Kerala NGO Union

ഇ.പത്മനാഭന്‍ 32ാം ചരമ വാര്‍ഷികം അനുസ്മരണം

ഇ.പത്മനാഭന്‍ അനുസ്മരണം കേരള എന്‍.ജി.ഒ. യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിന്‍ യൂണിയന്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന സ. ഇ.പത്മനാഭന്‍ അനുസ്മരണം സംഘടിപ്പിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ അനുസ്മരണ പ്രഭാഷണം നടത്തി.” ഫെഡറലിസവും സംസ്ഥാന ഭരണ നിര്‍വ്വഹണവും” എന്ന വിഷയത്തില്‍ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം അഡ്വ.രാജേഷ് പുതുക്കാട് പ്രഭാഷണം നടത്തി.

ജലസേചന വകുപ്പ് – ഡിവിഷൻ ഓഫീസുകൾക്ക് മുമ്പിൽ ജീവനക്കാരുടെ കൂട്ട ധർണ്ണ

  കേരള എൻ.ജി.ഒ. യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ / ഡിവിഷൻ ഓഫീസുകൾക്ക് മുമ്പിൽ ജീവനക്കാരുടെ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക, അസിസ്റ്റൻ്റ് എഞ്ചിനിയർ തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള തടസങ്ങൾ നീക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ പ്രൊമോഷൻ നടപ്പിലാക്കുക, ജില്ലാതല തസ്തികകൾക്ക് ജില്ലകളിൽ നിയമനാധികാരികളെ നിശ്ചയിക്കുക, താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.വയനാട് ജില്ലയിൽ ബത്തേരി മൈനർ ഇറിഗേഷൻ […]

അരങ്ങ് – 2022 ജീവനക്കാരുടെ – സംസ്ഥാന നാടക മൽസരം സംഘാടക സമിതി രൂപീകരിച്ചു.

” അരങ്ങ് – 2022 ” ജീവനക്കാരുടെ – സംസ്ഥാന നാടക മൽസരം സംഘാടക സമിതി രൂപീകരിച്ചു. കേരള എൻ.ജി.ഒ.യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് നടക്കുന്ന എട്ടാമത് അഖില കേരള നാടക മൽസരം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി യോഗം സുൽത്താൻ ബത്തേരി നഗരസഭ ടൗൺ ഹാളിൽ ചേർന്നു. പ്രശസ്ത എഴുത്തുകാരൻ ഒ.കെ.ജോണി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ, എസ്.അജയകുമാർ, പി.പി.സന്തോഷ്, പി.ആർ.ജയപ്രകാശ്, ടി.കെ.രമേശ്, ടി.കെ.അബ്ദുൾ ഗഫൂർ, എ.കെ.രാജേഷ് എന്നിവർ സംസാരിച്ചു.   

താല്‍ക്കാലിക തസ്തികകള്‍ക്ക് തുടര്‍ച്ചനുമതി ലഭ്യമാക്കുക..കളക്ട്രേറ്റ് – താലൂക്ക് ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രകടനം..

കളക്ട്രേറ്റ് – താലൂക്ക് ഓഫീസുകള്‍ക്ക് മുമ്പില്‍ എന്‍.ജി.ഒ. യൂണിയന്‍ പ്രകടനം നടത്തി. താല്‍ക്കാലിക തസ്തികകള്‍ക്ക് തുടര്‍ച്ചനുമതി ലഭ്യമാക്കുക, പൊതു സ്ഥലം മാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക, അശാസ്ത്രീയമായ വര്‍ക്കിംഗ് അറേജ്മെന്റ് നിര്‍ത്തലാക്കുക, വില്ലേജുകളിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കളക്ട്രേറ്റുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവയ്ക്ക് മുമ്പില്‍ പ്രകടനവും ,പൊതുയോഗവും സംഘടിപ്പിച്ചു. വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്ക് ഓഫീസിനു മുമ്പില്‍ നടന്ന യോഗം യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കളക്ടേറ്റിനു മുമ്പില്‍ യൂണിയന്‍ ജില്ലാ […]

എല്ലാ ജീവനക്കാര്‍ക്കും പരുധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക….

എല്ലാ ജീവനക്കാര്‍ക്കും പരുധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക പരുധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രകടനം നടത്തി. വയനാട് കളക്ട്രേറ്റിനു മുമ്പില്‍ നടന്ന യോഗം എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി.കെ.അബ്ദുര്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.

തപാല്‍ ജീവനക്കാരുടെ പണിമുടക്ക് – എഫ് എസ് ഇ ടി ഒ അഭിവാദ്യം

തപാല്‍ ജീവനക്കാരുടെ പണിമുടക്ക് – എഫ് എസ് ഇ ടി ഒ അഭിവാദ്യം ഓഗസ്റ്റ് 10ന് തപാല്‍ ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്കിന് അഭിവാദ്യം അര്‍പ്പിച്ച് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തില്‍ പോസ്റ്റോഫീസുകള്‍ക്ക് മുമ്പില്‍ അഭിവാദ്യപ്രകടനം നടത്തി. കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ നടന്ന പ്രകടനം എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.

വൈദ്യുതി നിയമഭേദഗതിക്കെതിരെ കെ എസ് ഇ ബി ജീവനക്കാരുടെ പണിമുടക്കിന് ഐക്യദാര്‍ഢ്യം…..

വൈദ്യുതി നിയമഭേദഗതിക്കെതിരെ കെ എസ് ഇ ബി ജീവനക്കാരുടെ പണിമുടക്കിന് ഐക്യദാര്‍ഢ്യം….. വൈദ്യുതി നിയമഭേദഗതിക്കെതിരെ കെ എസ് ഇ ബി ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന പണിമുടക്കിന് എഫ് എസ് ഇ ടി ഒ. യുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ അഭിവാദ്യം ചെയ്യുന്നു.