Kerala NGO Union

വിലക്കയറ്റത്തിനെതിരെ ജില്ലാ താലൂക്ക് കേന്ദ്ര ങ്ങളിൽ FSETO നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു

ജനജീവിതം പൊള്ളിക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ മെയ് 9 എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും പ്രതിഷേധജ്വാല സംഘടിപ്പിച്ചു . രാജ്യം മുമ്പൊന്നുമില്ലാത്ത അതിരൂക്ഷമായ വിലക്കയറ്റത്തിന്റെ പിടിയിലാണ്. കഴിഞ്ഞ 10 മാസത്തിനിടെ പാചകവാതക വില വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1120 വർധിപ്പിച്ച് 2378 രൂപയും ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് മൂന്നുമാസത്തിനിടെ 281 രൂപ കൂട്ടി 1009 രൂപയാക്കി. ഗാർഹിക സിലിണ്ടറിന് പാചക വാതക സബ്സിഡി നിർത്തലാക്കി. പെട്രോൾ, ഡീസൽ വില കഴിഞ്ഞ […]

സ. ഇ.പത്മനാഭന്റെ 28-ാം അനുസ്മരണ വാർഷിക ദിനാചരണം

കേരള എൻ.ജി.ഒ.യൂണിയൻ സ്ഥാപക നേതാവും ദീർഘകാലം സംഘടനാ ഭാരവാഹിയുമായിരുന്ന സ. ഇ.പത്മനാഭന്റെ 28-ാം അനുസ്മരണ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി  കേരള എൻ.ജി.ഒ യൂണിയന്റെ  തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. “കേരള പുന:സൃഷ്ടിയും സാമൂഹ്യപ്രതിബദ്ധതയും” എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് മുൻ നിയമസഭാ സ്പീക്കർ സ. കെ.രാധാകൃഷ്ണൻ  സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് സ.ഇ.പ്രേംകുമാർ  അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി.എസ്.നാരായണൻകുട്ടി ആദ്ധ്യക്ഷം […]

സാന്ത്വനം പദ്ധതി: അടിച്ചല്‍തൊട്ടി കോളനിയില്‍‍ കാരുണ്യസ്പര്‍ശവുമായി സര്‍ക്കാര്‍ ജീവനക്കാര്‍

  NGO യൂണിയൻ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ 3 ലക്ഷം രൂപ ചെലവിൽ ചാലക്കുടി അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിർമ്മിച്ച സ്ത്രീ സൗഹൃദ ഗൃഹത്തിന്റെ കൈമാറ്റച്ചടങ്ങ് ജൂൺ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് മുൻ നിയമസഭാ സ്പീക്കർ സ. കെ.രാധാകൃഷ്ണൻ നിര്‍വ്വഹിച്ചു. സാന്ത്വന പ്രവർത്തനത്തിൽ ജീവനക്കാരുടെ മാതൃകാപരമായ ഇടപെടലാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരള എൻജിഒ യൂണിയന്റെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലാ കമ്മിറ്റി പ്രവർത്തകർ അതിരപ്പിള്ളി […]