വനിതാ ദിനം – സ്ത്രീകൾ കൂടുതൽ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കണം – ജെ.മേഴ്സിക്കുട്ടി അമ്മ

സ്ത്രീകൾ കൂടുതൽ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കണം – ജെ.മേഴ്സിക്കുട്ടി അമ്മ                  സാർവ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് എഫ്.എസ്.ഇ.ടി.ഒ യുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. “അണിചേരാം സ്ത്രീപക്ഷ നവകേരളത്തിനായി” എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. ലിംഗസമത്വം കൈവരിക്കുന്നതിന് സ്ത്രീകൾ കൂടുതൽ സാമുഹിക ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ജെ.മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. എല്ലാ മതങ്ങളും സ്ത്രീകളെ രണ്ടാം തരക്കാരായി കണക്കാക്കുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ അന്ധ വിശ്വാസങ്ങളെയും,അനാചാരങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിന് […]

കേന്ദ്ര ജനദ്രോഹ ബജറ്റിനെതിരെ സായാഹ്ന ധർണ്ണ നടത്തി

കേന്ദ്ര ജനദ്രോഹ ബജറ്റിനെതിരെ എഫ് എസ് ഇ ടി ഒ സായാഹ്ന ധർണ്ണ നടത്തി           ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്‌.ഇ.ടി.ഒ  യുടെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്തി. കഴക്കൂട്ടത്ത് മേഖലയിൽ നടന്ന ധർണ്ണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ്  ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കേരള എന്‍.ജി.ഒ. യൂണിയന്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ലാ സമ്മേളനം

  പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിച്ച് നിര്‍വ്വചിക്കപ്പെട്ട പെന്‍ഷന്‍ പുന:സ്ഥാപിക്കുക, സ്വകാര്യവല്‍ക്കരണവും, കരാര്‍ നിയമനങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 2022 ഫെബ്രുവരി 23, 24 തീയതികളില്‍ നടക്കുന്ന ദ്വിദിനദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള എന്‍.ജി.ഒ. യൂണിയന്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി കെ.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ.എം.സക്കീര്‍ അദ്ധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്‍റ് വി.അജയകുമാര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്‍റ് എംപ്ലോയീസ് ആന്‍റ് വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി […]

കർഷക സമര വിജയം ഇൻഡ്യൻ ജനതയുടെ വിജയം

എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ സമ്മേളനത്തിനു മുന്നോടിയായി കല്ലമ്പലം ജെ ജെ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച *കർഷക സമരവും സമകാലിക ഇന്ത്യൻ രാഷ്ട്രീയവും* എന്ന സെമിനാർ അഖിലേന്ത്യാ കിസാൻ സഭ ജോയിൻ്റ് സെക്രട്ടറി ഡോ: വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മോദി സർക്കാരിൻ്റെ അടിച്ചമർത്തലുകളെ അതിജീവിച്ചു കൊണ്ടാണ് കർഷക സമരം വിജയത്തിലെത്തിയത്. ബ്രിട്ടീഷ് ഭരണ കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളെ നേരിട്ടതു പോലെയാണ് കർഷകസമരത്തെയും മോദി സർക്കാർ നേരിട്ടത്.തമിഴ് കവി ഭാരതീയാർ പറഞ്ഞതുപോലെ ആകാശം ഇടിഞ്ഞു വീണാലും […]

കർഷക സമരവിജയം – എഫ്.എസ്.ഇ. ടി.ഒ ആഹ്ലാദപ്രകടനം

കർഷക സമരവിജയം – എഫ്.എസ്.ഇ. ടി.ഒ ആഹ്ലാദപ്രകടനം നടത്തി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ജനമുന്നേറ്റങ്ങളിൽ ഒന്നായിരുന്ന കർഷക സമരത്തിന് വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടന്ന കർഷക സമരത്തെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെ എല്ലാ ഹീന തന്ത്രങ്ങളെയും അതിജീവിച്ചാണ് മൂന്ന് നിയമങ്ങളും പിൻവലിക്കാനുള്ള തീരുമാനം കർഷകർ എടുപ്പിച്ചത്. കർഷകരുടെ വിശാലമായിട്ടുള്ള ഐക്യവും, യോജിപ്പും, സമാനതകളില്ലാത്ത സഹനവും, ത്യാഗവുമാണ് ചരിത്ര വിജയത്തിന് അടിസ്ഥാനമായത്.ഒരുവർഷത്തെ പോരാട്ടത്തിനിടയിൽ എഴുനൂറിലധികം കർഷകർക്കാണ് ജീവൻ […]

കർഷക സമരം -സ്ഥാപനങ്ങൾക്ക് മുന്നിൽ ആഹ്ലാദ പ്രകടനം

കർഷക സമരം – സ്ഥാപനങ്ങൾക്ക് മുന്നിൽ ആഹ്ലാദ പ്രകടനം             സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദൈർഘ്യമേറിയതും,ജനപിന്തുണ ആർജിച്ചതുമായ കർഷക സമരത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ സ്ഥാപനങ്ങൾക്ക് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി.സംഘടിത സമര ശക്തികൾക്ക് മുന്നിൽ  ജനദ്രോഹ നയങ്ങൾ നടപ്പിലാക്കുന്ന ഏത്   ഭരണകൂടത്തിനും കീഴടങ്ങിയെ മതിയാകൂ എന്നു കർഷക സമരം തെളിയിച്ചിരിക്കുകയാണ്.ഒരു പ്രതിഷേധത്തിനും കീഴടങ്ങാതെ അധികാരത്തിന്റെ ഉരുക്ക്മുഷ്ടി കൊണ്ട്‌ എല്ലാ എതിർപ്പിനെയും അടിച്ചമർത്തി ഭരിക്കാമെന്ന് അഹങ്കരിച്ചിരുന്ന മോദി സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത […]

ജീവനക്കാർക്കായി ചെസ് കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു.

കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർക്കായി ചെസ് കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു. പി.എം ജി യിലെ സിറ്റി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരങ്ങൾ ദേശീയ ഹാൻഡ് ബോൾ താരം ശ്രീ. എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. എം സക്കീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ. എ ബിജുരാജ് സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. പി സുനിൽകുമാർ ആശംസകളർപ്പിച്ചു. സംഘ സംസ്കാര […]