ജനപക്ഷ ബജറ്റ് 2021 – അഭിവാദ്യങ്ങൾ

ജനപക്ഷ ബജറ്റ്; ഓഫീസ് കേന്ദ്രങ്ങളിൽ എഫ് എസ് ഇ ടി ഒ ആഹ്ലാദ പ്രകടനം നടത്തി തിരുവനന്തപുരം : കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുന്ന ജനപക്ഷ ബജറ്റിന് ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയിലെ വിവിധ ഏര്യാ കേന്ദ്രങ്ങളിലും സ്ഥാപനങ്ങൾക്ക് മുന്നിലും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി. സിവിൽ സർവ്വീസിൻ്റെ ശാക്തീകരണത്തിനും നാടിൻ്റെ സമഗ്ര പുരോഗതിയ്ക്കും പര്യാപ്തമായ ജനപ്രിയ ബജറ്റിനെ പിന്തുണച്ച് നടന്ന പ്രകടനങ്ങളിൽ നൂറ് കണക്കിന് ജീവനക്കാർ അണിചേർന്നു. […]

കേരള എന്‍.ജി.ഒ യൂണിയന്‍ 57-ാം സംസ്ഥാന സമ്മേളനം എസ്.രാമചന്ദ്രന്‍പിള്ള ഉല്‍ഘാടനം ചെയ്തു

കേരള എന്‍.ജി.ഒ യൂണിയന്‍ 57-ാം സംസ്ഥാന സമ്മേളനം അഖിലേന്ത്യാ കിസാന്‍സഭ വൈസ്പ്രസിഡന്‍റ് എസ്.രാമചന്ദ്രന്‍പിള്ള ഉല്‍ഘാടനം ചെയ്തു. തിരുവനന്തപുരത്തും ജില്ലാ കേന്ദ്രങ്ങളിലുമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സമ്മേളനം നടത്തുന്നത്. തിരുവനന്തപുരം സ്റ്റുഡന്‍സ് സെന്‍ററില്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് ഇ.പ്രേംകുമാറിന്‍റെ അധ്യക്ഷതയില്‍ നടന്ന ഉല്‍ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം.എ.അജിത്കുമാര്‍ സ്വാഗതം പറഞ്ഞു. വൈസ്പ്രസിഡന്‍റ് എം.വി.ശശി ധരന്‍ രക്തസാക്ഷി പ്രമേയവും സെക്രട്ടറി ആര്‍.സാജന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ അനിവാര്യത എസ്.രാമചന്ദ്രന്‍പിള്ള […]