Kerala NGO Union

കേരള എൻ ജി ഒ യൂണിയൻ – വാഹന ജാഥ പ്രചരണ ജാഥക്ക് ജില്ലയിൽ ഉജ്ജ്വല സ്വീകരണം നൽകി

പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, സംസ്ഥാനങ്ങളോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നിയമം-2020 ഉപേക്ഷിക്കുക, വില ക്കയറ്റം തടയുക, വർഗ്ഗീയതയെ ചെറുക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പു വരുത്തുക, കേന്ദ്ര സർവീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തിരമായി നികത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തപാൽ ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടേയും […]

എഫ് എസ് ഇ ടി ഒ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ്

കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകർക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ പത്തനംതിട്ടയിൽ എഫ് എസ് ഇ ടി ഒ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ല പ്രസിഡന്റ് ബിനു ജേക്കബ് നൈനാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ, കെ ജി ഒ […]

കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലകമ്മിറ്റി നേതൃത്വത്തിൽ പരിശീലന ക്ലാസ്സ് നടത്തി

  സംസ്ഥാനത്തെ തദ്ദേശഭരണ പൊതു സർവീസ് യാഥാർത്ഥ്യം ആയത് പ്രകാരം പൊതു സർവ്വീസിലെ വിവിധ പുതിയ ഓഫീസുകളിലേക്ക് കടന്നുവന്ന ജീവനക്കാർക്ക് പുതിയ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് അവബോധം നല്‍കുന്നതിന് വേണ്ടി കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലകമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പരിശീലന ക്ലാസ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ്‌ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ സെക്രട്ടറിയായി വിരമിച്ച ഡി ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, പ്രതീഷ് എം എസ് (PWO1,നാരങ്ങാനം പഞ്ചായത്ത്‌ ), ആർ സുരേന്ദ്രൻ […]

ദില്ലി മാർച്ചിന്റെ വാഹന പ്രചാരണ ജാഥയ്ക്ക് സ്വീകരണം

2023 നവം 3 ന് നടക്കുന്ന ദില്ലി മാർച്ചിന്റെ പ്രചാരണാർത്ഥം ഒക്ടോ. 11 പത്തനംതിട്ട ജില്ലയിലെത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് സ്വീകരണ കേന്ദ്രങ്ങളിൽ സംഘാടക സമിതി രൂപീകരിച്ചു. പത്തനംതിട്ടയിൽ സി ഐ ടി യു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ്, , കോന്നിയിൽ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ,അടൂരിൽ സി ഐ ടി യു താലൂക്ക് സെക്രട്ടറി പി രവീന്ദ്രൻ, റാന്നിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം […]

ദില്ലി മാർച്ച്‌ വിജയിപ്പിക്കുക കേന്ദ്ര സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ജില്ലാ കൺവൻഷൻ

ദില്ലി മാർച്ച്‌ വിജയിപ്പിക്കുക കേന്ദ്ര സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ജില്ലാ കൺവൻഷൻ പി. എഫ്. ആർ. ഡി. എ. നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്രസർവീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ഒഴിവുകൾ അടിയന്തിരമായി നികത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസനയം 2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, സ്ഥിരം തസ്തികകളിൽ ജോലിചെയ്യുന്ന കരാർ ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത […]

പത്തനംതിട്ടയിലും തിരുവല്ലയിലും ജീവനക്കാരുടെ ഉജ്വല മാർച്ചും ധർണയും

  വിവിധ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് പത്തനംതിട്ടയിലും, തിരുവല്ലയിലും സംസ്ഥാന സർക്കാർ ജീവനക്കാർ ഉജ്വല മാർച്ചും ധർണയും നടത്തിപത്തനംതിട്ട കളക്ട്രേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച്‌ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു , തുടർന്ന് നടന്ന ധർണ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്തു . എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എൽ അഞ്ജു അധ്യക്ഷ ആയിരുന്നു. ജില്ലാ സെക്രട്ടറി ആർ […]

എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പത്തനംതിട്ടയിൽ പ്രകടനം നടത്തി

  സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പരിധിഇല്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ് ആയി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പത്തനംതിട്ടയിൽ പ്രകടനവും യോഗവും നടത്തി. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ്‌ ഉദ്ഘാടനം ചെയ്തു.എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ്‌ ബിനു ജേക്കബ് നൈനാൻ അധ്യക്ഷൻ ആയിരുന്നു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി […]

കേരള എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി – സ്നേഹവീട് നിർമാണം ഉദ്‌ഘാടനം

  കേരള എൻ.ജി.ഒ.യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റി മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹവീട്  നിർമ്മാണത്തിൻ്റെ ഉദ്‌ഘാടനം.

എഫ് എസ് ഇ ടി ഒ പ്രതിഷേധിച്ചു

മണിപ്പൂരിൽ നടക്കുന്ന വംശഹത്യയിലും സ്ത്രീകൾക്ക് എതിരായി നടക്കുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു, കെ എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി ഗണേഷ് റാം, കെ ജി ഒ എ ജില്ലാ വൈസ് […]

കേരള എൻ.ജി.ഒ യൂണിയൻ പന്തളം നഗരസഭക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

കേരള എൻ.ജി.ഒ യൂണിയൻ ആഗസ്റ്റ് 10 ന് നടത്തുന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ മേഖല മാർച്ചിന്റെ ആഫീസ് തല വിശദീകരണസ്‌ക്വാഡ് പ്രവർത്തനം പന്തളം മുൻസിപ്പൽ ഓഫീസിൽ തടസപ്പെടുത്തിയ സംഘ പരിവാർ നടപടിയിൽ പ്രതിഷേധിച്ച് പന്തളം നഗരസഭക്ക് മുന്നിൽ കേരള എൻ.ജി.ഒ യൂണിയൻ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.പ്രതിഷേധ യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി […]