Kerala NGO Union

കലയിലെ സാംസ്കാരിക ജീർണത – പ്രഭാഷണം

സി.എച്ച് അശോകൻ സ്മാരക ലൈബ്രറി എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ‘കലയിലെ സാംസ്കാരിക ജീർണ്ണത ‘ പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനും അധ്യാപകനുമായ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: അനിൽകുമാർ സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് സ: എസ് ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സ: എസ്.സജീവ് കുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് സ:പി.ആർ.ആശാലത കൃതജ്ഞതയും രേഖപ്പെടുത്തി.

ബിച്ചു തിരുമല അനുസ്മരണം

എൻജിഒ യൂണിയൻ തിരു: സൗത്ത് ജില്ല അക്ഷര കലാസമിതിയുടെ ആഭിമുഖ്യത്തിൽ ബിച്ചു തിരുമല അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത കവിയും പുകസ സംസ്ഥാന കമ്മിറ്റി അംഗവുമായ സ. വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.

KAS പരീക്ഷാ വിജയികൾക്ക് ആദരം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷാ വിജയികളായ എൻജിഒ യൂണിയൻ സൗത്ത് ജില്ലയിലെ വിവിധ ഓഫീസുകളിലെ യൂണിയൻ അംഗങ്ങൾക്ക് ആദരം. യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന അനുമോദന യോഗം ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി സമ്മാനിച്ചു.

കലാലയങ്ങളുടെ ശുചീകരണം

ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന കലാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൻ്റെ തുടർച്ചയായി കലാലയങ്ങളിൽ ഫലപ്രദമായ ശുചീകരണവും അണു നശീകരണവും നടത്തി. യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 കോളജുകളുടെ ശുചീകരണപ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ഈ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2021 സെപ്റ്റംബർ 29 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ബഹു. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നിർവ്വഹിച്ചു. കേരള എൻജിഒ യൂണിയൻ […]

ഇ.പത്മനാഭൻ ദിനം

ഇ ഇ.പത്മനാഭൻ അനുസ്മരണ ദിനം.. എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി. വിവിധ തട്ടുകളിൽ അടിമ തുല്യരായി പണിയെടുത്തിരുന്ന സർക്കാർ ജീവനക്കാരെ സംഘടിപ്പിക്കുകയും അവരെ അവകാശബോധമുള്ളവരും അഭിമാനബോധമുള്ളവരുമാക്കി മാറ്റിത്തീർക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച സ. ഇ പി യുടെ ജ്വലിക്കുന്ന സ്മരണ കാര്യക്ഷമവും ജനപക്ഷത്ത് നിലയുറപ്പിക്കുന്നതുമായ സിവിൽ സർവ്വീസിലെ തുടർ പോരാട്ടങ്ങൾക്ക് കരുത്താകും.

വഞ്ചനാദിനാചരണത്തിന് ഐക്യദാർഢ്യം (FSETO)

കേന്ദ്ര സർക്കാർ കർഷകരോട് സ്വീകരിക്കുന്ന വഞ്ചാനപരമായ നിലപാടുകൾക്ക് എതിരെ രാജ്യത്തെ കർഷക സംഘടനകൾ സംയുക്തമായി ജനുവരി 31 വഞ്ചനാദിനമായി ആചരിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് FSETO യുടെ നേത്യത്വത്തിൽ സൗത്ത്ജില്ലയിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തിതി. വഴുതക്കാട് ഏരിയയിൽ നടത്തിയ പ്രതിഷേധ ധർണ്ണ കേരള എൻ.ജി.ഒ . യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി സഖാവ് എസ് സജീവ്കുമാർ ഉദ്ഘടനം ചെയ്തു.