Kerala NGO Union

അഖിലേന്ത്യാ അവകാശദിനം- ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍  പ്രകടനം നടത്തി- എഫ്.എസ്.ഇ.ടി.ഒ

കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ അദ്ധ്യാപകരും ജീവനക്കാരും ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തില്‍  അഖിലേന്ത്യാ അവകാശദിനം ആചരിച്ചു. പിഎഫ്ആര്‍ഡി എ നിയമം പിന്‍വലിക്കുക, നിര്‍വ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക, കരാര്‍-പുറംകരാര്‍ നിയമനം അവസാനിപ്പിക്കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണവും സേവനമേഖലാ പിന്‍മാറ്റവും അവസാനിപ്പിക്കുക, ദേശീയ ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക, വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, ജീവനക്കാര്‍ക്ക് ട്രേഡ് യൂണിയന്‍-ജനാധിപത്യ അവകാശങ്ങള്‍  ഉറപ്പുവരുത്തുക, ഭരണഘടനയുടെ 310, 311(2) […]

എന്‍. ജി. ഒ. യൂണിയന്‍ രക്തദാനം നടത്തി

കോവിഡ് 19 ലോകമാകെ പടര്‍ന്ന് പിടിക്കുകയാണ്. നാളിതുവരെ 36 ലക്ഷം രോഗബാധിതരും 2.5 ലക്ഷം മരണവും സംഭവിച്ചു. ഇന്ത്യയിലും ഈ മഹാമാരി നാശം വിതയ്ക്കുകയാണ്. കേരളത്തില്‍ കോവിഡ് 19 രോഗബാധയുണ്ടായ നാള്‍ മുതല്‍ ഏറെ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നത്. വികസിത രാഷ്ട്രങ്ങള്‍പോലും ഈ മഹാമാരിയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ വിദഗ്ധ ചികിത്സയും പരിചരണവും നല്‍കി രോഗബാധിതരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നും, സമ്പര്‍ക്ക പരിശോധന, രോഗ പരിശോധന തുടങ്ങി […]

കോവിഡ് 19 പ്രതിരോധം പത്തനംതിട്ട

  കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ കേരള എന്‍.ജി.ഒ.യൂണിയന്‍ നേതൃത്വത്തില്‍ എറ്റെടുത്തു. ഹാന്‍ഡ് വാഷ്, സോപ്പ്, യൂണിയന്‍   നേതൃത്വത്തില്‍ തയ്യാറാക്കിയ സാനിറ്റൈസര്‍ എന്നിവ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തു. കൊറോണയെ ഒറ്റക്കെട്ടായി കരുതലോടെ നേരിടുന്നതിന് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ജീവനക്കര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കി. വൈറസിന്‍റെ സമൂഹവ്യാപനം തടയുന്നതിന് ഹാന്‍ഡ് വാഷ് കിയോസ്കുകള്‍, സാനിറ്റൈസര്‍  കിയോസ്കുകള്‍ എന്നിവ സ്ഥാപിച്ചു. റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ രാജു ഏബ്രഹാം എം.എല്‍.എ., കോന്നി മിനി  സിവില്‍ സ്റ്റേഷനില്‍ കെ.യു.ജെനീഷ് കുമാര്‍ എം.എല്‍.എ. തിരുവല്ലയില്‍ മാത്യു ടി. തോമസ് […]

പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, ജീവനക്കാരുടെ ഉജ്ജ്വല ജില്ലാ മാർച്ച് പത്തനംതിട്ടയിൽ

  പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക,  എല്ലാ ജീവനക്കാർക്കും  നിർവചിക്കപ്പെട്ട പെൻഷൻ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന പൊതു മേഖലാ ജീവനക്കാരുടെ യും അധ്യാപകരുടെയും സംയുക്താഭിമുഖ്യത്തിൽ കേന്ദ്ര ഗവണ്മെന്റ് ഓഫീസുകൾക്ക് മുന്നിലേയ്ക്കും മാർച്ചും ധർണയും നടത്തി. എഫ് എസ് ഇ ടി ഓ,  കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ,  കെ എസ് ഇ ബി ഓ എ, കെ എസ് ഇ ബി ഡബ്ല്യു എ, കെ എസ് ആർ […]

കേരള എന്‍ ജി ഒ യൂണിയ‍ന്‍ 37-ാമത് ജില്ലാ സമ്മേളനത്തിന്  ജില്ലാ പ്രസിഡന്‍റ് എ ഫിറോസ് പതാകയുയര്‍ത്തി

കേരള എന്‍ ജി ഒ യൂണിയ‍ന്‍ 37-ാമത് ജില്ലാ സമ്മേളനത്തിന് ഇന്നലെ രാവിലെ 9.30 ന്   ജില്ലാ പ്രസിഡന്‍റ് എ ഫിറോസ് പതാകയുയര്‍ത്തി  തുടക്കം കുറിച്ചു. ഡോ. എ സമ്പത്ത്(എക്സ് എം. പി ) സമ്മേളനം ഉദ്ഘാടനം ചെയ്തു. FSETO ജില്ലാ പ്രസിഡന്‍റ് സി റ്റി വിജയാനന്ദ‍ന്‍ , കോണ്‍ഫെഡറേഷ‍ന്‍ ഓഫ് സെന്‍ട്ര‍ല്‍ ഗവ. എംപ്ലോയീസ് & വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി ഷാജി പി മാത്യു എന്നിവ‍ര്‍ അഭിവാദ്യം ചെയ്തു. ജില്ലാ ജോയിന്‍റ് സെക്രട്ടറി മാത്യു എം അലക്സ് കൃതജ്ഞത രേഖപ്പെടുത്തി. ജില്ലാ […]

കെ എ എസ് പരിശീലനം ഉദ്ഘാടനം

കേരള എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി  സംഘടിപ്പിച്ച  പരിശീലന പരിപാടിയുടെ  ഉദ്ഘാടനം  പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് നിർവഹിച്ചു .  യൂണിയൻ   ജില്ലാ പ്രസിഡന്റ് എ ഫിറോസ് അധ്യക്ഷനായി.  ഡപ്യൂട്ടി കളക്ടർ എസ് ശിവപ്രസാദ് , യൂണിയൻ  സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ് സുശീല,  ജില്ലാ സെക്രട്ടറി സി വി സുരേഷ് കുമാർ,  എസ് ബിനു തുടങ്ങിയവർ സംസാരിച്ചു […]

എൻ ജി ഒ യൂണിയൻ പ്രകടനം

                         കേരളത്തിൽ ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പാണ് റവന്യൂ വകുപ്പ്. റവന്യു ഭരണത്തിന്‍റെ അടിസ്ഥാന യൂണിറ്റുകൾ എന്ന നിലയിൽ സുപ്രധാന ഉത്തരവാദിത്തങ്ങളാണ് വില്ലേജ് ഓഫീസുകളിൽ നിർവ്വഹിക്കപ്പെടുന്നത്.    വില്ലേജ് ഓഫീസുകളിൽ നിന്നും കാര്യക്ഷമമായ സേവനം ലഭിക്കു ക്കുന്നതിന് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വിഭാഗം ജീവനക്കാർ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് […]

ജീവനക്കാരുടെ ജില്ലാ കലോത്സവം

കേരള എൻ ജി യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കലാകായിക വിഭാഗമായ പ്രോഗ്രസ്സീവ് ആർട്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാർക്കായി  സംഘടിപ്പിച്ച  “സർഗോത്സവ് 2019” കലാമത്സരത്തിൽ  സിവിൽ  സ്റ്റേഷൻ ഏരിയ ജേതാക്കളായി. അടൂർ ഏരിയാ രണ്ടും   കോന്നി ഏരിയാ മൂന്നും  സ്ഥാനങ്ങൾ നേടി. പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന  ജില്ലാതല  മത്സരം സംസ്ഥാന നാടക അവാർഡ് ജേതാവ് തോമ്പിൽ രാജശേഖരൻ ഉദ്ഘാടനം ചെയ്തു . എൻ. ജി.ഒ. യൂണിയൻ  ജില്ലാ  പ്രസിഡന്റ്  എ. ഫിറോസ്  […]

പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ കൂട്ടധർണ കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാർ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ കൂട്ടധർണ കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വാമദേവൻ, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എ ഫിറോസ്,എഫ് എസ് ഇ ടി ഓ ജില്ലാ പ്രസിഡന്റ് സി.ടി വിജയാനന്ദൻ, കെ ജി ഓ ഏ ജില്ലാ സെക്രട്ടറി പി സനൽകുമാർ, എൻ ജി […]

ജനുവരി 8, ദേശീയ പണിമുടക്ക് നോട്ടീസ് നല്കി 20.12.2019

  പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, എല്ലാവർക്കും നിർവചിക്കപ്പെട്ട പെൻഷൻ ഉറപ്പു വരുത്തുക,  കരാർ – കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക,  കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും 2020 ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ അണിനിരക്കുകയാണ്.പണിമുടക്കിന്റെ മുന്നോടിയായി .ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് & ടീച്ചേഴ്സ് നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തുകയും തുടർന്ന്  പത്തനംതിട്ട ജില്ലാ കളക്ടർക്കും വിവിധ തഹസിൽദാർമാർക്കും  പണി […]