Kerala NGO Union

സുവർണ്ണ ജ്വാല -എഫ് എ സി ടി ഒ ചരിത്ര പ്രദർശനം

1973ലെ ഐതിഹാസികമായ 54 ദിവസത്തെ പണിമുടക്കിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി ചരിത്ര രേഖകളുടെ നേർക്കാഴ്ചയായി സുവർണ്ണ ജ്വാല ചരിത്രപ്രദർശനം സംഘടിപ്പിച്ചു. 54 ദിവസം നീണ്ടുനിന്ന സമരത്തിൻറെ വിശദമായ രേഖകളും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്തകളും ചിത്രങ്ങളും, മറ്റുപത്രങ്ങൾ സമരത്തിനെതിരെ സൃഷ്ടിച്ച വ്യാജ വാർത്തകളും അടങ്ങുന്ന 200 ലധികം പോസ്റ്ററുകളാണ് ചരിത്രപ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. തൃശ്ശൂർ കോസ്റ്റ് ഫോർഡ് ഹാളിൽ ഇന്ന് നടന്ന ചരിത്ര പ്രദർശനം സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ ഉദ്ഘാടനം ചെയ്തു, എഫ് സി ടി ഒ […]

തൃശ്ശൂർ ജില്ലാതല സമര നേതൃസംഗമം

1973ലെ 54 ദിവസം നീണ്ട ഐതിഹാസികമായ പണിമുടക്കിന്റെ അമ്പതാം വാർഷികം ആചരിച്ചു   സംസ്ഥാന സിവിൽ സർവീസ് രംഗത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിൽ സുവർണ്ണ ശോഭയിൽ ജ്വലിക്കുകയാണ് 1973ലെ 54 ദിവസത്തെ പണിമുടക്കം. ഇടക്കാലാശ്വാസവും സമയബന്ധിത ശമ്പള പരിഷ്കരണവും നേടിയെടുക്കാനായി 1973 ജനുവരി മാസം പത്താം തീയതി ആരംഭിച്ച പണിമുടക്കം കേരളത്തിൻറെ സിവിൽ സർവീസസ് രംഗത്ത് മാത്രമല്ല സാമൂഹ്യരംഗത്തും വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. 1973 ലെ ഐതിഹാസമായ പോരാട്ടത്തിന്റെ അമ്പതാം വാർഷികം സമുചിതമായി ആചരിച്ചുകൊണ്ട് […]

FSETO -സായാഹ്ന ധർണ്ണകൾ

കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ ബജറ്റിനെതിരെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലയിൽ 13 മണ്ഡലങ്ങളിലും സായാഹന ധർണ്ണകൾ നടത്തി.  

പ്രഭാഷണം- കേന്ദ്ര സംസ്ഥാന ബജറ്റുകൾ ജനദ്രോഹ നയങ്ങഭ്യം ജനപക്ഷ സമീപനവും

കേരള എൻ ജി ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെയും പി ആർ രാജൻ സ്മാരക ലൈബ്രറി യുടെ യും നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന ബജറ്റുകൾ ജനദ്രോഹ നയങ്ങളും  ജനപക്ഷ സമീപനവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. BEFI കേന്ദ്ര കമ്മറ്റി അംഗം ടി നരേന്ദ്രൻ വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രഭാഷണം നടത്തി ഇ പത്മനാഭൻ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പ്രഫുൽ, […]

ജനപക്ഷ സംസ്ഥാന ബജറ്റിന് അഭിവാദ്യങ്ങൾ

വെല്ലുവിളികൾക്കിടയിലും മുന്നേറ്റം സാധ്യമാക്കുന്ന സംസ്ഥാന ബഡ്ജറ്റിനെ അഭിവാദ്യം അർപ്പിച്ചുകൊണ്ട് സർക്കാർ ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ റ്റി ഒ യുടെ നേതൃത്വത്തിൽ ജില്ലയിൽ സർക്കാർ ഓഫീസുകൾക്ക് മുന്നിലും വിദ്യാലയങ്ങൾക്ക് മുന്നിലും അഭിവാദ്യ പ്രകടനങ്ങൾ നടത്തി. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് എഫ് സി റ്റി ഒ ജില്ലാ സെക്രട്ടറി ഈ നന്ദകുമാർ, കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ, കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് […]

കേന്ദ്രസർക്കാരിൻറെ ജനദ്രോഹ ബഡ്ജറ്റിനെതിരെ പ്രതിഷേധം

സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും പിന്മാറിയും, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ യും തൊഴിലുറപ്പ് പദ്ധതി പദ്ധതിയിലേയും ഫണ്ടുകൾ വെട്ടിക്കുറച്ചും, ആദായ നികുതിയുടെ പേരിൽ ക്ലിപ്ത വരുമാനക്കാരെ പോക്കറ്റടിക്കുന്ന ജനദ്രോഹ കേന്ദ്ര ബഡ്ജറ്റിനെതിരെ സർക്കാർ ജീവനക്കാരും അധ്യാപകരും FSETO നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രകടനം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ താലൂക്ക് […]

കൃഷിവകുപ്പിലെ മാനദണ്ഡവിരുദ്ധ സലമാറ്റത്തിനെതിരെ പ്രതിഷേധ പ്രകടനം..

കേരള എൻജിഒ യൂണിയനും കെ ജി ഒ എ യും സംയുക്തമായി പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുന്നിൽ കൃഷിവകുപ്പിലെ ജീവനക്കാരുടെ മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.  

തസ്തിക സൃഷ്ടിച്ചതിൽ ആഹ്ലാദപ്രകടനം എഫ് എസ് ഇ ടി ഒ

നഗരസഭകളില്‍ എട്ട് വിഭാഗങ്ങളിലായി 354 അധിക തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയിൽ മുൻസിപ്പൽ/ കോർപ്പറേഷൻ ഓഫീസുകൾക്ക് മുന്നിൽ FSETO നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് രാജ്ഭവൻ /ജില്ലാ മാർച്ച്

ക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ൻ്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും 2022 ഡിസംബർ 20ന് രാജ്ഭവൻ _ ജില്ല മാർച് സംഘടിപ്പിച്ചു. തൃശ്ശൂരിൽ രാവിലെ 11 മണിക്ക് നായ്ക്കനാൽ നിന്ന് ആരംഭിച്ച് തെക്കേഗോപുര നടയിൽ സമാപിച്ച പ്രകടനത്തെ തുടർന്ന് നടന്ന ധർണ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ആർ മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു.

സമരം ചെയ്യാനുള്ള ജീവനക്കാരുടെ അവകാശത്തെ നിഷേധിക്കാനുള്ള രാജഭവൻ നീക്കത്തിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ പ്രതിഷേധ പ്രകടനം

സമരം ചെയ്യാനുള്ള ജീവനക്കാരുടെ അവകാശത്തെ നിഷേധിക്കാനുള്ള രാജഭവൻ നീക്കത്തിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു പ്രതിഷേധിക്കാനും സമരം ചെയ്യാനും ഉള്ള ജീവനക്കാരുടെ ജനാധിപത്യ അവകാശത്തിൻ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് എഫ് എസ് ഇ ടി ഒ അഭിപ്രായപ്പെട്ടു വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നവംബർ 15ന് നടന്ന രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത ഒരു വിഭാഗം ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ രാജ്ഭവൻ കേന്ദ്രീകരിച്ച് […]