Kerala NGO Union

അവശ്യ വസ്തുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജി എസ് ടി നിരക്ക് പിന്‍വലിക്കുക, വിലക്കയറ്റം തടയുക – FSETOപ്രതിഷേധം

  അവശ്യ വസ്തുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജി എസ് ടി നിരക്ക് പിന്‍വലിക്കുക, വിലക്കയറ്റം തടയുക – FSETOപ്രതിഷേധം ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ജി.എസ്.ടി നിരക്ക് പിൻവലിക്കുക – വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ അധ്യാപകരും –ജീവനക്കാരും പ്രകടനവും പൊതുയോഗവും നടത്തി. ജില്ലയിൽ കളക്ട്രേറ്റിൽ നടന്ന യോഗം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.

ജനകീയാസൂത്രണം – ര‍ജത ജൂബിലി സ്മാരകം

വയനാട് ജില്ലയിൽ കളക്ട്രേറ്റ് പരിസരത്ത് കേരള എൻ.ജി.ഒ. യൂണിയൻ വയനാട് ജില്ലാ കമ്മറ്റി നിർമ്മിച്ച ഭിന്നശേഷിക്കാർക്കുള്ള വാഹന പാർക്കിംഗ് കേന്ദ്രത്തിന്റെ  ഉദ്ഘാടനം  കേരള സഹകരണ വികസന ക്ഷേമനിധി ബോഡ് വൈസ് ചെയർമാൻ സി.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എ.ടി.ഷൺമുഖൻ ജില്ലാ പ്രസിഡണ്ട് എന്നിവർ സംസാരിച്ചു.  ടി.കെ.അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ട്രഷറർ കെ.എം.നവാസ് നന്ദിയും പറഞ്ഞു.

ജീവനക്കാരുടെ ജില്ലാതല ചെസ്സ് -കാരംസ് മൽസരങ്ങൾ

എൻ.ജി.ഒ. യൂണിയൻ കലാ – കായിക വേദിയായ ഗ്രാൻമയുടെ നേതൃത്വത്തിൽ ജീവനക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാതല ചെസ്സ് – കാരംസ് മൽസരങ്ങൾ നടത്തി.എൻ.ജി.ഒ. യൂണിയൻ ജില്ലാ സെന്ററിൽ നടന്ന മത്സരങ്ങൾ സന്തോഷ് ട്രോഫി കേരള ടീം അംഗം മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ഗ്രാൻമ കലാ – കലാകായിക […]

ഇന്ത്യന്‍ സൈന്യത്തിലെ കരാര്‍വല്‍കരണം അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക – എഫ്.എസ്.ടി.ഒ

ഇന്ത്യന്‍ സൈന്യത്തിലെ കരാര്‍വല്‍കരണം അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക എഫ്.എസ്.ടി.ഒ യുടെ നേതൃത്വത്തിൽ അധ്യാപകരും, ജീവനക്കാരും കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സ. എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

തദ്ദേശ സ്വയംഭരണ പൊതു സർവ്വീസ് സെപ്ഷ്യല്‍ റൂള്‍ യാഥാർത്ഥ്യമാക്കിയ LDF സർക്കാരിന് അഭിവാദ്യങ്ങൾ – എഫ്.എസ്.ടി.ഒ

തദ്ദേശ സ്വയംഭരണ പൊതു സർവ്വീസ് സെപ്ഷ്യല്‍ റൂള്‍ യാഥാർത്ഥ്യമാക്കിയ LDF സർക്കാരിന് അഭിവാദ്യങ്ങൾ വയനാട് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ FSETO യുടെ നേതൃത്വത്തിൽ അദ്ധ്യാപകരും, ജീവനക്കാരും നടത്തിയ ആഹ്ളാദ പ്രകടനം യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്യുന്നു.

ജനാധിപത്യ അവകാശ സംരക്ഷണ സദസ്സ്

      പണിമുടക്കവകാശം തൊഴിലകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെയും‍ സമര സമിതിയുടെയും ജനാധിപത്യ സംരക്ഷണ സദസ്സ് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കേന്ദ്രത്തില്‍ സംസ്ഥാന സെക്രട്ടറി സ. എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. വിവിധ കേന്ദ്രങ്ങളിൽ എൻ.ജി.ഒ.യൂണിയൻ സംസാന സെക്രട്ടറിയറ്റ് മെമ്പർ പി.വി.ഏലിയാമ്മ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വിൽസൺ തോമസ്, കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറി എ.ടി.ഷൺമുഖൻ, എഫ്.എസ് .ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി.കെ.അബ്ദുൾ ഗഫൂർ, യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ്, കെ.ജി.എൻ.എ സംസ്ഥാന കമ്മറ്റി അംഗം വി.എം.മേഴ്സി, കെ.എസ്.ടി.എ […]

മുഖ്യമന്ത്രിക്കെതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് – എഫ്.എസ്.ടി.ഒ

മുഖ്യമന്ത്രിക്കെതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ടി.ഒ യുടെ നേതൃത്വത്തിൽ അധ്യാപകരും, ജീവനക്കാരും കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സ. എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ഔഷധ സസ്യ ഉദ്യാന നിർമ്മാണം

  കേരള എൻ.ജി.ഒ.യൂണിയൻ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സു. ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ ഔഷധ സസ്യ ഉദ്യാന നിർമ്മാണം സു. ബത്തേരി നഗരസഭ ചെയര്‍മാന്‍ ബഹു. ടി കെ രമേഷ് ഉദ്ഘാടനം ചെയ്യുന്നു.    

മഴക്കാല പൂർവ്വ ശുചീകരണം

കേരള എൻ.ജി.ഒ. യൂണിയന്റെ വയനാട് ജില്ലയിലെ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണം പ്രവര്‍ത്തനങ്ങള്‍, കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ഏരിയ കമ്മറ്റി – കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ക്രഷ് പരിസരം ശുചീകരിക്കുന്നു, ശുചീകരണം പ്രവര്‍ത്തനം കല്‍പ്പറ്റ നഗരസഭ 8ാം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ മണി ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി ഏരിയ കമ്മറ്റി – മാനന്തവാടി മിനി സിവിൽ സ്റ്റേഷന്‍  പരിസരം ശുചീകരിക്കുന്നു, ശുചീകരണം പ്രവര്‍ത്തനം അസിസ്റ്റന്‍ രജിസ്ട്രര്‍ ടി കെ സുരേഷ്  കല്‍പ്പറ്റ ഏരിയ കമ്മറ്റി   

ജലസേചന വകുപ്പ് – കൽപ്പറ്റ കാരാപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഡിവിഷൻ ഓഫീസിനു മുന്നിൽ നടത്തിയ പ്രകടനം

    കൽപ്പറ്റ കാരാപ്പുഴ ഇറിഗേഷന്‍ പ്രെജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രകടനം യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്യുന്നു.