Kerala NGO Union

ആശംസകൾ

കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗമായിരുന്ന സ: എൻ ബാബു സുദീര്‍ഘമായ സേവനത്തിനുശേഷം 2019 ഡിസംബർ 31ന് സര്‍വീസില്‍ നിന്ന്‌ വിരമിക്കുന്നു. ESI ഡയറക്ടറേറ്റിൽ ജൂനിയര്‍ സൂപ്രണ്ടായാണ്‌ വിരമിക്കുന്നത്. സര്‍വീസില്‍ പ്രവേശിച്ച നാള്‍ മുതല്‍ കേരളാ എന്‍.ജി.ഒ യൂണിയന്റെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറിയായിരുന്നു. സഖാവിന് ആശംസകൾ.

FSETO മലയിൻകീഴ് സായാഹ്ന ധർണ്ണ

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക. FSETO മലയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ മലയിൻകീഴ് ജംഗ്ഷനിൽ NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി.അനിൽ കുമാർ ഉത്ഘാടനം ചെയ്യുന്നു.

FSETO സായാഹ്ന ധർണ

FSETO പാറശാല സായാഹ്ന ധർണ്ണ NGO Union തിരു.സൗത്ത് ജില്ലാ സെക്രട്ടറി S. സജീവ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ കായിക മേള 2019

NGO യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കായിക മേള 2019 മുൻ ഇന്ത്യൻ വോളിബോൾ താരം ജയ്സമ്മ മൂത്തേടം ഉദ്ഘാടനം ചെയ്യ്തു. വഴുതക്കാട് ഏരിയ ഓവറാൾ ചാമ്പ്യന്മാരായി. തിരുവനന്തപുരം മേയർ ശ്രീ. കെ ശ്രീകുമാര്‍ സമ്മാനവിതരണം നടത്തി. യൂണിയന്‍ തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്‍റ്  എസ്. ഗോപകുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം ബി.അനില്‍ കുമാര്‍, ജില്ലാ സെക്രട്ടറി എസ്. സജീവ് കുമാര്‍, അക്ഷര കലാകായികസമിതി കണ്‍വീനര്‍ കെ.വി. സുഗതന്‍ എന്നീവര്‍ സംസാരിച്ചു.

കായികമേള 2019

എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കായിക മേള പേരൂർക്കട എസ്.എ.പി.ഗ്രൗണ്ടിൽ മുൻ ഇൻഡ്യൻ വോളിബോൾ താരം ജയ്സമ്മ മൂത്തേടം ഉദ്ഘാടനം ചെയ്തു.