Kerala NGO Union

പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ കൂട്ടധർണ

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തീരുമാനിച്ചത് പ്രകാരം മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം ഉടൻ റവന്യു വകുപ്പിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ.യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ കൂട്ടധർണ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ.സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് എസ് ബിനു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി സുഗതൻ , സംസ്ഥാന കമ്മിറ്റി അംഗം മാത്യു […]

കേരള എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ജീവനക്കാരുടെ ഉജ്വല മാർച്ചും ധർണ്ണയും..

കേരള എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ജീവനക്കാരുടെ ഉജ്വല മാർച്ചും ധർണ്ണയും.. കേരള എന്‍.ജി.ഒ. യൂണിയന്‍റെ നേതൃത്വത്തില്‍ കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക. കേരള സർക്കാരി ന്‍റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, P.F.R.D.A. നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, വർഗ്ഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ജീവനക്കാർ […]

Elementor #10557

ടി കെ ബാലൻ അനുസ്മരണം കേരള എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച ടി കെ ബാലന്റെ പതിനേഴാം ചരമ വാർഷിക ദിനം കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ […]

അഖിലേന്ത്യാ അവകാശ ദിനം

പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, കരാർ – പുറം കരാർ നിയമനം അവസാനിപ്പിക്കുക,  പൊതുമേഖലാ സ്വകാര്യവൽക്കരണവും സേവന മേഖലാ പിൻമാറ്റവും അവസാനിപ്പിക്കുക, ദേശീയ ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, ജീവനക്കാർക്ക് ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾക്ക് ഉറപ്പു വരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേർസ് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് […]

മെയ് 26 ജില്ലാ മാർച്ച്;യൂണിറ്റ് തല പൊതുയോഗങ്ങൾ നടത്തി

തൊടുപുഴ:എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ  തൊടുപുഴയിൽ 26 ന്  നടക്കുന്ന സംസ്ഥാന ജീവനക്കാരുടെ ജില്ലാ മാർച്ചിന്റെ പ്രചരണാർത്ഥം യൂണിറ്റ്തല പൊതുയോഗങ്ങൾ  നടത്തി.       തൊടുപുഴ സിവിൽ സ്റ്റേഷനിലും, വിദ്യാഭ്യാസ സമുച്ചയത്തിലും നടന്ന പൊതുയോഗങ്ങൾ  എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. തൊടുപുഴ പിഡബ്ല്യുഡി ഓഫീസിലും ജില്ലാ ആശുപത്രിയിലും സംസ്ഥാന കമ്മിറ്റി അംഗം ജോഷിപോൾ ഉദ്ഘാടനം ചെയ്തു.അടിമാലി, വെള്ളത്തൂവൽ പൊതുയോഗങ്ങൾ സംസ്ഥാന കമ്മിറ്റിയംഗം കെ […]

കോൺഗ്രസ് അനുകൂല സംഘടനകൾ അപ്രസക്തമായി ” പഞ്ചായത്ത് ജീവനക്കാരുടെ സഹകരണ സംഘത്തിൽ എൻ.ജി.ഒ യൂണിയൻ കെ.ജി. ഒ എ പാനലിന് എതിരില്ല”

നെടുങ്കണ്ടം:ഇടുക്കി ജില്ലാ പഞ്ചായത്ത് എംപ്ലോയിസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എൻ.ജി.ഒ. യൂണിയൻ കെ.ജി. ഒ എ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സംഘം രൂപീകരിക്കപ്പെട്ട കാലം മുതൽ നാളിതു വരെ കോൺഗ്രസ് അനുകൂല സംഘടനയായ പഞ്ചായത്ത് എംപ്ലോയിസ് ഓർഗനൈസേഷൻ നേതൃത്വത്തിലുളള പാനലാണ് ഭരണത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും 11 ൽ 6 സീറ്റുകൾ വിജയിച്ച് കോൺഗ്രസ് അനുകൂല സംഘടനകൾ ഭരണം നിലനിർത്തിയിരുന്നു. ഭരണ സമിതികളുടെ പിടുപ്പു കേടും കെടുകാര്യസ്ഥതയും അഴിമതിയും മികച്ച നിലയിൽ പ്രവർത്തിക്കേണ്ട സംഘത്തെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. […]

പണിമുടക്ക് പൂർണ്ണം – സർക്കാർ ഓഫീസുകൾ അടഞ്ഞു കിടന്നു.

 *കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തിയ്യതികളിൽ നടത്തുന്ന പണിമുടക്കിൽ, ആദ്യ ദിവസം – ഭൂരിഭാഗം സർക്കാർ ഓഫീസുകളും അടഞ്ഞുകിടന്നു. പലക്കാട് കളക്ട്രേറ്റിലെ മുഴുവൻ ജീവനക്കാരും പണിമുടക്കി.  സിവിൽ സ്‌റ്റേഷനിലെ പ്രിൻസിപ്പൽ കൃഷി ഓഫീസ്, ജില്ലാ മെഡിക്കൽ ഓഫിസ്, ജില്ലാ എംപ്ലോയ്‌മെൻ്റ് ഓഫീസ്, ജോയിൻ്റ് രജിസ്ട്രാർ ഓഫിസ്, ജില്ലാ വ്യവസായ കേന്ദ്രം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം തുടങ്ങിയ ഓഫീസുകളും, ഒറ്റപ്പാലത്ത്, ബ്ലോക്ക് ഓഫീസ്, സപ്ലേ ഓഫീസ്, എ.ഇ.ഒ, വില്ലേജ് ഓഫീസുകൾ, മണ്ണാർക്കാട് […]

സെമിനാര്‍ – ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് – അധികാര വികേന്ദ്രീകരണവും സിവിൽ സർവ്വീസും മാര്‍ച്ച് 23

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് സെമിനാർ  വിഷയം: അധികാര വികേന്ദ്രീകരണവും സിവിൽ സർവ്വീസും 2022 മാർച്ച് 23 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം : എം.വി. ഗോവിന്ദൻ ( തദ്ദേശ സ്വയം ഭരണ , ഏക്‌സൈസ് വകുപ്പ് മന്ത്രി ) മുഖ്യ പ്രഭാഷണം : ഡോ. റ്റി എം തോമസ്‌ ഐസക്  ( മുന്‍ ധനകാര്യ വകുപ്പ് മന്ത്രി )   പ്രഭാഷണം : ശാരദാ  മുരളീധരന്‍ (  അഡീഷണല്‍ ചീഫ് സെക്രട്ടറി തദ്ദേശ […]

സംസ്ഥാന ശില്പശാല – ഏകീകൃത പൊതുജനാരോഗ്യ നിയമം – 2022 മാര്‍ച്ച്  20

കേരള എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന  ശില്പശാല നടത്തുന്നു.  മാര്‍ച്ച്  മാസം  20 നു രാവിലെ 10.30  നു തൃശൂര്‍ ഇ.പദ്മനാഭന്‍ സ്മാരക ഹാളില്‍ വച്ച്  സംസ്ഥാന്‍ ശില്പശാല പ്രൊഫ . സി. രവീന്ദ്രനാഥ് ഉത്ഘാടന ചെയ്യും