Kerala NGO Union

ജില്ലാ സമ്മേളനം ഫെബ്രു 15, 16

കേരള എൻ ജി  ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് 33 ജില്ലാ സമ്മേളനം 2020 ഫെബ്രുവരി 15, 16 തീയതികളിൽ തൈക്കാട് സംഗീത കോളജ് ഓഡിറ്റോറിയത്തിൽ

KAS സൗജന്യ പരീക്ഷ പരിശീലന ക്‌ളാസ്സിന്റെ സമാപനം

തിരു :സൗത്ത് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന KAS സൗജന്യ പരീക്ഷ പരിശീലന ക്‌ളാസ്സിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന മാതൃക പരീക്ഷ 2020 ഫെബ്രുവരി 08,09 തീയതികളിൽ ആർട്സ് കോളേജിൽ നടന്നു.

പ്രതിഷേധ പ്രകടനം @ തൈക്കാട് ആശുപത്രി

വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കുക.പ്രതിഷേധ പ്രകടനം തൈക്കാട്ആശുപത്രിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ അഭിവാദ്യം ചെയ്യുന്നു.

“പൗരത്വ ഭേദഗതി നിയമവും ഭരണഘടന നേരിടുന്ന വെല്ലുവിളിയും”.

“പൗരത്വ ഭേദഗതി നിയമവും ഭരണഘടന നേരിടുന്ന വെല്ലുവിളിയും”. പ്രൗഢ ഗംഭീരമായ സദസ്സിനു മുന്നിൽ സ: എം.സ്വരാജിന്റെ കാച്ചിക്കുറുക്കിയ പ്രഭാഷണം. അളന്നു കുറിച്ച വാക്കുകളിലൂടെയും കൃത്യമായ വസ്തുതകളുടെ വിശകലനത്തിലൂടെയും ചരിത്ര നിരീക്ഷണത്തിലൂടെയും പൗരത്വ ഭേദഗതി നിയമത്തെ തലനാരിഴ കീറിയ പ്രസംഗം. അഭിവാദ്യങ്ങൾ സഖാവേ……..

2020 ജനുവരി 8 ദേശീയ പണിമുടക്ക്

ദേശീയ പണിമുടക്കിനോടനുബന്ധിച്ച് എൻജിഒ യൂണിയൻ സൗത്ത് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിലും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷന്റേയും പണിമുടക്ക് പ്രകടനം വിവിധ കേന്ദ്രങ്ങളിൽ നടന്നു.