തിരുവനന്തപുരം സൗത്ത് ഭാരവാഹികള്‍
പ്രസിഡൻറ്: എം.സുരേഷ്ബാബു < സെക്രട്ടറി : എസ്. സജീവ് കുമാർ വൈസ് പ്രസിഡന്റുമാർ എം. സുരേഷ്ബാബു (1) എം.ജെ.ഷീജ ജോയിന്റ് സെക്രട്ടറിമാർ (1) ജി. ഉല്ലാസ് കുമാർ ട്രഷറർ (2) കെ.ആർ. സുഭാഷ് ഷിനുറോബർട്ട് സെക്രട്ടറിയേറ്റംഗങ്ങൾ 1. കെ.വി. സുഗതൻ 2. കെ.ആർ. സന്തോഷ് 3. ആർ. വി. രമ്യ 4. എ.ബി.വിജയകുമാർ 5. വി.ആർ. രഞ്ജിനി 6. പി.എം. സജിലാൽ 7. ബി. സുരേഷ്‌കുമാർ 8. എ. അശോക് 9. എം. […]
36-ാം ജില്ലാ സമ്മേളനം
എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം 2023 മാർച്ച് 11, 12 തിയതികളിലായി കാട്ടാക്കട രാജശ്രീ ആഡിറ്റോറിയത്തിൽ നടന്നു.സി.ഐ.റ്റി.യു ജില്ലാ സെക്രട്ടറി സ: കെ.എസ്.സുനിൽ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സ: എസ്.സജീവ് കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറിയേറ്റംഗം സ: കെ.കെ.സുനിൽകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ സ: ഷിനു റോബർട്ട് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സുഹൃത് സമ്മേളനം CITU സംസ്ഥാന സെക്രട്ടറി പി.പി പ്രേമ ഉത്ഘാടനം […]
വർത്തമാനകാല ഇന്ത്യ; ബദലുയർത്തുന്ന കേരളം | പ്രഭാഷണം
കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയുടെ 36-ാം വാർഷികസമ്മേളനത്തിനു മുന്നോടിയായി “വർത്തമാനകാല ഇന്ത്യ – ബദലുയർത്തുന്ന കേരളം” എന്ന വിഷയത്തെ അധികരിച്ച് കാട്ടാക്കട ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് ബി.അനിൽകുമാർ അഭിവാദ്യ പ്രസംഗം നടത്തി. ജില്ലാ പ്രസിഡൻ്റ് സ: എം.സുരേഷ് ബാബു അദ്ധ്യക്ഷനായ യോഗത്തിന് ജില്ലാ സെക്രട്ടറി സ: എസ്.സജീവ് കുമാർ സ്വാഗതവും ജില്ലാ ട്രഷറർ സ: […]
ഏരിയാ സമ്മേളനങ്ങൾ പൂർത്തിയായി
എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ 11 ഏരിയ സമ്മേളനങ്ങളും പൂർത്തിയായി. ജീവനക്കാരുടെ വമ്പിച്ച പങ്കാളിത്തമാണ് എല്ലാ സമ്മേളനങ്ങളിലും ദൃശ്യമായത്. ഇത്തവണ പൊതു അവധി ദിനങ്ങളിൽ 5 ഏരിയകളുടെ സമ്മേളനങ്ങൾ നടന്നു. അതിശയപ്പെടുത്തുന്ന പങ്കാളിത്തമാണ് 5 ലും ഉണ്ടായത്.
രാജ്ഭവൻ മാർച്ചിൻ്റെ ഭാഗമായുള്ള “ജില്ലാ കൺവെൻഷൻ” -FSETO
“ജില്ലാ കൺവെൻഷൻ” ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ രാജ്ഭവനിലേയ്ക്ക് മാർച്ച് ഡിസംബർ 20 ന് നടക്കുകയാണ് . രാജ്ഭവൻ മാർച്ചിൻ്റെ ഭാഗമായുള്ള “ജില്ലാ കൺവെൻഷൻ” FSETO സംസ്ഥാന ജനറൽ സെക്രട്ടറി സ.എം.എ.അജിത് കുമാർ BTR ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കെജിഒഎ സംസ്ഥാന സെക്രട്ടറി സ.എം.ഷാജഹാൻ, മറ്റു ഘടക സംഘടനാ നേതാക്കന്മാർ പങ്കെടുത്തു സംസാരിച്ചു.
ലഹരിക്കെതിരെ ഗോൾ നിറയ്ക്കൽ: പെനാൽറ്റി ഷൂട്ടൗട്ട്
ഖത്തർ ലോകകപ്പ് ആവേശത്തിനൊപ്പം ജീവനക്കാരും …. ബഹു: കേരള മുഖ്യമന്ത്രി ആഹ്വാനം ചെയ്ത ലഹരിക്കെതിരെ രണ്ട് കോടി ഗോൾ നിറയ്ക്കലിൻ്റെ ഭാഗമായി കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ല നവംബർ 17 ന് തൈക്കാട് ബി എഡ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മുൻ ഇന്ത്യൻ ജൂനിയർ ഫുട്ബോൾ ടീം കോച്ച് സതീവൻ ബാലൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി.ശശിധരൻ സമ്മാനം വിതരണം ചെയ്തു.
ഇറിഗേഷൻ വകുപ്പിലെ മിനിസ്റ്റീരിയൽ ടെക്നിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം ഉടൻ നടപ്പിലാക്കുക: പ്രകടനം
ഇറിഗേഷൻ വകുപ്പിലെ മിനിസ്റ്റീരിയൽ ടെക്നിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പബ്ലിക്ക് ഓഫീസിൽ 8.11.2022 ന് പ്രകടനം നടത്തി.
ഭിന്നശേഷി സൗഹൃദ റാമ്പ് ഉദ്ഘാടനം
കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ല കമ്മിറ്റി സിവിൽ സ്റ്റേഷനിൽ നിർമ്മിച്ച ഭിന്നശേഷി സൗഹൃദ റാമ്പ് ഉദ്ഘാടനവും വീൽചെയർ വിതരണവും യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി. അനിൽ കുമാർ നിർവഹിച്ചു. ജില്ലാ ഭരണകൂടത്തിനു വേണ്ടി ഡെപ്യൂട്ടി കളക്ടർ ജയാ ജോസ് രാജ് വീൽ ചെയർ ഏറ്റുവാങ്ങി.
വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ഏരിയാ കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ
എൻ.ജി.ഒ. യൂണിയൻ്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ആഫീസിന് മുന്നിലും ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തി.
ഹിന്ദിയിലേക്ക് ചുരുക്കുന്ന കേന്ദ്ര സിവിൽ സർവീസ് – പ്രഭാഷണം
സി.എച്ച്. അശോകൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തൈക്കാട് എൻജിഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ “ഹിന്ദിയിലേക്ക് ചുരുക്കുന്ന കേന്ദ്ര സിവിൽ സർവീസ് ” എന്ന വിഷയത്തെ അധികരിച്ച് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം സ: നൃപൻ ദാസ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ: ബി.അനിൽകുമാർ അഭിവാദ്യ പ്രസംഗം നടത്തി. യൂണിയൻ ജില്ലാ പ്രസിഡൻ്റ് സ: എം.സുരേഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി സ: എസ്.സജീവ് കുമാർ […]