Kerala NGO Union

എ. ഷാജഹാൻ, കെ. രാജൻ എന്നിവർക്ക് യാത്രയയപ്പ്

കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റായിരുന്ന എ. ഷാജഹാൻ , ജില്ലാ കമ്മിറ്റി അംഗമായിരുന്ന കെ. രാജൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ആറ്റിങ്ങൽ കലാപ സ്മാരക ഹാളിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണം യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.പി. സുനിൽകുമാർ സംസാരിച്ചു.യൂണിയൻ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.എം.സക്കീർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ് സ്വാഗതവും […]

പരിസ്ഥിതി ദിനാചരണം

കേരള എൻ.ജി.ഒ യൂണിയൻ തിരുവനപുരം നോർത്ത് ജില്ലയിലെ വിവിധ ഓഫീസ് കേന്ദ്രങ്ങളിലും, ഓഫീസുകളിലും ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ  പരിസ്ഥിതി ദിനാചരണം നടത്തി . നൂറിലധികം ഓഫീസുകളിൽ വൃക്ഷതൈകൾ നട്ടു . ഫലവൃക്ഷതൈ വിതരണം, പച്ചക്കറി വിത്തു വിതരണം,  ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയും നടന്നു . ഡി.എച്ച് എസ് ഏരിയയുടെ  ആഭിമുഖ്യത്തിൽ  ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നടന്ന പരിസ്ഥിതി ദിനാചരണ പരിപാടി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്  ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസിലും മറ്റ് സ്ഥാപനങ്ങളിലും എത്തുന്ന […]

വേനൽചൂടിന് ആശ്വാസമായി തണ്ണീർപന്തൽ

വേനൽചൂടിന് ആശ്വാസമായി തണ്ണീർപന്തൽ കുംഭ മീന മാസത്തിലെ കനത്ത വേനൽചൂടിൽ വലയുന്ന തലസ്ഥാന നിവാസികൾക്ക് ആശ്വാസമായി ദാഹജലം തണ്ണീർപന്തൽ വഴി നൽകി. തലസ്ഥാനത്തെ ഏറെ തിരക്കുള്ളതും ദീർഘദൂര ബസ്സുകൾക്ക് സ്റ്റോപ്പ് ഉള്ളതുമായ പിഎംജി യിലായിരുന്നു  തണ്ണീർപ്പന്തൽ സ്ഥാപിച്ചിരുന്നത് . തണ്ണിമത്തനും സംഭാരവും ശുദ്ധജലവും എത്തുന്നവർക്ക് വിതരണം ചെയ്തു . വഴിയാത്രക്കാരും ബസ് കാത്തു നിൽക്കുന്നവരും ഓട്ടോറിക്ഷ തൊഴിലാളികളും ഉൾപ്പെടെ നിരവധി പേരാണ് തണ്ണീർ പന്തൽ  ഉപയോഗപ്പെടുത്തിയത്.  നിരവധി സാംസ്കാരിക നായകന്മാരും ജനപ്രതിനിധികളും തണ്ണീർപന്തൽ സന്ദർശിച്ചു . സിപിഎം […]

ഭരണഘടന സംരക്ഷണ സദസ്സ്

പൗരത്വ  ഭേദഗതി  നിയമത്തിനെതിരെ ജീവനക്കാരുടെടെയും അധ്യാപകരുടെയും രാജ്യത്തെ ജനങ്ങളെ വർഗീയമായി വിഭജിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബി.ജെ.പി സർക്കാർ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്  ഈ നിയമ ഭേദഗതി. തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി   ഇലക്ട്രൽ ബോണ്ടിലെ    അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ്. പൗരത്വ  ഭേദഗതി  നിയമത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ഭരണ ഘടന സംരക്ഷണ […]

രാജ്ഭവൻ മാർച്ചിൻ്റെ ഭാഗമായുള്ള “ജില്ലാ കൺവെൻഷൻ” -FSETO

  “ജില്ലാ കൺവെൻഷൻ” ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ രാജ്ഭവനിലേയ്ക്ക് മാർച്ച് ഡിസംബർ 20 ന് നടക്കുകയാണ് . രാജ്ഭവൻ മാർച്ചിൻ്റെ ഭാഗമായുള്ള “ജില്ലാ കൺവെൻഷൻ” FSETO സംസ്ഥാന ജനറൽ സെക്രട്ടറി സ.എം.എ.അജിത് കുമാർ BTR ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കെജിഒഎ സംസ്ഥാന സെക്രട്ടറി സ.എം.ഷാജഹാൻ, മറ്റു ഘടക സംഘടനാ നേതാക്കന്മാർ പങ്കെടുത്തു സംസാരിച്ചു.  

  എഫ്. എസ്. ഇ. ടി. ഒ യുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

എഫ്. എസ്. ഇ. ടി. ഒ യുടെ നേതൃത്വത്തില്‍  ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി   കേരളീയ സമൂഹം ഇന്നു നേരിടുന്ന മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നേരിടുന്നതിനായി വളരെ ബൃഹത്തായ ഒരു യജ്ഞത്തിനാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നത്. ഒക്ടോബർ 6 മുതൽ നവംബർ 1 വരെ സംഘടിപ്പിച്ചിട്ടുള്ള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ഓഫീസ് കേന്ദ്രങ്ങളിലും,വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാദേശിക […]

തദ്ദേശ പൊതു സർവീസിന് വിശേഷാൽ ചട്ടം അംഗീകരിച്ച് യാഥാർത്ഥ്യമാക്കിയ LDF സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി.

തദ്ദേശ പൊതു സർവീസിന് വിശേഷാൽ ചട്ടം അംഗീകരിച്ച് യാഥാർത്ഥ്യമാക്കിയ LDF സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി.   ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്റ്റേറ്റ് സർവ്വീസിന്റെയും സബോർഡിനേറ്റ് സർവ്വീസിന്റെയും കരട് വിശേഷാൽ‍ ചട്ടങ്ങളിൽ‍ ഉൾപ്പെടുത്തിയ തസ്തിക സൃഷ്ടിക്കലും, തസ്തികകളുടെ അപ്ഗ്രഡേഷനും അംഗീകരിച്ചു യാഥാർഥ്യമാക്കിയ ഇടതുപക്ഷ സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടു എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന ട്രഷറർ ഡോ.എസ്.ആർ മോഹനചന്ദ്രൻ ഉദ്ഘാടനം […]

ജില്ലാതല ചെസ് – കാരംസ് മത്സരങ്ങൾ

ജില്ലാതല ചെസ് – കാരംസ് മത്സരങ്ങൾ സിവിൽ സർവീസിലെ ജീവനക്കാരുടെ കലാ-കായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ കലാസാംസ്കാരിക സംഘടനയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ പി.എം.ജി സിറ്റി സ്കൂളിൽ ജില്ലാതല ചെസ് – കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് കെ.എം.സക്കീർ അധ്യക്ഷനായ യോഗത്തിൽ പ്രസിദ്ധ പർവ്വതാരോഹകനും എവറസ്റ്റ് കീഴടക്കിയ മലയാളിയുമായ ശ്രീ.ഷെയ്ക്ക് ഹസ്സൻ ഖാൻ ഉദ്ഘാടനം നിർവ്വഹിച്ചു.യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് ആശംസ അറിയിച്ചു. ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ് സ്വാഗതവും […]

ജനാധിപത്യ സംരക്ഷണ സദസ്സ്

പണിമുടക്കവകാശം തൊഴിലാവകാശം –ജനാധിപത്യ സംരക്ഷണ സദസ്സ് പണിമുടക്കവകാശം തൊഴിലാവകാശം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന ജീവനക്കാരും, അധ്യാപകരും ആക്ഷൻ കൗൺസിലിന്റെയും, സമര സമിതിയുടെയും നേതൃത്വത്തിൽ ആയിരം കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു.മോദി സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരായുള്ള പ്രക്ഷോഭം രാജ്യത്ത് കൂടുതൽ കരുത്താർജ്ജിച്ചു വരികയാണ്. തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തെപ്പോലും നിരാകരിക്കുന്ന ഏറ്റവും ക്രൂരമായ നയങ്ങൾ അടിച്ചേല്പിച്ചു് കൊണ്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. വികാസ്‌ ഭവനിൽ നടന്ന സദസ്സ് ആക്ഷൻ കൗണ്സിൽ ജനറൽ കൺവീനർ എം.എ […]