Kerala NGO Union

സഹൃദയം –

കേരളNG0 യൂണിയൻ തിരു: സൗത്ത് ജില്ല ഇന്ന് [15.4.2020] പബ്ലിക് ഓഫീസ് റിക്രിയേഷൻ ക്ലബ് ഹാളിൽ വച്ച് തിരു: മെഡിക്കൽ കോളേജിലെ രോഗികൾക്ക് വേണ്ടി രക്തദാന ക്യാമ്പ് ” സഹൃദയം ” സംഘടിപ്പിച്ചു.50 ജീവനക്കാർ ഈ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നൽകി .

FSETO പ്രതിരോധ പ്രവർത്തനങ്ങൾ

FESTO – പൊന്നു മംഗലം & നേമം വാർഡ് കമ്മിറ്റി നേമം കല്യാണ മണ്ഡപത്തിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചണിലേക്ക് 50 Kgഅരി, പയറ് നേമം മണ്ഡലം കൺവീനർ സ: ശ്രീമോൻ പൊന്നു മംഗലം വാർഡ് കൗൺസിലർ സ .സഫീറാ ബീഗത്തിനു കൈമാറുന്നു  വാമനപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനാവശ്യമായ സാധനങ്ങൾfseto വാമനപുരം പഞ്ചായത്ത് കമ്മിറ്റി സംഭാവന ചെയ്തപ്പോൾ FSETO പൂവച്ചൽ പഞ്ചായത്ത്‌ കമ്മിറ്റി കമ്യൂണിറ്റി കിച്ചണിലേക്ക് നൽകുന്ന സംഭാവന ബ്ലോക്ക് പ്രസിഡന്റ്‌., പഞ്ചായത് പ്രസിഡന്റ്‌ എന്നിവർ ഏറ്റുവാങ്ങുന്നു.. വെള്ളറട […]

മാസ്കുകൾ നൽകി 02.04.2020

എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ മാസ്കുകൾ നൽകി.കമ്മീഷണർ ബൽറാം കുമാർ ഉപാദ്യായIPS, DCP R. കുറുപ്പ സ്വാമി IPS എന്നിവർ ഏറ്റു വാങ്ങി. FSETO മലയിൻകീഴ് പഞ്ചായത്ത് കമ്മിറ്റിയുടെ മാസ്ക് വിതരണ ക്യാമ്പയിൻ മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ കാട്ടാക്കട MLA ശ്രീ.ഐ.ബി.സതീഷ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.അനിൽകുമാറിന് നൽകി നിർവഹിച്ചു.

ഞങ്ങളുണ്ട് കൂടെ. കേരള NGO യൂണിയൻ.

ഞങ്ങളുണ്ട് കൂടെ. കേരള NGO യൂണിയൻ. ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും കരുത്തുമായി കേരള NGO യൂണിയൻ ഏറ്റെടുത്ത പ്രവർത്തനത്തിൻ്റെ ഭാഗമായി NGO യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ നെയ്യാറ്റിൻകര ഏര്യ കമ്മിറ്റി ആവശ്യമായ മരുന്ന്കൾ വീടുകളിൽ എത്തിക്കുന്നു.

മാസ്കുകൾ നിർമിച്ചു നൽകി

തൈക്കാട് ആശുപത്രി, പോലീസ് കമ്മീഷണർ ഓഫീസ്, മലയിൻകീഴ് ആശുപത്രി, പേരൂർക്കട SAP ക്യാമ്പ്, തൈക്കാട് പോലീസ് ട്രയിനിംഗ് കോളജ്, സിറ്റി AR ക്യാമ്പ് , പേരൂർക്കട ES I ആശുപത്രി, പൂജപ്പുര W & C ആശുപത്രി, നേമം ആശുപത്രി,പേരൂർക്കട മോഡൽ ആശുപത്രി . (ലിസ്റ്റ് അപൂർണം) എന്നിവിടങ്ങളിൽ മാസ്ക് നിർമിച്ചു നൽകി.

ജാഗ്രതാ ബോർഡുകൾ, സാനിട്ടെയിസറുകൾ

സൗത്ത്‌ ജില്ലാ കമ്മറ്റിയുടെ പരിധിയിലുള്ള എല്ലാ ഏരിയകളുടെ നേതൃത്വത്തിൽ എല്ലാ ഓഫീസുകളിലും സാനിട്ടെയിസറുകളും ജാഗ്രതാ ബോർഡുകളും സ്ഥാപിച്ചു

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ

ഹാൻ വാഷ് കോർണറുകൾ സ്ഥാപിച്ചു. തൈക്കാട് ആശുപത്രിയിൽ CITU സംസ്ഥാന സെക്രട്ടറി KS സുനിൽകുമാർ , കരമന ജംഗ്ഷഷനിൽ   േകാർ പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ എസ് പുഷ്പലത ഭാരത് ഭവനിൽ ശ്രീ പ്രമോദ് പയ്യന്നൂർ സംഗീതകോളജിൽ, വില്ലേജ് ഓഫീസ് െൈതക്കാട്, ശാന്തി കവാടം – കൗൺസിലർ ശ്രീമതി വിദ്യാ മോഹൻ എന്നിവർ നിർവഹിച്ചു