Kerala NGO Union

ജി.എസ്.ടി.കൊള്ള അവസാനിപ്പിക്കുക-എഫ്.എസ്.ഇ.ടി.ഒ.പ്രതിഷേധം.

രാജ്യത്തെ വിലക്കയറ്റം രൂക്ഷമാക്കുന്ന ജി.എസ്.ടി.നിരക്കു വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. മലപ്പുറത്ത് ആര്‍.കെ.ബിനു ഉദ്ഘാടനം ചെയ്തു.

അവശ്യ സാധനങ്ങൾക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധ പ്രകടനം

അവശ്യ സാധനങ്ങൾക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയതിനെതിരെ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി അവശ്യ വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ ഏർപ്പടുത്തിയ ജി.എസ്.ടി. നിരക്ക് പിൻവലിക്കുക, വിലക്കയറ്റും തടയുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തില്‍ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കൊട്ടാരക്കര സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന പ്രകടനം കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനില്‍കുമാർ ഉദ്ഘാടനം ചെയ്‌തു. കൊല്ലം സിവിൽ സ്റ്റേഷന് മുന്നില്‍ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, […]

കേരള എൻ ജി ഒ യൂണിയൻ ചെസ് – കേരംസ് മത്സരം

കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാ കായിക വിഭാഗമായ സംഘവേദിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ ജീവനക്കാർക്കായി ചെസ് , കേരംസ് (ഡബിൾസ് ) മത്സരങ്ങൾ നടത്തി.  കണ്ണൂർ എൻ ജി ഒ യൂണിയൻ ബിൽഡിംഗിലെ ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന മത്സരം സംസ്ഥാന B ചെസ് മുൻ ചാമ്പ്യൻ ഡോ. കെ വി ദേവദാസൻ  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ, കെ […]

ഫയൽ തീർപ്പാക്കൽ – സർക്കാർ തീരുമാനത്തോട് സഹകരിച്ച് ജീവനക്കാർ

ജൂൺ 15 മുതൽ സപ്തംബർ 30 വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഫയൽ തീർപ്പാക്കൽ പരിപാടിയുടെ ഭാഗമായി ജില്ലയിലെ  സർക്കാർ ഓഫീസുകൾ ഞായറാഴ്ചയും തുറന്ന് പ്രവർത്തിച്ചു. ജില്ലാ കലക്ടറേറ്റ് ഉൾപ്പെടെ  ജില്ലയിലെ  809 ഓഫീസുകളിലായി 3708 ജീവനക്കാർ ഹാജരായി. 5666 ഫയലുകളിൽ തീർപ്പുകൽപ്പിച്ചു. കണ്ണൂർ ജില്ലാ കലക്ടറേറ്റിൽ  120 ജീവനക്കാർ ഹാജരായി. ജില്ലാ കലക്ടർ, എ.ഡി.എം എച്ച്.എസ്.എന്നിവർ എല്ലാ സെക്ഷനുകളും സന്ദർശിച്ച് ഫയൽ അദാലത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി .പയ്യന്നൂർ താലൂക്കിലെ ആലപ്പടമ്പ് വില്ലേജിൽ താമസിക്കുന്ന ശ്രീമതി ഗിരിജയ്ക്ക് പട്ടയം […]

മെഡിസെപ് പദ്ധതി പ്രാബല്യത്തിൽ – ജീവനക്കാർ ആഹ്ലാദത്തിൽ

30 ലക്ഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ  ആശ്രിതർക്കും  വളരെ കുറഞ്ഞ പ്രീമിയം തുകയിൽ, 3 ലക്ഷം ചികിത്സാ സഹായം, മാരക രോഗത്തിനും അവയവ മാറ്റത്തിനുമായി  35 കോടിയുടെ കോർപ്പസ് ഫണ്ട്, കേരളത്തിന് പുറത്തും എംപാനൽഡ് ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ തുടങ്ങിയ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ MEDISEP യഥാർത്ഥ്യമാക്കിയ ഇടതുപക്ഷ സർക്കാരിൻ്റെ നടപടിയിൽ ജീവനക്കാർ ആഹ്ലാദത്തിൽ. പാലക്കാട് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തും, വാദ്യമേളങ്ങൾ ഒരുക്കിയും ജീവനക്കാർ […]

ജനാധിപത്യ സംരക്ഷണ സദസ്സ്

പണിമുടക്ക് അവകാശം തൊഴിലവകാശം എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ്-അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഓഫീസുകളിലും വിദ്യാലയങ്ങളിലുമായി നൂറ് കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് ആക്ഷൻ കൗൺസിൽ നേതാക്കളായ എൽ.മാഗി, ടി.എൻ.മിനി,കെ.കെ.സുനിൽകുമാർ, ഡയന്യൂസ് തോമസ്,കെ.എ.അൻവർ,ജോഷി പോൾ,കെ.ജി.അശോകൻ,രാജമ്മ രഘു ,ഏലിയാസ് മാത്യു, കെ.എസ്.ഷാനിൽ,സന്തോഷ് ടി.വർഗ്ഗീസ്,ആർ.സാജൻ,കെ.വി.വിജു, പി.നരേന്ദ്രൻ എന്നിവരും സമരസമിതി നേതാക്കളായ സി.എ.അനീഷ്,ബിന്ദു രാജൻ,പി.അജിത്ത്,ഹുസൈൻ പുതുവന,ശ്രീജി തോമസ്, എ.ജി.അനിൽകുമാർ തുടങ്ങിയവരും സംസാരിച്ചു.16 ജൂൺ 2022