Kerala NGO Union

വെളളപ്പൊക്ക ദൂരിതാശ്വാസ പ്രവർത്തനങ്ങൾ

കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ റോഡ് ശുചീകരണം നടത്തി. പരമൂട്ടിൽപടി- വെട്ടത്തു പടി റോഡാണ് ശുചീകരിച്ചത്.പ്രളയത്തെ തുടർന്ന് കാൽനടയാത്ര പോലും ദുസ്സഹമായിരുന്ന റോഡ് വൃത്തിയാക്കിയ പ്രവർത്തനത്തിൽ വനിതകൾ ഉൾപ്പെടെ ഇരുനൂറ്റിയൻ പതോളം ജീവനക്കാർ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം കേരള ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ അഡ്വ.കെ.അനന്തഗോപൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലത വിക്രമൻ പ്രസംഗിച്ചു, യൂണിയൻ ജില്ലാ സെക്രട്ടറി സി.വി.സുരേഷ് കുമാർ സ്വാഗതവും ജില്ലാ പ്രസിഡണ്ട് എ.ഫിറോസ് നന്ദിയും പറഞ്ഞു. ശുചീകരണ പ്രവർത്തനത്തിനിടെ ജില്ലാ കളക്ടർ പി.ബി.നൂഹ് സ്ഥലം സന്ദർശിക്കുകയും പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയും ചെയ്തു. ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം ) എസ്.ശിവപ്രസാദ് സംസാരിച്ചു.

പശ്ചിമ ബംഗാൾ ഐക്യദാർഡ്യ പ്രകടനം നടത്തി

പശ്ചിമ ബംഗാളിലെ മമതാ ബാനർജി സർക്കാർ ജനാധിപത്യ അവകാശങ്ങൾ ലംഘിച്ചുകൊണ്ട് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കുമേൽ വലിയ കടന്നാക്രമണങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.  സംസ്ഥാന പോലീസി സേനയും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാപ്പടയും ചേർന്ന് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ നൂറുകണക്കിന് പ്രവർത്തകരെ കൊലപ്പെടുത്തുകയും സംഘടനാ ഓഫീസുകൾ തകർക്കുകയും ചെയ്തു.  ഈ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം പോലും നിഷേധിക്കപ്പെട്ടു. സർക്കാർ ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾക്കുവേണ്ടിയുള്ള ക്യാമ്പെയിൻ പ്രവർത്തനങ്ങൾ പോലും തടയപ്പെടുന്നു.  സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു.  ഇതിനെതിരായി ജീവനക്കാർ പ്രക്ഷോഭരംഗത്ത് വന്നാൽ പോലീസിനെയും ഗുണ്ടകളെയും […]

മാർച്ച് 23 – കൂട്ടധർണ്ണ

കേരള സർക്കാരിന്റെ ജനപക്ഷ ബഡ്ജറ്റ് നിർദ്ദേശങ്ങളെ പിന്തുണയ്ക്കുക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കുക, സിവിൽ സർവ്വീസ് കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ.ജി.ഒ. യൂണിയന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ കേന്ദ്രത്തിലും വിവിധ താലൂക്ക് കേന്ദ്രങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രകടനവും തുടർന്ന് കൂട്ടധർണയും നടത്തി.  പത്തനംതിട്ടയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.കെ.ദിനേശ് കുമാറും, അടൂരിൽ സംസ്ഥാന കമ്മറ്റിയംഗം ബി.വിജയൻ നായരും, തിരുവല്ലയിൽ ജില്ലാ പ്രസിഡന്റ് എ.ഫിറോസും, റാന്നിയിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.ജയശ്രീയും, കോന്നിയിൽ […]