Kerala NGO Union

ജീവനക്കാരുടെ ചെസ്സ് – കരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു.

കേരള എൻജിഒ യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെയും സർഗ്ഗവേദി ജില്ലാ കലാകായിക സമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലയിലെ ജീവനക്കാരുടെ ചെസ്സ് – കാരംസ് മത്സരം സംഘടിപ്പിച്ചു. മത്സരങ്ങൾ അന്തർദേശിയ ചെസ്സ് താരം ശ്രീ ജോ പാറപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പ്രഫുൽ അഭിവാദ്യം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി.വരദൻ ആദ്ധ്യക്ഷം വഹിച്ച യോഗത്തിന് ജില്ലാ സിക്രട്ടറി പി.ബി.ഹരിലാൽ സ്വാഗതവും ജില്ലാ ട്രഷറർ ഒ.പി. ബിജോയ് നന്ദിയും പറഞ്ഞു. ഏരിയതലത്തിൽ സംഘടിപ്പിച്ച […]

ജനകീയസൂത്രണത്തിന്റെ 25 വർഷങ്ങൾ ഓൺലൈൻ സേവന കേന്ദ്രവും കുട്ടികൾക്കുള്ള ലൈബ്രറിയും സമർപ്പിച്ചു,

ജനകീയ ആസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ തവളക്കുഴിപ്പാറ ആദിവാസി കോളനിയിൽ ജനങ്ങൾക്കായി ഓൺലൈൻ സേവന കേന്ദ്രം സ്ഥാപിച്ചു നൽകി. കോളനിയിലെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വേഗത്തിൽ ലഭിക്കുന്നതിനായുള്ള ഇടപെടലാണ് യൂണിയൻ ജില്ലാ കമ്മറ്റി നടത്തിയത്. കമ്പ്യൂട്ടർ, പ്രിൻറർ, ഇൻറർനെറ്റ് കണക്ഷൻ ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളാണ് കോളനിയിലെ ജനങ്ങൾക്കായി കേരള എൻ ജി ഒ യൂണിയൻ സ്ഥാപിച്ചു നൽകിയത്. കൂടാതെ […]

ജൂലൈ 3 അവധി വേണ്ടെന്ന് വെച്ച് ജീവനക്കാരെത്തി- സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവർത്തിച്ചു*

ജൂണ്‍ 15 മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി മാസത്തിൽ ഒരു അവധി ദിനം പ്രവർത്തി ദിനമായി കുടിശ്ശിക ഫയലുകൾ തീര്‍പ്പാക്കുന്നതിനായി ഉപയോഗിക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈ മൂന്നിന് ജില്ലയിലെ ബഹുഭൂരിപക്ഷം ഓഫീസുകളും തുറന്നു പ്രവർത്തിച്ചു. ജീവനക്കാർ വളരെ ക്രിയാത്മകമായി സർക്കാർ നിർദ്ദേശത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയും ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസുകൾ അടക്കം ആയിരത്തിലധികം ഓഫീസുകളിൽ ജീവനക്കാർ ഞായറാഴ്ച ജോലിക്ക് ഹാജരാവുകയും കുടിശ്ശിക ഫയലുകൾ തീർപ്പാക്കുകയും ചെയ്തു തൃശൂർ […]

*മെഡിസെപ്പ് നിലവില്‍ വന്നു – സ്ഥാപനങ്ങളില്‍ ആഹ്ലാദം അലയടിച്ചു*

2022 ജൂലൈ ഒന്നു മുതൽ സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ചിരകാല അഭിലാഷമായ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് പ്രാബല്യത്തിൽ വന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ആക്ഷൻ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെയും നേതൃത്വത്തിൽ ജില്ലയിലെ ഓഫീസ് കോംപ്ലക്സുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചു കൊണ്ട് ആഹ്ലാദ പ്രകടനങ്ങളും […]

മെഡിസെപ്പ് പ്രഖ്യാപനം സർക്കാർ ജീവനക്കാരും അധ്യാപകരും LDF സർക്കാരിന് അഭിവാദ്യം അർപ്പിച്ചു.

ജനപക്ഷ ബദൽ നയങ്ങളുടെ നിർവ്വഹണത്തിൽ മികച്ചൊരു മാതൃക തീർത്ത് 2022 ജൂലൈ 1 മുതൽ മെഡിസെപ്പ് നടപ്പിലാക്കുകയാണ്. 30 ലക്ഷത്തോളം പേരുടെ ആരോഗ്യ സുരക്ഷയാണ് ഈ ബൃഹ്ത്തായ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പൊതുമേഖല സ്ഥാപനമായ ഓറിയൻറൽ ഇൻഷ്യുറൻസിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ദീർഘനാളെത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ എന്ന ആശയം അംഗീകരിച്ച ഇടതുപക്ഷ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജില്ലയിൽ ഓഫീസുകൾ കേന്ദ്രികരിച്ച്‌ പ്രകടനങ്ങൾ നടന്നു.

അഗ്നിപഥ് പദ്ധതി പിൻവലിക്കുക- FSETO പ്രകടനം നടത്തി

സൈനിക മേഖലയിലെ നിയമനങ്ങൾ കരാർവൽക്കരിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കുക- FSET0 പ്രകടനം നടത്തി* കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന എന്‍.ഡി.എ. സർക്കാർ രാജ്യത്തിൻ്റെ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യവല്‍ക്കരണവും കരാർ നിയമനങ്ങളും വ്യാപകമാക്കിയിരിക്കുകയാണ്. തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കി സൈനിക രംഗത്ത് കരാർവൽക്കരണം നടപ്പിലാക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും FSETO നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധ യോഗം കേരള എന്‍.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വി. […]

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരണം തസ്തികയ്ക്കും ചട്ടങ്ങൾക്കും അനുമതി നൽകി LDF സർക്കാരിന് അഭിവാദ്യപ്രകടനം

ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സ്റ്റേറ്റ്‌ സർവ്വീസിന്റെയും സബോർഡിനേറ്റ്‌ സർവ്വീസിന്റെയും കരട്‌ വിശേഷാൽ ചട്ടങ്ങൾ, തസ്തിക സൃഷ്ടിക്കലിനും അപ്ഗ്രഡേഷനുമുള്ള അനുമതിയോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. സമൂഹത്തിലെ സമസ്ത വിഭാഗങ്ങളുടെയും വികസനവും ക്ഷേമവും ഉറപ്പുവരുന്നതിനും, കേന്ദ്ര സംസ്ഥാന ഫണ്ടുകൾ പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിനും, പദ്ധതി നിർവ്വഹണത്തിലുള്ള കാലതാമസം ഒഴിവാക്കി ഏകോപനത്തിലൂടെ വികസനലക്ഷൃങ്ങൾ കൈവരിച്ക്കുന്നതിനും ജനപക്ഷ ബദൽ നയങ്ങളുടെ ഫലപ്രദമായ നിർവ്വഹണത്തിന് സിവിൽ സർവീസിനെ ശക്തിപ്പെടുത്തതിനും ഉതകുന്നതാണ് തദ്ദേശ സ്വയംഭരണ പൊതു സർവ്വീസ് എന്ന് FSETO അഭിപ്രായപ്പെട്ടു.

കേരള മുഖ്യമന്ത്രിക്കെതിരായ അതിക്രമം- FSETO പ്രതിഷേധിച്ചു

കേരള മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ വെച്ചുണ്ടായ അതിക്രമത്തിൽ എഫ്.എസ്.ഇ.ടി.ഒ തൃശ്ശൂർ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യ വിരുദ്ധമായ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സിവിൽ സർവീസിനെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തു കൊണ്ട് കേരളത്തിലെ ജനപക്ഷ വികസന നയം നടപ്പിലാക്കുന്ന സർക്കാരിനെതിരെയും അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്കെതിരെയും വ്യാജ പ്രചരണങ്ങൾ നടത്തി അക്രമസമരം അഴിച്ചു വിടാനുള്ള നീക്കം അപലപനീയമാണ്. വികസന മുന്നേറ്റത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗമാണ് ഇത്തരം അക്രമങ്ങള്‍. മുഖ്യമന്ത്രിക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ചു കൊണ്ട് എഫ്.എസ്.ഇ.ടി.ഒ ജില്ലയിലെ ഓഫീസ് കോപ്ലക്സുകള്‍ക്കും […]

ജനാധിപത്യ സംരക്ഷണ സദസ്സ്

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് അധ്യാപക സർവീസ് സംഘടന സമരസമിതി പണിമുടക്ക് അവകാശം തൊഴിലവകാശം എന്ന മുദ്രാവാക്യം ഉയർത്തിയും സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പണിമുടക്കുന്നതിന് അവകാശം നൽകുന്ന നിയമനിർമ്മാണം നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് […]

കേരള മുഖ്യമന്ത്രിക്കെതിരായ അതിക്രമം- FSETO പ്രതിഷേധിച്ചു

കേരള മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ വെച്ചുണ്ടായ അതിക്രമത്തിൽ എഫ്.എസ്.ഇ.ടി.ഒ തൃശ്ശൂർ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യ വിരുദ്ധമായ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സിവിൽ സർവീസിനെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തു കൊണ്ട് കേരളത്തിലെ ജനപക്ഷ വികസന നയം നടപ്പിലാക്കുന്ന സർക്കാരിനെതിരെയും അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്കെതിരെയും വ്യാജ പ്രചരണങ്ങൾ നടത്തി അക്രമസമരം അഴിച്ചു വിടാനുള്ള നീക്കം അപലപനീയമാണ്. വികസന മുന്നേറ്റത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗമാണ് ഇത്തരം അക്രമങ്ങള്‍. മുഖ്യമന്ത്രിക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ചു കൊണ്ട് എഫ്.എസ്.ഇ.ടി.ഒ ജില്ലയിലെ ഓഫീസ് കോപ്ലക്സുകള്‍ക്കും […]