പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗം നടന്നു .

കേരള NGO യൂണിയൻ പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗം പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ ചേർന്നു.ജില്ലാ പ്രസിഡൻ്റ് സ. ജി. ബിനുകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സ. ആർ.പ്രവീൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. സി.ഗാഥ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി സ.സീമ എസ് നായർ മറുപടി പറഞ്ഞു.
കേരള എൻ ജി ഒ യൂണിയൻ ശുചീകരണ പരിപാടി നടപ്പിലാക്കി.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യമുക്തം നവകേരളം പദ്ധതിയ്ക്ക് പിൻതുണനൽകിക്കൊണ്ട് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ ഓഫീസ് പരിസരങ്ങൾ ശുചീകരിച്ചു. പത്തനംതിട്ട സിവിൽ സ്റ്റേഷൻ ഏരിയയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്റ്ററേറ്റ് പരിസരത്ത് നടന്ന ശുചീകരണ പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻസിങ്ങ് കമ്മറ്റി ചെയർമാൻ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ ട്രഷറർ എസ്. ബിനു റ്റി. ആർ. ബിജുരാജ് ,ജെ.സുജ ഏരിയ സെക്രട്ടറി എസ്. ഷെറീന ബീഗം എന്നിവർ സംസാരിച്ചു. […]
എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ കോന്നി ഗവ. മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ച്

ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറെ ഏകാധിപത്യപരമായി നിയമിച്ച ചാൻസലറുടെ നടപടിയിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ കോന്നി ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പ്രതിഷേധപ്രകടനം കേരളാ എൻ.ജി.ഒ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി സഖാവ് പി.ബി.മധു ഉദ്ഘാടനം ചെയ്തു.
സ:നവീൻ ബാബു അനുസ്മരണം നടത്തി

എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എ യും സംയുക്തമായി സ: നവീൻ ബാബു അനുസ്മരണം നടത്തി. കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട വെസ്റ്റ് ബ്രാഞ്ച് പ്രസിഡൻ്റ് സംസ്ഥാന കൌൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സഖാവ് നവീൻ ബാബു ഗസറ്റഡ് ഉദ്യോഗസ്ഥനായതിന് ശേഷം കെ.ജി.ഒ.എ യിൽ അംഗമായിരുന്നു. നിരവധി പണിമുടക്കങ്ങൾക്കും സമര പോരാട്ടങ്ങൾക്കും നേതൃത്വപരമായ പങ്ക് വഹിച്ചിരുന്ന നവീൻ ബാബു ജീവിതത്തിലും ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്നു. ഒരിയ്ക്കലും അദ്ദേഹം അഴിമതിയ്ക്ക് വശംവദനായിരുന്നില്ല.പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിന് […]
സർക്കാർ സ്ഥാപനങ്ങളിൽ ഹരിതചട്ടം നടപ്പാക്കൽ: ജില്ലാ തല ഉദ്ഘാടനം നടത്തി.

കേരള സർക്കാരിൻ്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത ചട്ടം സർക്കാർ സ്ഥാപനങ്ങളിൽ നടപ്പിലാക്കുവാൻ കേരള എൻ.ജി.ഒ യൂണിയൻ തീരുമാനിച്ചു.ജില്ലയിൽ ഒരോ ഏരിയയിലും വിവിധ സ്ഥാപനങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നു.പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിസരത്തുവച്ച് മുനിസിപ്പൽ ചെയർമാൻ അഡ്വ:ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ :റ്റി സക്കീർ ഹുസൈൻ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിഷേപിക്കുന്നതിനായി […]
വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് സ്ഥാപകദിനം ആചരിച്ചു

വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് (WFTU) രൂപീകരണദിനാചരണ പരിപാടി ,സർവ്വീസ് -ട്രേഡ് യൂണിയനുകളുടെസംയുക്തഭിമുഖൃത്തിൽപത്തനംതിട്ട ഗാന്ധി സ്ക്വയറിൽ വെച്ച് നടന്നു .സി ഐ ടി യൂ സംസ്ഥാന വൈസ് പ്രസിഡന്റ് സ പി ബി ഹർഷ കുമാർ ഉദ്ഘാടനം ചെയ്തു.സി ഐ ടി യൂ താലൂക്ക് സെക്രട്ടറി കെ അനിൽകുമാർ, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ, എന്നിവർ സംസാരിച്ചു.
സംസ്ഥാനജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധ ദിനമാചരിച്ചു

സംസ്ഥാന ജീവനക്കാരുടേയും അധ്യാപകരുടേയും ഐക്യ പ്രസ്ഥാനമായ അഖിലേന്ത്യാ സ്റ്റേറ്റ് ഗവ.എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു.ഇതിൻ്റെ ഭാഗമായി കേരളത്തിൽ എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തിൽ പി എഫ് ആർ.ഡി. എ നിയമം പിൻവലിക്കുക മുഴുവൻ ജീവനക്കാർക്കും നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, കേരളത്തോടുള്ള കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ പുന:സംഘടിപ്പിക്കുക,ഫെഡറലിസം സംരക്ഷിക്കുക, സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക,ക്ഷാമബത്ത ,ശമ്പള പരിഷ്കരണ കുടിശികകൾ അനുവദിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, […]
ചെസ് ,കാരംസ് മത്സരം സംഘടിപ്പിച്ചു.

കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കലാ വിഭാഗമായ പ്രോഗ്രസീവ് ആർട്ട്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർക്കായി ചെസ്’,കാരംസ് മത്സരം സംഘടിപ്പിച്ചു. പത്തനംതിട്ട ഇ.പത്മനാഭൻ സ്മാരക മന്ദിരത്തിൽ (എൻ.ജി.ഒ യൂണിയൻ ഹാൾ)വച്ച് നടന്ന മത്സരങ്ങൾ ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ് ജി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ്കുമാർ സംസ്ഥാന കമ്മറ്റിയംഗം എസ് ലക്ഷ്മീദേവി, ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ. പ്രസന്നകുമാർ എന്നിവർ […]
എഫ്.എസ്.ഇ.ടി.ഒ ജില്ലാ ശില്പശാല സംഘടിപ്പിച്ചു

ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ജില്ലാ ശില്പശാല നടത്തി. രാജ്യത്തേ സിവിൽ സർവീസ് നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും ശില്പശാലയിൽ ചർച്ചയായി. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡൻ്റ് ബിനു ജേക്കബ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി.ശശിധരൻ വിഷയാവതരണം നടത്തി. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. കെ. ഹരികൃഷ്ണൻ, റെയ്സൺ സാം രാജു, അജി എസ് കുമാർ, ആദർശ് കുമാർ, അജയ കുമാർഎന്നിവർ പൊതുചർച്ചയിൽ പങ്കെടുത്തു. എം.വി ശശിധരൻ […]
കേരള എൻ.ജി.ഒ യൂണിയൻ ഇ.പത്മനാഭൻ അനുസ്മരണം നടത്തി

സർവീസ് സംഘടനാ നേതാവ് ട്രേഡ് യൂണിയനിസ്റ്റ്, നിയമസഭാംഗം, പൊതു പ്രവർത്തകൻ, എന്നീ നിലകളകളിൽ വ്യക്തി മുദ്രപതിപ്പിച്ച ഇ.പത്മനാഭൻ്റെ 34 -ാമത് ഓർമ്മദിനത്തിൽ കേരള എൻ.ജി.ഒ യൂണിയൻ ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി, അനുസ്മരണ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. കേരള എൻ.ജി.ഒ യൂണിയൻ്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനും ദീർഘകാലം സംഘടനയെ നയിച്ച ആളുമാണ് ഇ.പത്മനാഭൻ. 1965 ൽ യൂണിയൻ്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഇ.പി 17 വർഷം ജനറൽ സെക്രട്ടറിയായും പ്രസിഡൻ്റായും സംഘടനയെ നയിച്ചു. സർക്കാർ ജീവനക്കാർക്ക് […]