Kerala NGO Union

ജൂൺ 5 പരിസ്ഥിതി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ 4 , 5 തീയതികളിൽ ഏരിയ കേന്ദ്രികരിച്ചു ഓഫീസുകൾ വൃത്തിയാക്കുകയും, പൊതുസ്ഥലങ്ങൾ ശുചിയാക്കുകയും ചെയ്തു. വിവിധ ഏരിയ കേന്ദ്രങ്ങളിൽ ഔഷധ തോട്ട നിർമാണവും, വൃക്ഷതൈകൾ നടലും യൂണിയൻ നേതൃത്വത്തിൽ നടന്നു.

ജലസേചന വകുപ്പ് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി

മിനിസ്റ്റീരിയൽ, ടെക്നിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക അസിസ്റ്റൻറ് എൻജിനീയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് ഉള്ള തടസ്സം നീക്കുക താത്കാലിക തസ്തികകൾക്ക് തുടർച്ച അനുമതി ലഭ്യമാക്കുക ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക ജില്ലാതല നിയമന തസ്തികകളുടെ നിയമനാംഗീകാരം, പ്രൊബേഷൻ, സ്ഥലംമാറ്റം എന്നിവ ജില്ലാതലത്തിൽ നടപ്പിലാക്കാൻ അധികാരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരള എൻജിഒ യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലസേചന വകുപ്പിൽ ഡിവിഷണൽ ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. ജില്ലയിലെ വിവിധ ഡിവിഷണൽ ഓഫീസുകൾക്ക് മുന്നിൽ […]

കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി

പാചകവാതക വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് പ്രകടനം- 2021 sep 3

ഫെഡറേഷ൯ ഓഫ് സ്റ്റേറ്റ് ​എംപ്ളോയീസ് ആ൯റ് ടീച്ചേ൪സ് ഓർഗനൈസേഷ൯സ് അന്യായമായി പാചക വാതക വില വർധിപ്പിച്ച, കേന്ദ്രസർക്കാർ നടപടിക്ക് എതിരായി ജീവനക്കാരും അധ്യാപകരും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ്  എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രതിഷേധ പരിപാടികളിൽ വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു. തൃശ്ശൂർ കളക്ടറേറ്റിന് മുന്നിൽ FSETO ജില്ലാ സെക്രട്ടറി ഇ. നന്ദകുമാർ പ്രകടനം  ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ ജി […]

അഖിലേന്ത്യ അവകാശ ദിനം

എ ഐ എസ് ജി ഇ എഫ് ആഹ്വാനപ്രകാരം അഖിലേന്ത്യ അവകാശ ദിനാചരണത്തിന്റെ ഭാഗമായി എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. തൃശ്ശൂർ താലൂക്ക് ഓഫീസിന് മുന്നില്‍ നടന്ന പ്രകടനവും യോഗവും FSETO ജില്ലാ സെക്രട്ടറി ഇ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തെ അഭിവാദ്യം ചെയ്തു കൊണ്ട് kgoa ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷ് കെ ദാമോദരന്‍, kgna സംസ്ഥാന ട്രഷറർ സുധീഷ്കുമാര്‍ N B എന്നിവർ സംസാരിച്ചു. NGO Union […]

ജില്ലാ മാർച്ചും ധർണയും മെയ് 26

സംഘ ശക്തി തെളിയിച്ച് കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ എൻജിഒ യൂണിയൻ ജില്ലാ മാർച്ചും ധർണ്ണയും   കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾ തിരുത്തുക ,കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുക, പിഎഫ് ആർ ഡി എ നിയമം പിൻവലിക്കുക; നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുന: പരിശോധനാ സമിതി റിപ്പോർട്ടിൻമേൽ തുടർനടപടികൾ സ്വീകരിക്കുക, ജനോൻ മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക, കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ […]

ദ്വിദിന ദേശീയ പണിമുടക്ക് – ജീവനക്കാരും അധ്യാപകരും പണിമുടക്ക് റാലി നടത്തി

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിന്റെയും അധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിൽ പണിമുടക്ക് റാലി നടത്തി.  ജില്ലാ കേന്ദ്രമായ തൃശൂരില്‍ താലൂക്ക് ഓഫീസിനു മുന്നില്‍ നിന്ന് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നിലേക്ക് റാലി നടന്നു. റാലിക്ക് ശേഷം നടന്ന പൊതുയോഗം കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വി.മദനമോഹനന്‍ ഉത്ഘാടനം ചെയ്തു. സമരസമിതി ജില്ലാ കണ്‍വീനര്‍ എം.യു.കബീര്‍ അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ ഇ.നന്ദകുമാർ സ്വാഗതവും കെ.ജി.ഒ.എ. ജില്ലാ […]