Kerala NGO Union

എൻ ജി ഒ യൂണിയൻ സംസ്ഥാന സമ്മേളനം ,പതാകദിനം ആചരിച്ചു.

2022 ഏപ്രിൽ 2, 3 തിയ്യതികളിൽ തിരുവനന്തപുരത്ത് ചേരുന്ന കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിനു മു ന്നോടിയായുള്ള പതാക ദി നാചരണം ചൊവ്വാഴ്ച ജില്ലയിലെ വിവിധ കേന്ദ്ര ങ്ങളിൽ നടന്നു. ജില്ലയിലെ 12 ഏരിയ കേന്ദ്രങ്ങളിലും യൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയർത്തി.  സംസ്ഥാന കമ്മറ്റി അംഗം E നന്ദകുമാർ, ജില്ലാ സെക്രട്ടറി P B ഹരിലാൽ, ജില്ലാ പ്രസിഡണ്ട്‌ P വരദൻ, ജോ സെക്രട്ടറി P G കൃഷ്ണകുമാർ, വൈസ് പ്രസിഡൻ്റ് എം കെ ബാബു, […]

റവന്യൂ വകുപ്പിലെ പൊതു സ്ഥലമാറ്റം ഉടൻ നടപ്പിലാക്കുക, കൂട്ടധർണ്ണ

2022 വർഷത്തെ പൊതു സ്ഥാലമാറ്റ ത്തിനു ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിച്ച് എത്രയും വേഗത്തിൽ പൊതുസ്ഥലമാറ്റ നടപടികൾ പൂർത്തീകരിക്കുന്നതിനു റവന്യൂ വകുപ്പ് അധികാരികൾ തയ്യാറാവണമെന്ന് ആവശ്യപെട്ടുകൊണ്ട് മാർച്ച്‌ 21 തിങ്കളാഴ്ച ലാന്റ് റവന്യൂ കമ്മീഷണാറേറ്റ് നും ജില്ലാ കളക്ട്രേറ്റ് കൾ ക്ക് മുന്നിലും കേരള എൻ ജി ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂട്ട ധർണ സംഘടിപ്പിച്ചു. തൃശൂർ കളക്ട്രേറ്റ് നു മുന്നിൽ നടന്ന ധർണ കേരള NGO യൂണിയൻ സംസ്ഥാന സെക്രെട്ടേറിയറ്റ് അംഗം […]

ഏകീകൃത പൊതുജനാരോഗ്യ നിയമം സംസ്ഥാന ശില്പശാല നടന്നു

കേരളത്തിലെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന ഏകീകൃത പൊതുജനാരോഗ്യ നിയമം സമഗ്രമാക്കുന്നതിനാവശ്യമായി നടത്തുന്ന സംസ്ഥാനതല ശില്പശാല 2022 മാർച്ച് 20 ന് രാവിലെ 10.30 ന് തൃശ്ശൂർ ഇ പത്മനാഭൻ ഹാളിൽ നടന്നു . മുൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ ശില്പശാല ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലെ അസി. പ്രൊഫസർ ഡോ. എസ് മിഥുൻ, നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കെ പി ബീന, ടെക് നിക്കൽ അസിസ്റ്റൻറ് പി. കെ രാജു, […]

മാർച്ച് 28,29 ദ്വിദിന ദേശീയപണിമുടക്ക് – സായാഹ്ന ധർണകൾ

കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ “രാജ്യത്തെ രക്ഷിക്കുക ജനങ്ങളെ സംരക്ഷിക്കുക ” എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും മാർച്ച് 15 ,16, 17 തീയതികളിൽ  പ്രാദേശിക സായാഹ്ന ധർണകൾ സംഘടിപ്പിച്ചു. ആക്ഷൻ കൗൺസിൽ – സമരസമിതി സംഘടനാ നേതാക്കൾ കെ വി പ്രഫുൽ, ഇ. നന്ദകുമാർ ,പി ബി ഹരിലാൽ, മദന മോഹനൻ മാഷ്, ഉണ്ണികൃഷണൻ മാസ്റ്റർ, സാജൻ ഇഗ്നേഷ്യസ്‌, […]

ദേശീയപണിമുടക്ക് അധ്യാപകരും ജീവനക്കാരും പണിമുടക്ക് നോട്ടീസ് നൽകി

രാജ്യത്തെ രക്ഷിക്കുക ജനങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി 28 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഇന്ത്യയും അധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലാ കളക്ടർക്കും താലൂക്കുകളിൽ തഹസിൽദാർ മാർക്കും പണിമുടക്ക് നോട്ടീസ് നൽകി. ഇതോടനുബന്ധിച്ചു നടന്ന പ്രകടനത്തിൽ നിരവധി ജീവനക്കാരും അധ്യാപകരും അണിനിരന്നു. തൃശൂർ കലക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം […]

ജില്ലാ മീഡിയാ സെൻറർ & സർവ്വീസ് സെൻറർ

ജീവനക്കാരുടെ സർവീസ് സംബന്ധമായ വിഷയങ്ങൾക്കായി കേരള എൻജിഒ യൂണിയൻ തൃശൂർ ജില്ലാ സർവീസ് സെൻറർ ആരംഭിച്ചു.സർവീസ് സെൻറർ പ്രവർത്തനത്തിന്റെയും ജില്ലാ മീഡിയ സെന്റർ & മീഡിയ റൂം ന്റെയും ഉദ്ഘാടനം മാർച്ച് 11 വെള്ളി 3.30നു യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വി. പ്രഫുൽ* നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി വരദൻ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി P B ഹരിലാൽ, സംസ്ഥാന കമ്മിറ്റി അംഗം E നന്ദകുമാർ, ജില്ലാ ജോ സെക്രട്ടറി PG കൃഷ്ണകുമാർ, സുന്ദരൻ […]

മാർച്ച് 8 സാർവദേശീയ മഹിളാദിനം ജില്ലാതല സെമിനാർ

മാർച്ച് 8 സാർവദേശീയ മഹിളാദിനം ത്തിൻറെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ അണിചേരാം സ്ത്രീപക്ഷ നവ കേരളത്തിനായി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജില്ലാതല സെമിനാർ സംഘടിപ്പിച്ചു   തൃശ്ശൂർ ഈ പത്മനാഭൻ സ്മാരക ഹാളിൽ വച്ച് നടന്ന ജില്ലാതല സെമിനാർ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ ആജയഘോഷ് ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാസെക്രട്ടറി ഇ നന്ദകുമാർ സ്വാഗതമാശംസിച്ച ചടങ്ങിൽ എഫ് എസ് ഇ ടി […]

ദ്വിദിന ദേശിയ പണിമുടക്ക് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ജില്ലാകൺവെൻഷൻ

 മാർച്ച് 28, 29 തീയതികളിലായി നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി   ജില്ലയിലെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ജില്ലാ കൺവെൻഷൻ ഫെബ്രുവരി 22 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്  3 മണിക്ക് തൃശൂർ മുണ്ടശ്ശേരി ഹാളിൽ ചേർന്നു കൺവെൻഷൻ എ.ഐ.ടി.യു.സി. ജില്ലാ സിക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു .KSTA സംസ്ഥാന സെക്രട്ടറി ടി.വി.മദന മോഹനൻ,  KGOF ജനറല്‍ സെക്രട്ടറി. വി.എം.ഹാരിസ്,NGO UNION സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം.ഹാജിറ, FSETO ജില്ലാ പ്രസിഡൻ്റ് വി വി ശശി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. […]

ജനവിരുദ്ധ തൊഴിലാളിവിരുദ്ധ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് -സായാഹ്ന ധർണ്ണകൾ

ജനവിരുദ്ധ തൊഴിലാളിവിരുദ്ധ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് അദ്ധ്യാപകരും ജീവനക്കാരും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ്, തൃശൂർ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി ജില്ലയിലെ വിവിധ മേഖലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണകൾ സംഘടിപ്പിച്ചു.

കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ ബജറ്റിൽ FSETO പ്രതിഷേധിച്ചു

ജനവിരുദ്ധവും കോർപ്പറേറ്റ് പ്രീണനപരവുമായ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും, ഓഫീസ് കേന്ദ്രങ്ങളിലും സർക്കാർ ജീവനക്കാരും അധ്യാപകരും ഫെബുവരി 2 നു FSETO യുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. തൃശൂർ കളക്ടറേറ്റിനു മുമ്പില്‍ നടന്ന പ്രതിഷേധ യോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ  എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ, എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡണ്ട് വി.വി.ശശി മാസ്റ്റർ, കെ.ജി.ഒ.എ  സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. […]