റവന്യു വകുപ്പിൽ   പൊതു സ്ഥലം മാറ്റം നടപ്പിലാക്കുക

  റവന്യു വകുപ്പിൽ   പൊതു സ്ഥലം മാറ്റം നടപ്പിലാക്കുക പൊതു സ്ഥലം മാറ്റം നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് കൊണ്ട്   റവന്യു                    കമ്മീഷണറേറ്റിന് മുന്നിലും   കലക്ട്രേറ്റിന് മുന്നിലും  എൻ.ജി.ഒ യൂണിയന്റെ നേത്യത്വത്തിൽ  കൂട്ട ധർണ്ണ നടത്തി. സംസ്ഥാന ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് അഞ്ചു വർഷം പിന്നിട്ടിട്ടും റവന്യൂ വകുപ്പിൽസ്ഥലംമാറ്റം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ  കൂട്ട ധർണ്ണ […]

58-ാം സംസ്ഥാന സമ്മേളനം – ആലോചനായോഗം

കേരള എൻ.ജി.ഒ യൂണിയൻ 58-ാം സംസ്ഥാന സമ്മേളനം 2022 ഏപ്രിൽ 2,3 തീയതികളിൽ തിരുവനന്തപുരം എ.കെ.ജി ഹാളിൽ വെച്ച് ചേരുകയാണ്. സമ്മേളനത്തിൻറെ വിജയകരമായ നടത്തിപ്പിന് വേണ്ടി 2022 മാർച്ച് 14  വൈകുന്നേരം കെ.എസ്.ടി.എ ഹാളിൽ വെച്ച് ആലോചന യോഗം ചേർന്നു. യോഗം സ: ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സ. ജയൻ ബാബു, കർഷകസംഘം ജില്ലാ സെക്രട്ടറി  കെ.സി വിക്രമൻ , എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന പ്രസിഡന്റ് സ: എൻ.ടി.ശിവരാജൻ എന്നിവർ സംസാരിച്ചു. […]

ജനപക്ഷ ബജറ്റിന് അഭിവാദ്യം

ജനപക്ഷ ബജറ്റിനെ അഭിവാദ്യം ചെയ്ത്  ജീവനക്കാരും, അധ്യാപകരും  പ്രകടനം നടത്തി.                     സാമ്പത്തിക വളർച്ചയ്ക്കും, അടിസ്ഥാനസൗകര്യ വികസനത്തിനും ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ വർദ്ധിപ്പിക്കൽ, ഭക്ഷ്യസുരക്ഷ, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, അധികാരവികേന്ദ്രീകരണം തുടങ്ങിയവയ്ക്ക് ബജറ്റിൽ  പ്രാധാന്യം നൽകിയിട്ടുണ്ട്. വിജ്ഞാന മേഖലയെ ഉത്പാദന രംഗവുമായി ബന്ധപ്പെടുത്തുന്നതിന് വ്യക്തമായ നിർദേശങ്ങൾ ബജറ്റിലുണ്ട്.            ജനക്ഷേമ ബജറ്റിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് എഫ്എസ്ഇടിഒ യുടെ ആഭിമുഖ്യത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. സെക്രട്ടറിയേറ്റിനു […]

വനിതാ ദിനം – സ്ത്രീകൾ കൂടുതൽ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കണം – ജെ.മേഴ്സിക്കുട്ടി അമ്മ

സ്ത്രീകൾ കൂടുതൽ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കണം – ജെ.മേഴ്സിക്കുട്ടി അമ്മ                  സാർവ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് എഫ്.എസ്.ഇ.ടി.ഒ യുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. “അണിചേരാം സ്ത്രീപക്ഷ നവകേരളത്തിനായി” എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. ലിംഗസമത്വം കൈവരിക്കുന്നതിന് സ്ത്രീകൾ കൂടുതൽ സാമുഹിക ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ജെ.മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. എല്ലാ മതങ്ങളും സ്ത്രീകളെ രണ്ടാം തരക്കാരായി കണക്കാക്കുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ അന്ധ വിശ്വാസങ്ങളെയും,അനാചാരങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിന് […]

തിരുവനന്തപുരം നോര്‍ത്ത് ഏരിയ കമ്മിറ്റികള്‍

വികാസ് ഭവന്‍ പട്ടം പുത്തന്‍ചന്ത ഡി എച്ച് എസ്  ഫോര്‍ട്ട്‌ വഞ്ചിയൂര്‍ മെഡിക്കല്‍ കോളേജ് ഡി എം ഇ കഴക്കൂട്ടം ആറ്റിങ്ങല്‍ ചിറയിന്‍കീഴ് വര്‍ക്കല

കെ.പി.എ.സി ലളിതയെ  അനുസ്മരിച്ചു

കെ.പി.എ.സി ലളിതയെ   എൻ.ജി.ഒ യൂണിയൻ അനുസ്മരിച്ചു അന്തരിച്ച പ്രമുഖ അഭിനയത്രി ശ്രീമതി കെ.പി.എ.സി ലളിതയെ എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലയുടെ കലാ സാംസ്കാരിക വിഭാഗമായ സംഘ സംസ്കാര അനുസ്മരിച്ചു.  മുൻ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.എം.എ.ബേബി അനുസ്മരണ പ്രഭാഷണം നടത്തി. കലയോടൊപ്പം സമൂഹത്തോടും  പ്രതിബദ്ധ്തയുള്ള  കലാകാരിയാരുന്നു ലളിതയെന്ന്  പ്രഭാഷണത്തിൽ അനുസ്മരിച്ചു.യോഗത്തിൽ സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ് സംസാരിച്ചു.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.പി.സുനിൽകുമാർ പങ്കെടുത്തു. ജില്ലാ പ്രസിഡൻ്റ് കെ.എം.സക്കീർ അദ്ധ്യക്ഷനായി ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ് […]

ഞങ്ങളും കൃഷിയിലേക്ക് – ജൈവകൃഷിയുടെ ഉദ്ഘാടനം, തരിശുനിലം കൃഷി യോഗ്യമാക്കി വിളയിച്ച കുത്തരിയുടെ വിതരണം

“” എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജൈവകൃഷി ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ് കുമാറും ഒറ്റൂർ ശ്രീനാരായണപുരം ഏലയിൽ തരിശുനിലം കൃഷി യോഗ്യമാക്കി വിളയിച്ച കുത്തരിയുടെ വിതരണവും യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാറും നിർവഹിച്ചു   “ഞങ്ങളും കൃഷിയിലേക്ക്” എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജൈവകൃഷി ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ് കുമാറും   ഒറ്റൂർ ശ്രീനാരായണപുരം ഏലയിൽ തരിശുനിലം കൃഷി യോഗ്യമാക്കി വിളയിച്ച കുത്തരിയുടെ വിതരണവും യൂണിയൻ ജനറൽ സെക്രട്ടറി എം […]

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നിൽ കൂട്ടധർണ നടത്തി 

മെഡിക്കൽ കോളജുകളിലെ മുഴുവൻ ജീവനക്കാരുടെയും ആഗിരണ പ്രക്രിയ പൂർത്തിയാക്കുക എന്നാവശ്യപെട്ട് മെഡിക്കൽവിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നിൽ എൻ.ജി.ഒ യൂണിയൻ കൂട്ടധർണ നടത്തി    സംസ്ഥാന സർക്കാർ പൊതുജനാരോഗ്യ രംഗത്ത് ലോകമാകെ ശ്രദ്ധ നേടിയ നേട്ടങ്ങൾ കൈവരിച്ചു മുന്നോട്ടു പോകുന്നു. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ‘ജീവനക്കാരുടെ ചില വിഷയങ്ങൾക്കൂടി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്.എറണാകുളം, കണ്ണൂർ മെഡിക്കൽ കോളജുകളിലെ മുഴുവൻ ജീവനക്കാരുടെയും ആഗിരണ പ്രക്രിയ പൂർത്തിയാക്കുക: ഡി.എം. ഇ യിലും സർക്കാർ തലത്തിലും പ്രത്യേക സെൽ ആരംഭിക്കുക, എറണാകുളം ഗവ. മെഡിക്കൽ […]

ഐ. ടി. ഐ കളിൽ പുതിയ ട്രേഡും തസ്തികയും സൃഷ്ടിച്ചതിൽ ആഹ്ലാദ പ്രകടനം

ഐ. ടി. ഐ കളിൽ പുതിയ ട്രേഡും തസ്തികയും സൃഷ്ടിച്ചതിൽ എൻ ജി ഒ യൂണിയൻ ആഹ്ലാദ പ്രകടനം നടത്തി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കൊട്ടാരക്കര, മയ്യനാട്, ആറ്റിങ്ങല്‍, ചാത്തന്നൂര്‍ എന്നീ സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ രണ്ട് യൂണിറ്റുകള്‍ വീതമുള്ള ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡ് ആരംഭിക്കുന്നതിന് തീരുമാനമെടുത്തു. അതിൻ്റെ ഭാഗമായി 8 ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകള്‍ അനുവദിച്ചു. തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് ഐ.ടി.ഐകൾക്ക് മുന്നിൽ പ്രകടനം നടത്തി. ഐ ടി.ഐ ഡയറക്ടറേറ്റിൽ നടന്ന […]

കേന്ദ്ര ജനദ്രോഹ ബജറ്റിനെതിരെ സായാഹ്ന ധർണ്ണ നടത്തി

കേന്ദ്ര ജനദ്രോഹ ബജറ്റിനെതിരെ എഫ് എസ് ഇ ടി ഒ സായാഹ്ന ധർണ്ണ നടത്തി           ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്‌.ഇ.ടി.ഒ  യുടെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്തി. കഴക്കൂട്ടത്ത് മേഖലയിൽ നടന്ന ധർണ്ണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ്  ഉദ്ഘാടനം ചെയ്തു സംസാരിച്ചു.