പ്രോസസ് സർവർമാരുടെ തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിയ്ക്കണം

കോടതികളിലെ പ്രോസസ് സർവർമാരുടെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള നീക്കത്തിനെതിരേ എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ കോടതികൾക്ക് മുന്നിൽ പ്രകടനം നടത്തി. കോടതി ജീവനക്കാരിൽ 50 % വരുന്ന ഗ്രൂപ്പ് ഡി വിഭാഗം ജീവനക്കാരുടെ പരിമിതമായ പ്രമോഷൻ പോസ്റ്റുകളിൽ ഒന്നായ പ്രോസസ് സർവർ തസ്തിക ഇല്ലാതാകുന്നതോടെ പ്രമോഷൻ സാദ്ധ്യത വീണ്ടും കുറയും. യാതൊരു ശാസ്ത്രീയ പഠനവും നടത്താതെ തന്നെ പ്രോസസ്സർവർമാരുടെ ജോലിഭാരം കുറഞ്ഞു എന്ന കാരണം പറഞ്ഞാണ് തസ്തികകൾ വെട്ടിക്കുറയ്ക്കുന്നത്. കോടതി ഹാളിൽ വിചാരണയ്ക്ക് ബഞ്ച് ക്ലർക്കിനേ സഹായിക്കുക , […]
ഉപഡയറക്ടർ ഓഫീസിന് മുന്നിൽ പ്രകടനം നടത്തിയ

സമഗ്രശിക്ഷാ കേരളയിലെ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് പുറത്ത് നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നടത്തിയ നിയമനം എൻ.ജി.ഒ. യൂണിയനും KGOAയും നടത്തിവന്ന അനിശ്ചിതകാല പ്രക്ഷോഭത്തെ തുടർന്ന് പിൻവലിച്ചു. ഇതിനോടനുബന്ധിച്ച് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം ജില്ലാ സെക്രട്ടറി സ. ആർ.പ്രവീൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജി.ശ്രീരാജ്, ജില്ലാ കമ്മിറ്റിയംഗം സി.എൽ.ശിവദാസ്, ഏരിയ പ്രസിഡൻ്റ് അനൂപ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന ജീവനക്കാരുടെ ഉജ്ജ്വലമാർച്ച്- കേരളത്തേ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക – കേരള എൻ.ജി.ഒ യൂണിയൻ

കേരളത്തിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളേ തകർക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഡൽഹിയിൽ ധർണ്ണ നടത്തി.സുപ്രിം കോടതിൽ കേരളം കേസ് നൽകി എന്നിട്ടും സംസ്ഥാനത്തിന് അർഹമായ വിഹിതം നൽകുവാൻ കേന്ദ്രം തയ്യാറാവുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സംസ്ഥാനം കേന്ദ്ര ബഡ്ജറ്റിൽ 24000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടു അതും അംഗീകരിയ്ക്കുവാൻ കേന്ദ്ര ധനമന്ത്രി തയ്യാറായില്ല. കേന്ദ്രം പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു എങ്കിലും അത് പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പരിഷ്കരിച്ച […]
എഫ് .എസ് .ഇ .ടി .ഒ പ്രതിഷേധ കൂട്ടായ്മ നടത്തി

കൽക്കട്ടയിലെ യുവഡോക്ടറുടെയും ഉത്തരാഖണ്ഡിലെ നേഴ്സിങ് ഓഫീസറുടെയും കൊലപാതകത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഈ.ടി.ഒ യുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.പത്തനംതിട്ട ടൗണിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ബിന്ദു ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡൻറ് ബിനു ജേക്കബ് നൈനാൻ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി ദീപാജയപ്രകാശ് എന്നിവർ അഭിവാദ്യം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി […]
സഹകരണ വകുപ്പ് ജീവനക്കാരുടെ വീടുകളിലേക്കുള്ള അക്രമ സമരങ്ങൾ അവസാനിപ്പിക്കുക

തുമ്പമൺ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ സഹകരണ വകുപ്പ് ജീവനക്കാരുടെ വീടുകളിലേക്ക് അക്രമ സമരം നയിക്കുകയും ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. അടൂർ സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ കെ അനിലിന്റെ വീടിന് മുന്നിലേക്ക് മാർച്ച് നടത്തുകയും അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ഭീഷണിപെടുത്തുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു.ഔദ്യോഗിക കൃത്യനിർവഹണം സംബന്ധിച്ച് പരിശോധിക്കാൻ ഔദ്യോഗിക സംവിധാനങ്ങളും നിയമവ്യവസ്ഥയും ഉണ്ടെന്നിരിക്കെ നിയമം കയ്യിലെടുക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. സഹകരണ വകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തി […]
സൈനിക ക്ഷേമ വകുപ്പിനെ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം

കേന്ദ്രസർക്കാർ വകുപ്പിലെ കരാർ വത്കരണം അവസാനിപ്പിക്കുക, സൈനിക ക്ഷേമ വകുപ്പിൽ തസ്തിക ഇല്ലാതാക്കുന്നതും ജീവനക്കാരുടെ പ്രൊമോഷൻ തടസ്സപെടുത്തുന്നതുമായ കേന്ദ്ര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ഡയറക്ടറേറ്റ്,ജില്ലാ സൈനിക ഓഫീസുകളുടെ മുന്നിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.സൈനിക ക്ഷേമ വകുപ്പിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മാതൃകാപരമായ പ്രവർത്തനമാണ് കേരളം നടത്തുന്നത്. എന്നാൽ കേന്ദ്രസർക്കാർ നയങ്ങൾ വകുപ്പിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുകയാണ്. 1992ലെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്ത് സൈനിക വകുപ്പിലെ […]
കേരള എൻ.ജി.ഒ യൂണിയൻ പ്രകടനം നടത്തി

അച്ചടിവകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാർക്കും പെർഫോമൻസ് അലവൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ ഫോം സ്റ്റോറിന് മുന്നിൽ പ്രകടനം നടത്തി.1974 മുതൽ വകുപ്പിലെ ജീവനക്കാർക്ക് പെർഫോമൻസ് അലവൻസും 1994 മുതൽഎക്സ് ഗ്രേഷ്യ അലവൻസും നൽകിയിരുന്നു.1989 ലെ ഉത്തരവുപ്രകാരം പെർഫോമൻസ് അലവൻസ് അനുവദിക്കുന്നതിനുള്ള ചട്ടങ്ങൾ പുതുക്കി നിശ്ചയിക്കുകയും അതിൻറെ ഭാഗമായി എല്ലാ ജീവനക്കാർക്കും പെർഫോമൻസ് അലവൻസ് ലഭിക്കുകയും ചെയ്തു.എന്നാൽ 2023-24 വർഷം മുതൽ സാങ്കേതിക വിഭാഗം ജീവനക്കാർക്ക് മാത്രം പെർഫോമൻസ് അലവൻസ് […]
ജീവനക്കാരും അദ്ധ്യാപകരും ഐക്യദാർഢ്യ പ്രകടനം നടത്തി

ബീഹാർ,ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ജീവനക്കാരുടെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എഫ് എസ് ഇ ടി ഓ യുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.ബീഹാറിൽ നാഷണൽ ഹെൽത്ത് മിഷന്റെ ഭാഗമായി ജോലി ചെയ്യുന്ന 25000 കരാർ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുവാൻ സർക്കാർ തയ്യാറാവുന്നില്ല. വിദൂര ഗ്രാമ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മതിയായ യാത്രാ,സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ല.ശുദ്ധജലമടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ലഭ്യമാക്കുന്നതിനും ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുന്നതിനും സർക്കാർ തയ്യാറാവുന്നില്ല.ബീഹാറിലെ മെഡിക്കൽആൻഡ് […]
എഫ് .എസ് .ഇ .ടി .ഒ പ്രതിഷേധ കൂട്ടായ്മ നടത്തി

കൽക്കട്ടയിലെ യുവഡോക്ടറുടെയും ഉത്തരാഖണ്ഡിലെ നേഴ്സിങ് ഓഫീസറുടെയും കൊലപാതകത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഈ.ടി.ഒ യുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.പത്തനംതിട്ട ടൗണിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ബിന്ദു ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡൻറ് ബിനു ജേക്കബ് നൈനാൻ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി ദീപാജയപ്രകാശ് എന്നിവർ അഭിവാദ്യം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി […]
കേരള എൻ ജി ഒ യൂണിയൻ പ്രകടനം നടത്തി

ആരോഗ്യ വകുപ്പിൽ ജോലിഭാരത്തിനനുസരിച്ച് അറ്റൻഡൻ്റ്, നഴ്സിംഗ് അസിസ്റ്റൻറ് തസ്തിക സൃഷ്ടിക്കുക,ഒഴിഞ്ഞു കിടക്കുന്ന ഗ്രേഡ് 1,ഗ്രേഡ് 2 നേഴ്സിങ് അസിസ്റ്റൻറ് തസ്തികകളിൽ ഉടൻ പ്രമോഷൻ നടത്തുക, അന്തർജില്ലാ സ്ഥലംമാറ്റത്തിലെ തടസ്സങ്ങൾ ഒഴിവാക്കുക. യൂണിഫോം അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള എൻ ജി ഒ യൂണിയൻറെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് ആശുപത്രികൾക്കു മുമ്പിൽ പ്രകടനം നടത്തി. പത്തനംതിട്ട ഡി എം ഒ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് […]