Kerala NGO Union

സര്‍ഗോത്സവ് 2022

    സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍ഗവാസനകള്‍ക്കിടം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജില്ലാ കലോത്സവം ‘സര്‍ഗോത്സവ് 2022’ പൂര്‍ത്തിയായി.  കേരള എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ കലാസമിതിയായ പ്രോഗ്രസീവ് ആര്‍ട്സിന്റെ നേതൃത്വത്തിലാണ് കലോത്സവം സംഘടിപ്പിച്ചത്.   പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയം, വൈ.എം.സി.എ. ഹാള്‍ എന്നിവിടങ്ങളിലെ അഞ്ച് വേദികളിലായിട്ടായിരുന്നു മത്സരങ്ങള്‍. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ.. സുധീഷ് വെണ്‍പാല കലോത്സവം ഉദ്ഘാടനം ചെയ്തു.  എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് എസ്.ബിനു അധ്യക്ഷനായി.  സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി.സുരേഷ് […]

തപാൽ ഓഫീസുകൾക്ക് മുൻപിൽ പ്രകടനം നടത്തി .

ഇന്ത്യൻ തപാൽ മേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുന്നു.മുൻ ക്യാബിനറ്റ് സെക്രട്ടറി ടി എൻ ആർ സുബ്രഹ്മണ്യം ചെയർമാനായ ടാസ്ക് ഫോഴ്സ് കമ്മിറ്റി തപാൽ വകുപ്പിനെ 6 പ്രത്യേക യൂണിറ്റുകൾ ആക്കി മാറ്റാനും ആദ്യത്തെ അഞ്ച് യൂണിറ്റുകളെ പ്രത്യേക കമ്പനികൾ ആക്കി മാറ്റാനും ശുപാർശ ചെയ്തിരുന്നു. തപാൽ ബാങ്കിങ്, ഇൻഷുറൻസ്, പാർസൽ ആൻഡ് പാക്കറ്റ്,സർക്കാർ സേവന വിതരണം, സ്വകാര്യ സംരംഭകരുടെ സേവന വിതരണം എന്നിവയാണ് കമ്പനിയാക്കാൻ നിർദ്ദേശിക്കപ്പെട്ടത്. തപാൽ വകുപ്പിന്റെ പ്രധാന വരുമാന സ്രോതസ്സാണ് […]

ജി.എസ്‌.ടി വകുപ്പ് പുന സംഘടന – ഇതാണ് നാം നെഞ്ചെറ്റുന്ന നമ്മെ ചേര്‍ത്തു പിടിക്കുന്ന കേരള ബദല്‍

ജി.എസ്‌.ടി വകുപ്പ് പുന സംഘടന സിവില്‍ സര്‍വീസിനെ  ശക്തിപ്പെടുത്തുന്ന തീരുമാനം നമുക്ക് ചുറ്റും രാജ്യത്തെയെല്ലായിടത്തും തസ്തിക വെട്ടിക്കുറക്കല്‍, നിയമന നിരോധനം, കരാര്‍ നിയമനം എന്നിവ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരാടിസ്ഥാനത്തില്‍ നടപ്പിലാക്കുമ്പോള്‍ ഇവിടെ ഈ കൊച്ചു കേരളം സിവില്‍ സര്‍വീസില്‍ ഒരു ജനപക്ഷ ബദല്‍ സൃഷ്ടിക്കുകയാണ്. രാജ്യത്തെ നികുതികളെല്ലാംകൈപ്പിടിയിലൊതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2017 ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കിയ GST സാധാരണ ജനങ്ങളെയും രാജ്യത്തെയും വിവിധ സംസ്ഥാന സിവില്‍ സര്‍വീസില്‍ സര്‍വീസിനെയും സാരമായി ബാധിച്ചു. കേരളത്തില്‍ വാണിജ്യ […]

വിലക്കയറ്റം രൂക്ഷമാക്കുന്ന ജിഎസ്ടി കൊള്ള അവസാനിപ്പിക്കുക

രാജ്യത്ത് നിലനിൽക്കുന്ന അതിരൂക്ഷമായ വിലക്കയറ്റത്തിന് ആക്കം വർദ്ധിപ്പിച്ചുകൊണ്ട് നിത്യോപയോഗ സാധനങ്ങൾക്കു മേൽ ചുമത്തിയ ജി.എസ്.ടി നികുതി പ്രാബല്യത്തിൽ വന്നു. ജൂൺ മാസം ചേർന്ന ജി എസ് ടി കൗൺസിൽ ആണ് ഇത്തരത്തിൽ 5, 12, 18 സ്ലാബുകളിലായി നിരക്ക് ഉയർത്താൻ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി അരി, ഗോതമ്പ്, പാൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കടക്കം വലിയ തോതിൽ വില വർധിക്കുകയാണ്. സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികൾ സ്വീകരിക്കുന്ന അതേ കേന്ദ്ര സർക്കാർ തന്നെയാണ് സമ്പന്ന വർഗ്ഗത്തെ സഹായിക്കുന്നതിനു വേണ്ടി […]

കലാ- കായിക വിഭാഗമായ പ്രോഗ്രസീവ് ആർട്ട്സിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജില്ലാതല ചെസ് കാരംസ് മത്സരം നടത്തി

ചെസ്-കാരംസ് മത്സരം നടത്തി.കേരള എൻ ജി ഒ യൂണിയൻ  പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കലാ- കായിക വിഭാഗമായ പ്രോഗ്രസീവ് ആർട്ട്സിന്റെ  നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജില്ലാതല ചെസ് കാരംസ് മത്സരം നടത്തി. മത്സരങ്ങൾ സ്പോർട്ട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് S. ബിനു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ് കുമാർ . ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാസെക്രട്ടറി കെ.പി. പ്രസന്നകുമാർ , മാത്യു […]

ജനപക്ഷ സിവിൽ സർവ്വീസിനായി സർക്കാർ ജീവനക്കാർ അവധി ദിനത്തിലും സ്വയം സന്നദ്ധരായി

കോവിഡ് കാല നിയന്ത്രണങ്ങൾ മൂലം സർക്കാർ ഓഫീസുകളിൽ കുടിശ്ശികയായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന്റെ ഭാഗമായി 2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നടക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞം വിജയപ്പിക്കുന്നതിന് ഏവരും മുന്നോട്ടു വന്നിരിക്കുന്നു.പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്തിന് പുറമേയും അവധി ദിനങ്ങളിലും അധിക ജോലി ചെയ്ത് ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കാൻ ജീവനക്കാർ തയ്യാറായത് അഭിനന്ദനാർഹമാണ്.  ഫയൽ കുടിശ്ശിക കണക്കെടുപ്പിന് ശേഷമുള്ള ആദ്യ അവധി ദിനമായ ജൂലൈ മൂന്ന് ഞായറാഴ്ച  ജോലിക്ക് ഹാജരായി കുടിശിക […]

FSETO നേതൃത്വത്തിൽ ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി

സംസ്ഥാന സര്‍ക്കാരിനു കീഴിലെ അഞ്ച് വകുപ്പുകള്‍ സംയോജിപ്പിച്ച് തദ്ദേശ പൊതുസര്‍വീസ് യാഥാര്‍ത്ഥ്യമാക്കി വിശേഷാല്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രകടനം നടത്തി. സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തിയും ഓരോ വകുപ്പിലെയും ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വവും സ്ഥാനക്കയറ്റ സാദ്ധ്യതയും ഉറപ്പുവരുത്തിയുമാണ് പൊതുസര്‍വീസ് യാഥാര്‍ത്ഥ്യമാക്കിയത്.പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം  സി.വി.സുരേഷ് കുമാര്‍  ഉദ്ഘാടനം ചെയ്തു, എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി ഡി […]

മുഖ്യമന്ത്രിക്കെതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിക്കുക* *എഫ്.എസ്.ടി.ഒ.*

കേരളത്തിൻ്റ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ചുണ്ടായ അതിക്രമത്തിൽ എഫ്.എസ്.ഇ.ടി.ഒ. ശക്തമായി പ്രതിഷേധിച്ചു.കുറച്ചുനാളായി കേരളത്തിൽ പ്രതിപക്ഷത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അനാവശ്യവും ജനാധിപത്യവിരുദ്ധവുമായ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സിവിൽ സർവീസിനെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തു കൊണ്ട് കേരളത്തിൽ ജനപക്ഷ വികസന നയം നടപ്പിലാക്കുന്ന സർക്കാരിനെതിരെയും അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്കെതിരെയും വ്യാജ പ്രചരണങ്ങൾ നടത്തി അക്രമസമരം അഴിച്ചു വിടാനുള്ള നീക്കം അപലപനീയമാണ്.ഇത് കേരളത്തിൻ്റെ വികസന മുന്നേറ്റത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗമാണ്. .പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് മാതൃകാനടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ഒരു അധ്യാപകൻ തന്നെ അക്രമത്തിന് […]

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് എന്‍.ജി.ഒ. യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.: ഓമല്ലൂർ ശങ്കരന്‍ ആദ്യ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് എന്‍.ജി.ഒ. യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഔഷധസസ്യത്തോട്ടം നിർമ്മിച്ചു. ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ വള്ളംകുളം നന്നൂർ ഗവണ്മെന്റ്‍ ആയുർവേദ ഡിസ്‍പെന്‍സറിയോട് ചേർന്നുള്ള സ്ഥലത്താണ് അപൂർവ്വ ഇനങ്ങള്‍ ഉള്‍പ്പെടെയുള്ള ഔഷധത്തൈകളാണ് നട്ടത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.: ഓമല്ലൂർ ശങ്കരന്‍ ആദ്യ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ പ്രസിഡന്റ് എസ്.ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി.സുഗതന്‍ സ്വാഗതം പറഞ്ഞു. ഇരവിപേരൂർ ഗ്രാമ […]

സംസ്ഥാന ജീവനക്കാരുടെ ഉജ്ജ്വല മാര്‍ച്ച്

കേരള എന്‍.ജി.ഒ. യൂണിയന്‍റെ നേതൃത്വത്തില്‍ കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക. കേരള സർക്കാരി ന്‍റെ    ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, P.F.R.D.A. നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, വർഗ്ഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ജീവനക്കാർ  പത്തനംതിട്ടയിൽ മാർച്ചും ധർണയും നടത്തി.പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് […]