Kerala NGO Union

ജനസൗഹൃദ സർക്കാർ ഓഫീസ്

ജനസൗഹൃദ സർക്കാർ ഓഫീസ് എന്ന സ്വപ്നം സാക്ഷാത്കാരത്തിലേയ്ക്ക്…… കേരള എൻജിഒ യൂണിയൻ പണികഴിപ്പിക്കുന്ന പേരൂർക്കട വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ജൂൺ 4 ന്….. പേരൂർക്കട സ്മാർട്ട് വില്ലേജ് ഓഫീസ് കേരള NGO യൂണിയൻ നിർമ്മിച്ച് നൽകുന്ന പേരൂർക്കട (തിരു:) സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2020 ജൂൺ 4 ന് വട്ടിയൂർക്കാവ് MLA V. K. പ്രശാന്ത് നിർവ്വഹിച്ചു.  

റീസൈക്കിൾ കാമ്പയിൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തി നൽകുവാൻ DYFI യുടെ റീസൈക്കിൾ ക്യാമ്പയിൻ്റെ ഭാഗമായി DYFI ജില്ലാ പ്രസിഡൻ്റ് വി.വിനീത്, വിദ്യാമോഹൻ എന്നിവർ എൻ.ജി.ഒ യൂണിയൻ തിരു.സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പഴയ ദിനപത്രങ്ങളും മാസികകളും ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാറിൽ നിന്നും ഏറ്റുവാങ്ങുന്നു.

FSETO പ്രതിഷേധം

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, പൊതുമേഖല സ്വകാര്യവത്കരണ നടപടികൾ ഉപേക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക ,കേരള മാതൃക തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി FSETO യുടെ നേതൃത്വത്തിൽ  വിവിധ ഓഫിസുകളിൽ നടന്ന പ്രതിഷേധ കൂട്ടായ്മകൾ

ഹരിതഗാഥ – ജൈവ പച്ചക്കറി കൃഷി

ഹരിത ഗാഥയ്ക്ക് തുടക്കം… കാർഷിക സമൃദ്ധിയിലേയ്ക്കൊരു ചുവടുവയ്പ്പ്. എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി അരുവിക്കരയിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം KSKTU സംസ്ഥാന വൈസ് പ്രസിഡൻറ് സ.ആനാവൂർ നാഗപ്പൻ നിർവ്വഹിച്ചു. CITU സംസ്ഥാന സെക്രട്ടറി സ.കെ എസ് സുനിൽകുമാർ, NGO യൂണിയൻ സംസ്ഥാന സെക്രട്ടറി എം എ അജിത് കുമാർ, സെക്രട്ടേറിയറ്റംഗം സ.ബി. അനിൽകുമാർ എന്നിവർ പങ്കെടുത്തു   എല്ലാ ഏരിയകളുടെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളുടെ   േകാമ്പൗണ്ടുകളിൽ പച്ചക്കറി കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു വെഞ്ഞാറമൂട് […]

കൃഷി പാഠങ്ങൾ

ofജീവനക്കാർക്കായി കൃഷി വിവരങ്ങൾ  േ വായിസ് ക്ലിപ്പിലൂടെ നൽകി

ലോക് ഡൗൺ റിഥംസ്

കേരള എൻ.ജി.ഒ യൂണിയൻ തിരു: സൗത്ത് ജില്ല കേരളത്തിലെ സംസ്ഥാന ജീവനക്കാരിൽ ബഹു ഭൂരിപക്ഷവും വിവിധങ്ങളായിട്ടുള്ള കലാ – കായിക – സാഹിത്യ രംഗങ്ങളിൽ അഭിരുചിയുള്ളവരാണ്. ഈ സർഗവാസനകൾ പൊടിതട്ടിയെടുക്കുന്നതിനാണ് കഴിഞ്ഞ 6 വർഷങ്ങളായി സംസ്ഥാന തലത്തിൽ നാടക മത്സരങ്ങളും കലാ കായിക മത്സരങ്ങളും യൂണിയൻ സംഘടിപ്പിക്കുന്നത്. വലിയ താൽപര്യത്തോടെയാണ് ഈ മത്സരങ്ങളെ ജീവനക്കാർ നോക്കിക്കാണുന്നത്. ഈ ലോക്ക് ഡൗൺ കാലം; ഇത്തരം സർഗവാസനകളെ തൊട്ടുണർത്തി കടന്നു പോകാത്തവരായി ആരും കാണില്ല. ഈ സാഹചര്യത്തിലാണ് യൂണിയൻ സൗത്ത് […]

ലോക് ഡൗൺ രചനകൾ

ജീവനക്കാരുടേയും കുട്ടികളേയും പങ്കെടുപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ സൃഷ്ടികൾ ക്ഷണിച്ച് മത്സരം സംഘടിപ്പിക്കുന്നു

2020 മെയ് ദിനം

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിച്ച് പ്രതിജ്ഞ നടന്നു l

KSR പഠന ക്ലാസ്

കോവിഡ് 19 – കാരണം വീട്ടിലിരിക്കുന്നതുൾപ്പെടെയുള്ള ജീവനക്കാർക്ക് ഡിപാർട്മെമെന്റ് ടെസ്റ്റിനായുള്ള KSR ഉൾപ്പെടെയുള്ള വിഷയങ്ങൾ മികച്ച അദ്ധ്യാപകരുടെ സഹായത്തോടെ ഓഡിയോ ക്ലിപ്പുകളാക്കി വാട്സ് ആപ് മുഖേന അയച്ചു