെ തുടക്കകാലത്ത് പൊതു വിദ്യാഭ്യാസ വകുപ്പിലും പിന്നീട് സിവിൽ സപ്ലൈസ് വകുപ്പിലും സഖാവ് ജോലി ചെയ്തിരുന്നു. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറായി സർവീസിൽ നിന്നും വിരമിച്ചു. ജില്ലയിലെ സംഘടനയുടെ വളർച്ചയ്ക്ക് നിർണായകമായ സംഭാവനയാണ് സഖാവ് നൽകിയിട്ടുള്ളത്. 2002 ലെ 32 ദിവസം നീണ്ടുനിന്ന ജീവനക്കാരുടെ ഐതിഹാസിക പണിമുടക്കത്തിൽ ജയിൽവാസവും പോലീസ് മർദ്ദനവും ഏറ്റുവാങ്ങിയിട്ടുണ്ട്. […]

ഇന്ധന വില വർദ്ധനവിനെതിരെ FSET0 യുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.

പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും, ഏരിയ കേന്ദ്രങ്ങളിലും പ്രകടനം നടത്തി. ജനങ്ങളെ എരിതീയിൽ നിന്നും വറചട്ടിയിലേക്ക് തള്ളി വിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ഇന്ധന വില വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്. അസംസ്കൃത എണ്ണയുടെ വില ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയിരിക്കുമ്പോഴും അതിന്റെ പ്രയോജനം ജനങ്ങൾക്ക് നൽകാതെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുകയാണ്. രാജ്യത്ത് അടിക്കടി ഇന്ധന വിലവർധിപ്പിക്കുന്നത് ജനജീവിതം അത്യന്തം ദുസ്സഹമാക്കുന്നു. ഇന്ധന വിലവർദ്ധനവ് നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തിന് വഴിവയ്ക്കുന്നു. രാജ്യം […]

നവകേരള നിർമ്മിതി ബദൽനയങ്ങളിലൂടെ – കേരള എൻ ജി ഒ യൂണിയൻ

കേരള എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ‘നവകേരള നിർമ്മിതി ബദൽനയങ്ങളിലൂടെ ’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ. പി. കെ. ഗോപൻ വിഷയാവതരണം നടത്തി.  

പത്തനംതിട്ടയിൽ പൊതുമരാമത്ത് വകുപ്പ് ഡിവിഷൻ ഓഫീസുകൾക്ക് മുന്നിൽ നടന്ന പ്രകടനം

ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ സ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക, ഡി ആർ ബി തസ്തികകൾക്ക് ജില്ലാതല നിയമന അധികാരിയെ തീരുമാനിക്കുക, സംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് സ്പെഷൽ റൂൾ രൂപീകരണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി.

കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് ജീവനക്കാർ ആഹ്ലാദപ്രകടനം നടത്തി

ജീവനക്കാരോടുള്ള പ്രതിബദ്ധത തെളിയിക്കുന്ന തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നത്ഏൻഡ് ലീവ് സറണ്ടർ, DA ,ശമ്പള പരിഷ്കരണ കുശിക, തുടങ്ങിയവ യിൽ സർക്കാർ ഉത്തരവായികേരളത്തിൽ മാത്രമാണ് നിലവിൽ 30 ദിവസം ഏൺഡ് ലീവ് സറണ്ടർ ചെയ്യാൻ കഴിയുന്നത് .നിലവിൽ അത് ക്ലാസ് ഫോർ വിഭാഗം ജീവനക്കാർക്ക് രൊക്കം പണമായും മറ്റുള്ളവർക്ക് അവരവരുടെ PF ക്കൊണ്ടിലേക്ക് മാ ണ് സർക്കാർ കൊടുക്കുന്നത് .എല്ലാ ജീവനക്കാർക്കും പ്ണമായിത്തന്നെ കൊടുക്കേണ്ടതാണ്. കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാന സർക്കാരുകളും ഏൺഡ് ലീവ് സറണ്ടർ കൊടുക്കേണ്ടതല്ല എന്ന […]

കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊക്കാത്തോട് കോട്ടാംപാറ ആദിവാസി ഉന്നതിയിൽ സ്നേഹ സാന്ത്വനം

എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ നടത്തിവരുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി കുടിലുകൾ ചോർന്നൊലിക്കാതിരിക്കാനായി ടാർപ്പോളിനുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.2023 മുതൽ നിരവധി സാന്ത്വന പ്രവർത്തനങ്ങൾ കോട്ടാംപാറയിൽ നടത്തിവരികയാണ്. കുട്ടികളിലെ വിളർച്ചയ്ക്കെതിരെ ഒരു വർഷം നീണ്ടു നിന്ന പോഷകാഹാര പദ്ധതി ഉൾപ്പടെ നിരവധി പ്രവർത്തനങ്ങൾ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.സ്നേഹ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗംജിജോ മോഡി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ജി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി.സുരേഷ് കുമാർ, ഗ്രാമപഞ്ചായത്തംഗം ജോജു വർഗ്ഗീസ്, ജില്ലാ സെക്രട്ടറി ആർ.പ്രവീൺ, സംസ്ഥാന […]

റവന്യൂ വകുപ്പിൽ പൊതു സ്ഥലംമാറ്റം- എൻ.ജി.ഒ യൂണിയൻ പ്രതിഷേധപ്രകടനം നടത്തി

റവന്യൂ വകുപ്പിൽ പൊതു സ്ഥലംമാറ്റം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട കളക്റ്ററേറ്റിന് മുന്നിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എസ്. ലക്ഷ്മീദേവി ഉദ്ഘാടനം ചെയ്യുന്നു

ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശ സംരക്ഷണ സദസ്സ്

കേരളത്തിന്റെ ബദൽ വികസന ത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ജീവന ക്കാരും അധ്യാപകരും അവകാ ശസംരക്ഷണ സദസ്സുകൾ സം ഘടിപ്പിക്കും. എഫ്എസ്ഇടിഒ നേതൃത്വത്തിൽ ചൊവ്വമുതൽ വെള്ളിവരെ പ്രാദേശിക കേന്ദ്ര ങ്ങളിലാണ് പരിപാടി.കോർപറേറ്റ് പക്ഷപാതിത്വവും അധികാര കേന്ദ്രീകരണവും വർ ഗീയതയും മുഖമുദ്രയാക്കിയ കേന്ദ്രസർക്കാർ നയങ്ങൾക്ക് ബദലായി ജനക്ഷേമത്തിലും ജനാധിപത്യമൂല്യങ്ങളിലും അധി ഷ്ഠിതമായ വികസനമാണ് കേരള ത്തിൽ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങളെ തുരങ്കംവയ്ക്കാനും കേരളത്തിൻ്റെ പൊതുവായ മുന്നോട്ടു പോക്കിനെ തടസ്സപ്പെടുത്താനും ലക്ഷ്യം വയ്ക്കുന്ന ദ്രോഹനടപടി കളാണ് കേന്ദ്ര സർക്കാരിൻ്റേത്. […]

കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കൺവൻഷൻ ചേർന്നു

കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കൺവൻഷൻ ചേർന്നു.കേരള എൻ.ജി.ഒ യൂണിയൻ,കെ.ജി.എൻ.എ , കെ.ജി.ഓ .എ , കെ.എൻ.യു എന്നീ സംഘടനകൾ സംയുക്തമായി പ്രോഗ്രസീവ് നഴ്സസ് ഫോറം എന്ന പാനലിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്.പ്രോഗ്രസീവ് നഴ്സസ് ഫോറം സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് ജില്ലാ കൺവെൻഷൻ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ അധ്യക്ഷത വഹിച്ചു. […]

മാർച്ച് 8 സാർവദേശീയ വനിതാ ദിനാചരണം

സാർവദേശീയ വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പത്തനംതിട്ട മുനിസിപ്പൽ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടിയിൽ സ്ത്രീപക്ഷ നവകേരളം ,മാറണം സാമൂഹികാവബോധം എന്ന വിഷയത്തിൽ എറണാകുളം മഹാരാജാസ് കോളേജ് മലയാളവിഭാഗം മേധാവി പ്രൊഫ: സുമി ജോയി ഓലിയപ്പുറം പ്രഭാഷണം നടത്തി. എഫ്. എസ്.ഇ.ടി.ഒ ജില്ലാ വനിതാ സബ് കമ്മറ്റി ചെയർപേഴ്സൺ ഡോ:എസ്. സുജ മോൾ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ബിന്ദു, എൻ.ജി.ഒ.യൂണിയൻ […]